ഇംഗ്ലീഷ് സംസാരം ഈസിയാക്കാന്‍ ‘നഡ്ജ്’

ഇംഗ്ലീഷ് സംസാരം ഈസിയാക്കാന്‍ ‘നഡ്ജ്’

ഇംഗ്ലീഷ് ഭാഷാപഠനത്തെ ഒരു വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെ സമീപിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് നഡ്ജ്‌ഡോട്ട്മി.

ഏത് മേഖലയിലായാലും വിജയത്തിന്റെ കടമ്പ കടക്കാന്‍ ഇംഗ്ലീഷ് ഭാഷ കൂടിയേ തീരൂ എന്ന അവസ്ഥയാണിപ്പോള്‍. അതുകൊണ്ടുതന്നെ ഏത് സ്ഥലത്തും ഇംഗ്ലീഷ് സംസാരിക്കാന്‍ പരീശീലിപ്പിക്കുന്ന സ്ഥാപനങ്ങളുടെ നീണ്ട ശ്രേണികള്‍ക്ക് വളരെ പ്രാധാന്യവുമുണ്ടായി. കാലം മാറിയതോടെ സ്മാര്‍ട്ട് ഫോണില്‍തന്നെ വീട്ടിലിരുന്നുതന്നെ അഥവാ ഇഷ്ടപ്പെട്ടെ ഏതു സമയത്തും പഠിക്കാവുന്ന തരത്തിലുള്ള ഇംഗ്ലീഷ് സ്പീക്കിംഗ് ആപ്ലിക്കേഷനുകളാണ് ഇന്നത്തെ തരംഗം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഒരു ഡസനില്‍പരം ആപ്ലിക്കേഷനുകള്‍ ഇതിനായി ലഭ്യമാണ്. എന്നാല്‍ ഒരു ഗെയിം കളിക്കുന്ന ലാഘവത്തോടെ വളരെ വ്യത്യസ്തതയാര്‍ന്ന ഇംഗ്ലീഷ് പഠനം പരീശീലിപ്പിക്കുകയാണ് നഡ്ജ് ഡോട്ട്മി എന്ന ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പ്.

ഡെറാഡൂണ്‍ സ്വദേശിയായ സുനൈദ് അഹമ്മദ്, പാറ്റ്‌ന സ്വദേശി പുഷ്പരാജ് സൗരഭ്, സഹാറന്‍പൂരിലെ ഉദിത് ജെയിന്‍ എന്നീ സുഹൃത്തുക്കളാണ് നഡ്ജ് എന്ന ഇംഗ്ലിഷ് സ്പീക്കിംഗ് ആപ്ലിക്കേഷന്‍ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ” ഞങ്ങള്‍ എല്ലാവരും രണ്ടാം നിര അല്ലെങ്കില്‍ മൂന്നാം നിരയില്‍പെട്ട നഗരങ്ങളില്‍ നിന്നുള്ളവരാണ്. ഇംഗ്ലീഷ് സംസാരിക്കാന്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന ബുദ്ധിമുട്ട് മനസിലാക്കിത്തന്നെയാണ് ഈ സംരംഭത്തിനു തുടക്കമിട്ടത്. ഇംഗ്ലീഷ് സംഭാഷണം ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ സഹായിക്കുന്ന ലളിതവും രസകരവുമായ ഒരു ആപ്ലീക്കേഷന് രൂപം നല്‍കിയതും അതുകൊണ്ടുതന്നെയാണ്,” സുനൈദ് പറയുന്നു.

ഐഐടി അഹമ്മദാബാദില്‍ നിന്നും എന്‍ജീയറിംഗ് ബിരുദം നേടിയ സുനൈദും ഉദിത്തും ധാപ്പര്‍ സര്‍വകലാശാലയില്‍ നിന്നും സമാന ബിരുദം നേടിയ പുഷ്പരാജിനെ പരിചയപ്പെട്ടത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. മൂവരും പഠനത്തിനുശേഷം ടൈനിഔള്‍, ഫഌപ്കാര്‍ട്ട്, ക്രാഫ്റ്റ്‌സ് വില്ല, വാള്‍മാര്‍ട്ട് ലാബ്‌സ് എന്നിങ്ങനെ നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്തതിനു ശേഷമാണ് സ്വന്തമായി ഒരു സ്റ്റാര്‍ട്ട്പ്പ് തുടങ്ങാന്‍ തീരുമാനിക്കുന്നത്. നിരവധി അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ഇത്തരത്തില്‍ വേറിട്ട ഒരു ഗെയിംമിംഗ് പ്ലാറ്റ് ഫോം ഇതിനായി ഒരുക്കാന്‍ നഡ്ജ്‌ഡോട്ട്മിക്ക്് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പദ്ധതിയിട്ടത്. കോഴ്‌സിനെ ആളുകള്‍ക്ക് ദഹിക്കാവുന്ന തരത്തില്‍ വളരെ ലളിതമാക്കിക്കൊണ്ട് ഉപഭേക്താക്കളെ സദാസമയവും ഈ കോഴ്‌സിന്റെ തിരക്കുകളിലേക്ക് നയിക്കുക എന്നതായിരുന്നു ആദ്യപടി. പഠിതാക്കളുടെ ഗ്രാമറും പദപ്രയോഗങ്ങളും മറ്റും പരിപോഷിക്കുന്നതിനും അവര്‍ക്ക് ശരിയായ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി ഈ ആപ്ലിക്കേഷനില്‍ രസകരമായ ഗെയിമുകളും ഓഡിയോ സൗണ്ട് സംവിധാനങ്ങളുമുണ്ട്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഏകദേശം അര ദശലക്ഷത്തോളം ആളുകള്‍ ഇതിനോടകം ഈ ആപ്ലീക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതായാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഏകദേശം 50 ലക്ഷത്തില്‍പരം പാഠഭാഗങ്ങള്‍ ഉപഭോക്താക്കള്‍ ഇതിനോടകം കണ്ടു കഴിഞ്ഞതായും നാലുലക്ഷത്തോളം ഗെയിമുകളില്‍ പഠിതാക്കള്‍ പങ്കെടുത്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നതായി സുനൈദ് വ്യക്തമാക്കി.

” വിവിധ സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്ത പരിചയസമ്പത്ത് കൂടിച്ചേര്‍ന്നതാണ് ഞങ്ങളുടെ വിജയം. ഉപഭോക്താക്കളുടെ അടിസ്ഥാന പ്രശ്‌നം പരിഹരിക്കാതെയുള്ള ഒരു നവീന സാങ്കേതിക വിദ്യയും വിജയകരമാവില്ല എന്ന പാഠമാണ് ഞങ്ങള്‍ ഉള്‍ക്കൊണ്ടത്. പുതുസംരംഭകര്‍ക്ക് നല്‍കാനുള്ള സന്ദേശവും ഇതു തന്നെ,” സുനൈദ് പറയുന്നു.

Comments

comments

Categories: FK Special