‘ബിഗ് 72 അവേഴ്‌സ് ഓണ്‍ലൈന്‍ ഹോം ഫെസ്റ്റ്’

 ‘ബിഗ് 72 അവേഴ്‌സ് ഓണ്‍ലൈന്‍ ഹോം ഫെസ്റ്റ്’

കൊച്ചി: രാജ്യത്തെ ഭവന നിര്‍മാണ മേഖലയില്‍ പുരോഗമനപരമായ പൊളിച്ചെഴുതലുകള്‍ക്ക് തുടക്കമിട്ട പുറവങ്കര ലിമിറ്റഡ് ഓണ്‍ലൈന്‍ ഹോം ഫെസ്റ്റ് ബിഗ് 72 അവേഴ്‌സ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലായാണ് ഹോം ഫെസ്റ്റ്. ഭവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഹോം ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

എല്ലാ തടസങ്ങളും അതിജീവിച്ച് ഏറ്റവും മികച്ചത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് ബിഗ് 72 അവേഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പുറവങ്കര ലിമിറ്റഡ് എംഡി ആശിഷ് ആര്‍ പുറവങ്കര പറഞ്ഞു .”രണ്ട് ലക്ഷം ഹിറ്റുകളാണ് ഈ ഓണ്‍ലൈന്‍ പ്രചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 1000 യൂണിറ്റുകള്‍ വില്‍ക്കുകയാണ് ലക്ഷ്യം” അദ്ദേഹം പറഞ്ഞു.

‘ഭവനങ്ങളുടെ വില, വായ്പ എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുവെന്ന് മാത്രമല്ല ബജറ്റിനും ആവശ്യകതക്കുമനുസരിച്ചുള്ള താമസം തുടങ്ങാന്‍ സജ്ജമായവ, ലക്ഷ്വറി, പ്രീമിയം എന്നീ തരത്തിലുള്ള വീടുകള്‍ ഉറപ്പാക്കുക കൂടിയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഭാവിയിലെ ഏറ്റവും മികച്ച വില്‍പ്പന തന്ത്രമെന്ന നിലക്ക് ഈ രംഗത്തേക്ക് പ്രവേശിക്കുന്നതില്‍ വളരെയധികം സന്തോഷം ഉണ്ട്’. ആശിഷ് ആര്‍ പുറവങ്കര കൂട്ടിച്ചേര്‍ത്തു

ഒരേ സമയം ബിഗ് 72 അവേഴ്‌സ് ഹോം ഫെസ്റ്റ് ഓണ്‍ലൈനായും ഓഫ്‌ലൈനായും സംഘടിപ്പിക്കുന്നുണ്ട്. ബെംഗളൂരുവില്‍ 15 മുതല്‍ 17 വരെ ഹോട്ടല്‍ ലളിത് അശോകിലും ചെന്നൈയില്‍ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലും ഫെസ്റ്റ് നടക്കും. ഓണ്‍ലൈനായി ബിഗ് 72 അവേഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് 720 രൂപ വിലയുള്ള റീഫണ്ടബിള്‍ വൗച്ചേഴ്‌സ് ഉപയോഗിച്ച് ഒരു മാസം മുഴുവന്‍ വീടുകള്‍ ബ്ലോക്ക് ചെയ്യാം. പുറവങ്കര ലക്ഷ്വറി ഹോംസ്, പ്രീമിയം പദ്ധതിയായ പ്രോവിഡന്റ്, വാണിജ്യ പദ്ധതികള്‍ തുടങ്ങി പുറവങ്കരയുടെ എല്ലാ പദ്ധതികളും ഈ ഹോം കാര്‍ണിവലില്‍ വില്‍പ്പനക്കുണ്ട്. എല്ലാ ഭവന പദ്ധതികളും ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നത് മാത്രമല്ല, മികച്ച ഓഫറുകള്‍ ഓരോ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുക കൂടിയാണ്. ഈ മൂന്ന് ദിവസത്തിനിടെ അല്‍ഭുതപ്പെടുത്തുന്ന ഓഫറുകള്‍ ലഭ്യമാക്കും. ഐസിഐസിഐ ബാങ്കാണ് ബിഗ് 72 അവേഴ്‌സ് ഹോം ഫെസ്റ്റിന്റെ ബാങ്കിംഗ് പാര്‍ട്ണര്‍.

Comments

comments

Categories: Business & Economy