ദുബായില്‍ 7000 അപ്പാര്‍ട്ട്‌മെന്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഒറിയന്റല്‍ പേള്‍സ്

ദുബായില്‍ 7000 അപ്പാര്‍ട്ട്‌മെന്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഒറിയന്റല്‍ പേള്‍സ്

4.6 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന റോയല്‍ പേള്‍സ് പദ്ധതി 2020ല്‍ പൂര്‍ത്തിയാക്കും

ദുബായ്: യുഎഇയിലെ പ്രമുഖ നിര്‍മാതാക്കളായ ഒറിയന്റല്‍ പേള്‍സ് ദുബായ് മാര്‍ക്കറ്റിലേക്ക് 7000ത്തില്‍ അധികം അപ്പാര്‍ട്ട്‌മെന്റുകള്‍ കൂട്ടിച്ചേര്‍ക്കും. 4.6 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന പദ്ധതിയായ റോയല്‍ പേള്‍സിലാണ് കമ്പനി 7000 ത്തില്‍ അധികം പ്രീമിയം ഫ്രീഹോള്‍ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുന്നത്.

ദുബായിലെ മെയ്ഡന്‍ മാസ്റ്റര്‍ ഡെവലപ്പറില്‍ സ്ഥിതി ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ 10 ശതമാനം നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കിയതായും നിര്‍മാതാക്കള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്. ഈ മാര്‍ക്കറ്റില്‍ കണക്റ്റിവിറ്റി പോലെ വളരെ പ്രധാനപ്പെട്ടതാണ് നിലവാരമെന്ന് ഒറിയന്റല്‍ പേള്‍സിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് താരിഖ് ജറാര്‍ പറഞ്ഞു.

താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി കഫെ, റസ്റ്റോറന്റ്, 55 സീറ്റുകളുള്ള സ്വകാര്യ തിയറ്റര്‍, ഡേ കെയര്‍ സെന്റര്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഹാള്‍, സ്പാ, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങി നിരവധി സൗകര്യങ്ങളും ഒരുങ്ങുന്നുണ്ട്

സ്മാര്‍ട്ട്‌സിറ്റി ഇന്നോവേഷനിലും നെറ്റ്‌വര്‍ക്കിനേയും വെബ്ബിനേയും അടിസ്ഥാനമാക്കിയുള്ള സേവനങ്ങളിലും മുന്‍നിരയിലാണ് ദുബായ്. നഗരത്തിലേക്ക് റോയല്‍ പേള്‍സ് എത്തുന്നത് പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കുമുള്ള താമസസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം. ആദ്യത്തെ 1565 അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മാണം നടത്തുന്നതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും 2019 നവംബര്‍ ആകുമ്പോഴേക്കും എല്ലാ യൂണിറ്റുകളുടേയും നിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റോയല്‍ പേള്‍സിന്റെ മധ്യഭാഗത്തായി കമ്യൂണിറ്റി സെന്ററാണ് നിര്‍മിക്കുന്നത്. ഇത് വാട്ടര്‍ ഫീച്ചറുകളും ലാന്‍ഡ്‌സ്‌കേപ് പാര്‍ക്കുകളുംകൊണ്ട് ചുറ്റപ്പെട്ടതായിരിക്കും. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി കഫെ, റസ്റ്റോറന്റ്, 55 സീറ്റുകളുള്ള സ്വകാര്യ തിയറ്റര്‍, ഡേ കെയര്‍ സെന്റര്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഹാള്‍, സ്പാ, ബ്യൂട്ടി പാര്‍ലര്‍, സ്‌ക്വാഷ് കോര്‍ട്ട്, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്.

Comments

comments

Categories: Arabia

Related Articles