നേപ്പാളിലെ വൈദ്യുത പദ്ധതിക്ക് എഡിബി സഹായം

നേപ്പാളിലെ വൈദ്യുത പദ്ധതിക്ക് എഡിബി സഹായം

നേപ്പാളില്‍ വൈദ്യുതി പ്രസരണവും വിതരണവും നടപ്പാക്കുന്നതിന് 152 മില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). മനില ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഡിബിയും നേപ്പാള്‍ ധനകാര്യ മന്ത്രാലയവും കാഠ്മണ്ഡുവില്‍ വായ്പാ കരാര്‍ ഒപ്പിട്ടു. വൈദ്യുതി പ്രസരണ-വിതരണ കാര്യക്ഷമതാ വര്‍ധന പദ്ധതിക്കാണ് എഡിബിയുടെ ധന സഹായം.

പ്രസരണ ലൈനുകളുടെ നിര്‍മാണം, ബര്‍ഹാബെയ്‌സ്, ലാപസിഫെദി, ഖിമി, ചാപാഗണ്‍ പ്രദേശങ്ങളിലെ സബ് സ്റ്റേഷനുകളുടെ നവീകരണം, കാഠ്മണ്ഡു താഴ്‌വരയിലെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ ശേഷി ഉയര്‍ത്തലും പുനഃസ്ഥാപനവും എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍

നേപ്പാളിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പ്രസരണ ലൈനുകള്‍ വിപുലീകരിക്കാനും കാഠ്മണ്ഡുവിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുമുള്ളതാണ് പദ്ധതിയെന്ന് നേപ്പാള്‍ ധന മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പ്രസരണ ലൈനുകളുടെ നിര്‍മാണം, ബര്‍ഹാബെയ്‌സ്, ലാപസിഫെദി, ഖിമി, ചാപാഗണ്‍ പ്രദേശങ്ങളിലെ സബ് സ്റ്റേഷനുകളുടെ നവീകരണം, കാഠ്മണ്ഡു താഴ്‌വരയിലെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ ശേഷി ഉയര്‍ത്തലും പുനഃസ്ഥാപനവും എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. നാല്- അഞ്ച് വര്‍ഷമാണ് പദ്ധതി പൂര്‍ത്തീകരണത്തിന് കണക്കാക്കിയിരിക്കുന്നത്.

Comments

comments

Categories: World