ടാറ്റ ടിഗോറിന്റെ എക്‌സ്എം വേരിയന്റ് പുറത്തിറക്കി 

ടാറ്റ ടിഗോറിന്റെ എക്‌സ്എം വേരിയന്റ് പുറത്തിറക്കി 

ആകര്‍ഷകമായ ഫീച്ചറുകളോടെ താങ്ങാവുന്ന വിലയില്‍ പുതിയ എക്‌സ്എം വേരിയന്റ് 

ന്യൂ ഡെല്‍ഹി : സബ് കോംപാക്റ്റ് സെഡാനായ ടാറ്റ ടിഗോറിന്റെ എക്‌സ്എം വേരിയന്റ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു. ആകര്‍ഷകമായ ഫീച്ചറുകളോടെ എക്‌സ്എം വേരിയന്റ് താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ കഴിയും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ എക്‌സ്എം വേരിയന്റ് ലഭിക്കും. ബേസ് വേരിയന്റായ എക്‌സ്ഇ, ഇടത്തരം വേരിയന്റായ എക്‌സ്ടി എന്നിവയുടെ ഇടയിലാണ് എക്‌സ്എം വേരിയന്റിന് സ്ഥാനം. ടാറ്റ ടിഗോര്‍ എക്‌സ്എം പെട്രോള്‍ വേരിയന്റിന് 4.99 ലക്ഷം രൂപയാണ് വില. ഡീസല്‍ വേര്‍ഷന് 5.81 ലക്ഷം രൂപ നല്‍കണം.

ടാറ്റ ടിഗോര്‍ എക്‌സ്എം പെട്രോള്‍ വേരിയന്റിന് 4.99 ലക്ഷം രൂപയാണ് വില. ഡീസല്‍ വേര്‍ഷന് 5.81 ലക്ഷം രൂപ നല്‍കണം 

ബേസ് വേരിയന്റില്‍ ഇല്ലാത്ത ഫാക്ടറി ഫിറ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെന്‍ട്രല്‍ ലോക്കിംഗ് (മാന്വല്‍), സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്കുകള്‍ എന്നീ ഫീച്ചറുകള്‍ എക്‌സ്എം വേരിയന്റില്‍ കാണാം. മുന്നിലും പിന്നിലും പവര്‍ വിന്‍ഡോകള്‍, ഫോളോ മീ ഹോം ലാംപുകള്‍, എല്‍ഇഡി ഫ്യൂവല്‍ ഗേജ്, ഫുള്‍ ഫാബ്രിക് ഇന്റീരിയര്‍ സീറ്റ് പാക്കേജ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. എക്സ്റ്റീരിയറില്‍, കൂപ്പെയ്ക്ക് സമാനമായ ബോഡിയും വീല്‍ കവറുകളോടെ 14 ഇഞ്ച് സ്റ്റീല്‍ വീലുകളും കാണാം. എക്‌സ്എം വേരിയന്റില്‍ രണ്ട് എയര്‍ ബാഗുകളും എബിഎസ്സും സ്റ്റാന്‍ഡേഡായി ലഭിക്കും.

ടാറ്റ ടിഗോറിലെ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 84 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.05 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 69 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. രണ്ട് എന്‍ജിനുകളുമായും 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്.
ടാറ്റ ടിഗോറിന്റെ വിവിധ വേരിയന്റുകളുടെ എക്‌സ് ഷോറൂം വില ഇപ്രകാരമാണ്
വേരിയന്റ് പെട്രോള്‍                        ഡീസല്‍

എക്‌സ്ഇ        4.58 ലക്ഷം                   5.41 ലക്ഷം
എക്‌സ്എം     4.99 ലക്ഷം                  5.81 ലക്ഷം
എക്‌സ്ടി          5.28 ലക്ഷം                  6.10 ലക്ഷം
എക്‌സ്ഇസഡ് 5.76 ലക്ഷം                6.58 ലക്ഷം
എക്‌സ്ഇസഡ്(ഒ) 6.04 ലക്ഷം        6.87 ലക്ഷം

Comments

comments

Categories: Auto