ദിബ്രുഗഡ് റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസുമായി സ്‌പൈസജെറ്റ്

ദിബ്രുഗഡ് റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസുമായി സ്‌പൈസജെറ്റ്

ന്യൂഡെല്‍ഹി: സില്‍ചര്‍-ഗുവാഹട്ടി-ദിബ്രുഗഡ് റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കാന്‍ സ്‌പൈസ്‌ജെറ്റ് ഒരുങ്ങുന്നു. അടുത്ത മാസം മൂന്നാം തീയതി മുതല്‍ ഈ റൂട്ടില്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഗുവാഹട്ടി-ദിബ്രുഗഡ് റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്ന ആദ്യ ബജറ്റ് എയര്‍ലൈനാണ് തങ്ങളെന്നും സ്‌പൈസ്‌ജെറ്റ് അവകാശപ്പെട്ടു.

ആകര്‍ഷകമായ പ്രൊമോഷണല്‍ നിരക്കില്‍ സേവനമാരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഗുവാഹട്ടി-ദിബ്രുഗഡ് റൂട്ടില്‍ 2,199 രൂപയും ദിബ്രുഗഡ്-ഗുവാഹട്ടി റൂട്ടില്‍ 1,899 രൂപയുമാണ് പ്രൊമോഷണല്‍ സര്‍വീസ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

സ്‌പൈസ്‌ജെറ്റിന്റെ ബോംബാര്‍ഡിയര്‍ ക്യു400 എയര്‍ക്രാഫ്റ്റാണ് ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുക. ഇതോടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ സര്‍വീസ് നടത്തുന്ന സ്‌പൈസ്‌ജെറ്റ് വിമാനങ്ങളുടെ എണ്ണം 26 ആകും.

ചെലവ് കുറഞ്ഞ വിമാനയാത്രാ സൗകര്യമൊരുക്കികൊണ്ട് ഇന്ത്യന്‍ വ്യോമയാന രംഗത്ത് ആഭ്യന്തര കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യംവെക്കുന്ന ഉഡാന്‍ പദ്ധതിക്കു കീഴിലും സ്‌പൈസ്‌ജെറ്റ് സര്‍വീസ് നടത്തുന്നുണ്ട്. പദ്ധതിക്കു കീഴില്‍ ഇതിനോടകം മൂന്ന് വിമാന സര്‍വീസുകള്‍ സ്‌പൈസ്‌ജെറ്റ് ആരംഭിച്ചുകഴിഞ്ഞു.

Comments

comments

Categories: Business & Economy