നാസ്‌കോം സെന്റര്‍ ഫോര്‍ എക്‌സലന്‍സ് തുടങ്ങാന്‍ പദ്ധതിയിടുന്നു

നാസ്‌കോം സെന്റര്‍ ഫോര്‍ എക്‌സലന്‍സ് തുടങ്ങാന്‍ പദ്ധതിയിടുന്നു

അഹമ്മദാബാദ് : നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍സ് സര്‍വീസസ് കമ്പനീസ് (നാസ്‌കോം) ഗുജറാത്തിലെ അഹമ്മദാബാദില്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. സംസ്ഥാനത്തെ വിവര സാങ്കേതിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ നാസ്‌കോം ഇന്ത്യയില്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ കേന്ദ്രമായിരിക്കും അഹമ്മദാബാദിലേത്. ആദ്യത്തെ സെന്റര്‍ ബെംഗളൂരുവിലാണ് സ്ഥാപിച്ചത്. ഗുജറാത്തിലെ വിവര സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുകയാണ് സെന്റര്‍ പോര്‍ എക്‌സലന്‍സിലൂടെ നാസ്‌കോം സെന്ററിന്റ ലക്ഷ്യമിടുന്നത്.

എക്‌സലന്‍സ് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ മാസം അവസാനത്തോടെ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സലന്‍സ് സെന്ററിലൂടെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടത്തില്‍ 100 ഐടി അധിഷ്ടിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുമെന്ന് നാസ്‌കോമിന്റെ ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാനായ ജെയ്മിന്‍ ഷാ വ്യക്തമാക്കി.

നാസ്‌കോം ഇന്ത്യയില്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ കേന്ദ്രമായിരിക്കും അഹമ്മദാബാദിലേത്. ആദ്യത്തെ സെന്റര്‍ ബെംഗളൂരുവിലാണ് സ്ഥാപിച്ചത്. ഗുജറാത്തിലെ വിവര സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുകയാണ് സെന്റര്‍ പോര്‍ എക്‌സലന്‍സിലൂടെ നാസ്‌കോം സെന്ററിന്റ ലക്ഷ്യമിടുന്നത്. 

സെന്റര്‍ സ്ഥാപിക്കുന്നതിനായി മൊത്തത്തില്‍ 50 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും. ഇതില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ സംഭാവനയായിരിക്കും. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കൂടാതെ സംസ്ഥാനത്ത് കമ്പനികള്‍ നിര്‍മിക്കുന്നതിനായുള്ള ഐടി അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങി മൂന്ന് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളിലായിരിക്കും സെന്റര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. അതോടൊപ്പം ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയര്‍ പിന്തുണ, സ്റ്റാര്‍ട്ടപ്പുകളെ വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകളുമായി ബന്ധിപ്പിക്കുക, അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കുക പോലുള്ളവയിലും സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഷാ വെളിപ്പെടുത്തി.

എക്‌സലന്‍സ് സെന്റര്‍ സ്ഥാപിക്കുന്നതിനായുള്ള ഭൂമി ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, സൗകര്യങ്ങള്‍ പരിഗണിച്ച് എസ്ജി റോഡ് അനുയോജ്യ സ്ഥലമായി കണക്കാക്കപ്പെടുന്നുണ്ട്. റിയല്‍ എസ്റ്റേറ്റിലെ കുറഞ്ഞ ചെലവും മികച്ച റോഡ് ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്ത് ഗുജറാത്ത് ഈ സെന്ററിന് യോജിച്ച സ്ഥലമാണെന്നും ഷാ ചൂണ്ടിക്കാട്ടി.

Comments

comments

Categories: More

Related Articles