ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ 20 മുതല്‍

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ 20 മുതല്‍

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്‌സ് വിപണിയായ ഫ്‌ളിപ്കാര്‍ട്ട്, സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഫെസ്റ്റിവല്‍ ബ്രാന്‍ഡായ ബിഗ് ബില്ല്യണ്‍ ഡേയ്‌സ്, ഈ മാസം 20 ന് ആരംഭിക്കും. ബിഗ് ബില്ല്യണ്‍ ഡേയ്‌സിന്റെ നാലാമത് പതിപ്പാണിത്. 80-ലധികം വിഭാഗങ്ങളില്‍ ആകര്‍ഷകങ്ങളായ ഓഫറുകളാണ് കമ്പനി
പ്രഖ്യാപിച്ചിട്ടുള്ളത്. 90 ശതമാനം വരെ വിലക്കിഴിവ് ഉള്‍പ്പെടെയുള്ള ക്രേസി ഡീലുകളും ഉണ്ട്. ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.

80 വിഭാഗങ്ങളിലായി 80 ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് ഫ്‌ളിപ്കാര്‍ട്ടിലുള്ളത്. രജിസ്റ്റര്‍ ചെയ്യപ്പെട്ട 100 ദശലക്ഷം ഉപഭോക്താക്കളാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ അടിത്തറ.

നോ കോസ്റ്റ് ഇഎംഐ ഉല്‍പ്പന്ന എക്‌സ്‌ചേഞ്ച്, ബൈബാക്ക് ഗാരന്റി, ബൈ നൗ പേ ലേറ്റര്‍, എന്നീ ഫിനാന്‍സിങ്ങ് സ്‌കീമുകളും, എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് ഉടമകള്‍ക്ക് പ്രത്യേക ഓഫറുകളും ഉണ്ട്. പ്രമുഖ ബാങ്കുകളുടെ പങ്കാളിത്തത്തോടെ ഡെബിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം ലഭ്യമാക്കും. ബിഗ് ബില്ല്യണ്‍ ഡേയ്‌സ് ഇന്ത്യയുടെ തന്നെ ഷോപ്പിംഗ് മാമാങ്കമായി മാറിയിരിക്കുകയാണെന്ന് ഫ്‌ളിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Comments

comments

Categories: Business & Economy