ടോം ഉഴുന്നാലിലിനെ ഭീകരരില്‍ നിന്നും മോചിപ്പിച്ചു

ടോം ഉഴുന്നാലിലിനെ ഭീകരരില്‍ നിന്നും മോചിപ്പിച്ചു

മസ്‌കറ്റ്: യെമനിലെ ഏദനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ (57) മോചിപ്പിച്ചു. മസ്‌കത്തിലെത്തിയ ഫാദര്‍ ടോം ഇന്നലെ ജന്മനാട്ടിലേക്ക് തിരിച്ചു. ഭീകരരുടെ പിടിയില്‍ നിന്നും പതിനെട്ട് മാസത്തിനു ശേഷമാണ് ഫാ. ടോം മോചിതനാകുന്നത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.

2016 മാര്‍ച്ച് നാലിന് മിഷനറീസ് ഓഫ് ചാരിറ്റീസ് യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, ആറ് യെമന്‍കാര്‍ എന്നിവര്‍ ആക്രമത്തില്‍ കെല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ മോചിപ്പിക്കാനായി ശ്രമം നടന്നുവരികയായിരുന്നു. യെമനില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളില്‍ ആണെന്നുള്ളതമാണ് ഫാ.ടോമിന്റെ മോചനം നീണ്ടു പോകാന്‍ കാരണമായത്. ഇത്തരം പരിമിതികള്‍ക്കിടയിലും ഫാദറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിരുന്നു.

ഫാ.ടോം ഉള്‍പ്പെടുന്ന സലേഷ്യന്‍ സന്യാസ സഭാംഗങ്ങളും സിറോ മലബാര്‍ സഭാ പ്രതിനിധികളും ഫാ.ടോമിന്റെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതിനിടെ, വത്തിക്കാനും പ്രശ്‌നത്തില്‍ ഇടപെട്ടു. ഫോ.ടോമിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ മോചനത്തിനായി തുടര്‍ച്ചയായി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ സമീപിച്ച് സമ്മര്‍ദം ചെലുത്തിയിരുന്നു.

Comments

comments

Categories: Slider, Top Stories