നിക്കോണിന്റെ ഡി850 കാമറ വിപണിയില്‍

നിക്കോണിന്റെ ഡി850 കാമറ വിപണിയില്‍

കൊച്ചി: ഇമേജിംഗ് ടെക്‌നോളജിയിലെ മുന്‍നിരക്കാരായ നിക്കോണ്‍ ഇന്ത്യഏറ്റവും പുതിയ കാമറ ഡി850 വിപണിയിലിറക്കി.മികച്ച റെസല്യൂഷന്‍, ഡൈനാമിക് റേഞ്ച്, ഐഎസ്ഒ, ഷട്ടര്‍സ്പീഡ് എന്നിവ ഡി850 കാമറയിലൂടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് മികവ് നല്‍കുന്നു.

നിശബ്ദ ഫോട്ടോഗ്രാഫിക് ഫീച്ചറോടു കൂടിയ 45.7 മെഗാപിക്‌സെല്‍ ഫുള്‍ ഫ്രെയിം ഫോര്‍മാറ്റ്, ബിഎസ്‌ഐ സിഎംഒഎസ് സെന്‍സര്‍, 0.75ത ഒപ്റ്റിക്കല്‍ വ്യൂഫൈന്‍ഡര്‍, 153 പോയിന്റ് എഎഫ് സിസ്റ്റം, സെക്കന്റില്‍ 7 മുതല്‍ 9 വരെ തുടര്‍ച്ചയായി ഷൂട്ട് ചെയ്യാനുള്ള സംവിധാനം, 8കെ യുഎച്ച്ഡി ടൈംലാപ്‌സ് മൂവീസ്, 3.2 ഇഞ്ച് ഹൈറെസല്യൂഷനോടുകൂടിയ റ്റില്‍റ്റിംഗ് ടച്ച് സ്‌ക്രീന്‍, 2359 കെ-ഡോട്ട് എല്‍സിഡി മോണിറ്റര്‍ തുടങ്ങിയവയാണ് ഡി850യുടെ സവിശേഷതകള്‍.

ഫാഷന്‍, വിവാഹം, ഇവന്റസ്, നാച്ചുറല്‍ ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഡി850 കൂടുതല്‍ ഉപകരിക്കുക.സെപ്റ്റംബര്‍ 7 മുതല്‍ വിപണിയില്‍ ലഭ്യമാകുന്നഡി850 യുടെ ബോഡിക്ക് 2,54,950 രൂപയും, എഫ്-എസ് നിക്കോര്‍ 24-120 എംഎംഎഫ്/4ജി ഇഡി വിആര്‍ ലെന്‍സിന് 2,99,950 രൂപയുമാണ് വില.

Comments

comments

Categories: Business & Economy