ദുബായ് മെട്രോയില്‍ ബില്ല്യണ്‍ യാത്രക്കാര്‍

ദുബായ് മെട്രോയില്‍ ബില്ല്യണ്‍ യാത്രക്കാര്‍

എട്ട് വര്‍ഷംകൊണ്ട് യാത്രക്കാരുടെ എണ്ണം ബല്ല്യണ്‍ കടത്തി ദുബായ് മെട്രോ. ദുബായ് മെട്രോയുടെ പ്രധാന പാതയായ റെഡ് ലൈനിലൂടെ 689 മില്യണ്‍ യാത്രക്കാരും ഗ്രീന്‍ ലൈനിലൂടെ 339 മില്യണ്‍ യാത്രക്കാരുമാണ് സഞ്ചരിച്ചത്

ദുബായ്: പ്രവര്‍ത്തനം ആരംഭിച്ച് എട്ട് വര്‍ഷം കൊണ്ട് യാത്രക്കാരുടെ എണ്ണം ബില്യണ്‍ കടത്തി ദുബായ് മെട്രോ. ദുബായ് മെട്രോയുടെ പ്രധാന പാതയായ റെഡ് ലൈനിലൂടെ 689 മില്യണ്‍ യാത്രക്കാരും ഗ്രീന്‍ ലൈനിലൂടെ 339 മില്യണ്‍ യാത്രക്കാരുമാണ് സഞ്ചരിച്ചത്. 2009 സെപ്റ്റംബര്‍ 9 നാണ് ദുബായ് മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്.

75 കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ദുബായ് മെട്രോ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാത്ത മെട്രോപാതയാണ്. അതുപോലെ 25,000 സ്‌ക്വയര്‍ മീറ്ററിലായി വ്യാപിച്ച് കിടക്കുന്ന യൂണിയന്‍ സ്റ്റേഷനാണ് ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനെന്ന് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ചെയര്‍മാനും ഡയറക്റ്റര്‍ ജനറലുമായ മട്ടര്‍ അല്‍ ടയെര്‍ വ്യക്തമാക്കി.

ഗതാഗത സംവിധാനത്തെ നവീകരിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് ആര്‍ടിഎ. പൊതുഗതാഗതസംവിധാനത്തില്‍ ഉള്‍ക്കൊള്ളാവുന്നവരുടെ എണ്ണത്തില്‍ 2030 ആകുമ്പോഴേക്കും 30 ശതമാനത്തിന്റെ വര്‍ധനവ് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

75 കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ദുബായ് മെട്രോ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാത്ത മെട്രോപാതയാണ്

2016ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 16 ശതമാനത്തിന്റെ വര്‍ധനവ് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കൂടുതല്‍ ടാക്‌സികള്‍ കൊണ്ടുവന്നാല്‍ 24 ശതമാനത്തിന്റെ വര്‍ധനവ് കൂടി പ്രാവര്‍ത്തികമാക്കാനാവുമെന്നും അല്‍ ടയെര്‍. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുഗതാഗത സംവിധാനത്തിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ കാര്യമായ മാറ്റം വന്നതും മേഖലയ്ക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സ്‌പോ 2020ന്റെ ഭാഗമായി റെഡ് ലൈന്‍ 15 കിലോമീറ്റര്‍ നീട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എക്‌സ്‌പോ നടക്കുന്ന സ്ഥലം മുതല്‍ നഖീല്‍ ഹാര്‍ബര്‍ സ്‌റ്റേഷന്‍ വരെയാണ് നീട്ടുന്നത്. ഏഴ് സ്‌റ്റേഷനുകളാണ് ഇതിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

Comments

comments

Categories: Arabia