ഒഐസിയുടെ ശാസ്ത്ര-സാങ്കേതിക സമ്മിറ്റില്‍ യുഎഇ പങ്കെടുക്കും

ഒഐസിയുടെ ശാസ്ത്ര-സാങ്കേതിക സമ്മിറ്റില്‍ യുഎഇ പങ്കെടുക്കും

രാജ്യത്തെ പ്രതിനിധീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി അഹ്മദ് ബിന്‍ അബ്ദുള്ള ഹുമൈദ് ബെല്‍ഹൗള്‍ അല്‍ ഫലാസിയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്

അസ്താന: കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍സിന്റെ (ഒഐസി) ആദ്യത്തെ ശാസ്ത്ര സാങ്കേതിക സമ്മിറ്റില്‍ യുഎഇ പങ്കെടുക്കും. രാജ്യത്തെ പ്രതിനിധീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി അഹ്മദ് ബിന്‍ അബ്ദുള്ള ഹുമൈദ് ബെല്‍ഹൗള്‍ അല്‍ ഫലാസിയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

മഹത്തായ മാനവിക സംസ്‌കാരത്തിന് തറക്കല്ലിട്ടത് മുസ്ലീങ്ങളാണെന്നും ഇസ്ലാമിക കാലഘട്ടത്തില്‍ ഇസ്ലാമിക് പണ്ഡിതന്മാരിലൂടെ വൈദ്യശാസ്ത്രം, ഫാര്‍മസി, രസതന്ത്രം, ജ്യോതിശാസ്ത്രം, തത്ത്വശാസ്ത്രം തുടങ്ങിയവയില്‍ മികച്ച പുരോഗതിയാണ് ലോകം കൈവരിച്ചതെന്നും അല്‍ ഫലാസി പറഞ്ഞു.

രണ്ട് ദിവസത്തെ സമ്മിറ്റിന് ഇന്നലെയാണ് തുടക്കം കുറിച്ചത്. അസ്താന സമ്മിറ്റ് ചരിത്രപരമായ നാഴികക്കല്ലായിരിക്കുമെന്ന് പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ഒഐഎസ് സെക്രട്ടറി ജനറല്‍ യൂസുഫ് ബിന്‍ അഹ്മദ് അല്‍ ഒതൈമീന്‍ പറഞ്ഞു.

സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ പ്രധാനി എന്ന നിലയില്‍ ശാസ്ത്രത്തിന്റേയും അറിവിന്റേയും പ്രാധാന്യത്തിലും പങ്കാളിത്തത്തിലും യുഎഇ വിശ്വസിക്കുന്നുണ്ടെന്ന് അല്‍ഫലാസി വ്യക്തമാക്കി. നിരവധി മേഖലകളിലുള്ള രാജ്യത്തിന്റെ മികവും അദ്ദേഹം എടുത്തു പറഞ്ഞു. മാര്‍സ് ഹോപ് എന്ന പദ്ധതിയിലൂടെ ചൊവ്വാ ഗ്രഹത്തിലേക്കുള്ള ആദ്യത്തെ അറബ് മിഷന് തുടക്കമിട്ടിരിക്കുകയാണ് യുഎഇ.

Comments

comments

Categories: Arabia