ഔഡി ഓട്ടോണമസ് കാര്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കും

ഔഡി ഓട്ടോണമസ് കാര്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കും

ലെവല്‍ 5 ഓട്ടോണമസ് കാറിയിരിക്കുമെന്ന് സൂചന

ഫ്രാങ്ക്ഫര്‍ട്ട് : ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോ സംഭവബഹുലമാകുമെന്നാണ് തോന്നുന്നത്. വമ്പന്‍മാരെല്ലാം തങ്ങളുടെ സകലമാന കഴിവുകളും വൈദഗ്ധ്യവും പുറത്തെടുക്കാനാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഔഡിയും ഒട്ടും പിന്നിലല്ല. മിക്കവാറും ലെവല്‍ 4, ലെവല്‍ 5 ഓട്ടോണമസ് കാര്‍ കണ്‍സെപ്റ്റുകളാണ് മറ്റന്നാള്‍ തുടങ്ങുന്ന മോട്ടോര്‍ ഷോയ്ക്കായി ഔഡി കരുതിവെച്ചിരിക്കുന്നത്.

ഷാങ്ഹായ് ഓട്ടോ ഷോയില്‍ കണ്ട ഇ-ട്രോണ്‍ സ്‌പോര്‍ട്ബാക്കാണ് ഇവിടെ ഔഡി പ്രദര്‍ശിപ്പിക്കുന്ന ആദ്യ കണ്‍സെപ്റ്റ്. ജര്‍മ്മന്‍ കമ്പനി രണ്ടാമതായി അവതരിപ്പിക്കുന്ന കണ്‍സെപ്റ്റ് ഒരു വലിയ കാറിന്റേതാണ്. നൂതനവും അതിഗംഭീരവുമായ രൂപകല്‍പ്പനയിലാണ് ഈ കാറിന്റെ അകവും പുറവും അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇ-ട്രോണില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഹെക്‌സഗണല്‍ വിന്‍ഡ്ഷീല്‍ഡ്, താഴ്ന്ന റൂഫ് എന്നിവയാണ് ടീസറില്‍ വ്യക്തമാകുന്നത്

ഈ രണ്ട് കണ്‍സെപ്റ്റുകളില്‍ ഏതാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുകയെന്ന് ഔഡി വെളിപ്പെടുത്തിയിട്ടില്ല. എന്നാലത് ലെവല്‍ 5 ഓട്ടോണമസ് കാറായിരിക്കുമെന്നാണ് തീര്‍ച്ചയായും പ്രതീക്ഷിക്കുന്നത്. സ്റ്റിയറിംഗ് വീലോ പെഡലുകളോ ആവശ്യമില്ലാത്തതാണ് ലെവല്‍ 5 കാര്‍. എല്ലാ സാഹചര്യങ്ങളിലും സ്വയം ഡ്രൈവ് ചെയ്യാന്‍ ഈ കാറിന് കഴിയും.

ഇ-ട്രോണില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഹെക്‌സഗണല്‍ വിന്‍ഡ്ഷീല്‍ഡ്, താഴ്ന്ന റൂഫ് എന്നിവയാണ് ഔഡി പുറത്തുവിട്ട ടീസര്‍ ചിത്രത്തില്‍ വ്യക്തമാകുന്നത്. ഔഡിയുടെ സിംഗിള്‍ഫ്രെയിം ഗ്രില്ലിലെ 4-റിംഗ് ലോഗോ വെളുപ്പ് നിറത്തിലാണ് തിളങ്ങിനില്‍ക്കുന്നത്. അല്‍പ്പാല്‍പ്പം ഗ്രാഫിക്‌സും കാണാം. കണക്റ്റിവിറ്റി, കമ്യൂണിക്കേഷന്‍, ഓപ്പറേഷന്‍ എന്നിവ സംബന്ധിച്ച് നിരവധി പുതിയ ഫീച്ചറുകള്‍ ഈ കാറില്‍ കാണാമെന്ന് ഔഡി ആണയിടുന്നു.

ഫഌഗ്ഷിപ്പ് കാറായ പുതു തലമുറ എ8 ആഡംബര സെഡാനും ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ഔഡി പ്രദര്‍ശിപ്പിക്കും. ലെവല്‍ 3 ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റമാണ് ഈ ഫുള്‍ സൈസ് സെഡാന്റെ സവിശേഷത.

Comments

comments

Categories: Auto