ഭാരത് ബെന്‍സ് ട്രക്കുകളുടെ ഭാരത പര്യടനം

ഭാരത് ബെന്‍സ് ട്രക്കുകളുടെ ഭാരത പര്യടനം

കൊച്ചി : ഭാരത് ബെന്‍സ് ട്രക്കുകള്‍ വിപണിയിലിറക്കിയതിന്റെ 5-ാം വാര്‍ഷികം പ്രമാണിച്ച് കമ്പനി ട്രക്കുകളുടെ കോണ്‍വോയ് വിവിധ നഗരങ്ങളിലെത്തിച്ചേരുന്നു. ‘ഹൈ ഫൈവ്’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ പ്രചാരണ യാത്ര ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് സേലം, കോയമ്പത്തൂര്‍, കൊച്ചി വഴി 19 നഗരങ്ങളെ സ്പര്‍ശിക്കും. 8000-ത്തിലേറെ കിലോമീറ്റര്‍ താണ്ടുമ്പോള്‍ ഷോറൂമുകള്‍, ധാബകള്‍ എന്നിവിടങ്ങളിലായി 50 സ്റ്റോപ്പുണ്ടാവും. ഭാരത് ബെന്‍സ് ട്രക്കുടമകളുമായുള്ള ആശയ വിനിമയവും ഇതോടൊപ്പം നടക്കുന്നതാണ്.

Comments

comments

Categories: Auto