പെട്രോള്‍, ഗ്യാസ് സ്‌റ്റേഷനുകളിലെ തട്ടിപ്പ് തടയാന്‍ പുതുവഴി

പെട്രോള്‍, ഗ്യാസ് സ്‌റ്റേഷനുകളിലെ തട്ടിപ്പ് തടയാന്‍ പുതുവഴി

പെട്രോളിയം, ഗ്യാസ് സ്റ്റേഷനുകളിലെ തട്ടിപ്പ് തടയാന്‍ ഉയര്‍ന്ന സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍

ന്യൂഡെല്‍ഹി: പെട്രോള്‍, ഗ്യാസ് സ്‌റ്റേഷനുകളിലെ അഴിമതി തടയുന്നതിനായി ഉയര്‍ന്ന സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് എണ്ണ വിപണന കമ്പനികള്‍ സമ്മതിച്ചായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍.

ഇന്ധനവും വാതകവും വീണ്ടും നിറയ്ക്കുന്നത് പരിശോധിക്കുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്ത ആഴ്ച തീരുമാനിക്കും.
പെട്രോളിയം- ഉപഭോകൃ വകുപ്പ് മന്ത്രിമാര്‍ എണ്ണ വിപണന കമ്പനികളുമായി രണ്ട് മാസത്തിലേറെയായി സംയുക്തമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്.

ഉന്നത സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് എണ്ണ വിപണന കമ്പനികള്‍ സമ്മതിച്ചിട്ടുണ്ട്. ഇത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീയതികള്‍ അടുത്തയാഴ്ച നിശ്ചയിക്കും-രാം വിലാസ് പാസ്വാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എണ്ണ വിപണന കമ്പനികള്‍ പുതിയ നിര്‍ദേശം അംഗീകരിച്ചു. ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള അവസാന തീയതി അടുത്തയാഴ്ച്ച തീരുമാനിക്കും

ഇലക്ട്രോണിക് ഫ്‌ളോമീറ്ററുകള്‍, ടാംപെര്‍-പ്രൂഫ് ഇലക്ട്രോണിക് സീലുകള്‍, പള്‍സര്‍ എന്നീ മൂന്ന് ഉപകരണങ്ങള്‍ ലീഗല്‍ മെട്രോളജി വിഭാഗം പരിശോധിച്ചതായി ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇലക്ട്രോണിക് ഫ്‌ളോമീറ്ററുകള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് ഉപകരണങ്ങള്‍ക്കായുള്ള ബിഡുകള്‍ താമസിയാതെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പെട്രോള്‍, ഗ്യാസ് സ്‌റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ തട്ടിപ്പും കൃത്രിമത്വവും തടയാന്‍ സഹായകമായവയാണ്. എന്നാല്‍ ഇവിടങ്ങളിലെ കണക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പഴയവ മാറ്റി സ്ഥാപിക്കുന്നത്.

പ്രമുഖ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവ വിവിധ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിശീലനം ആരംഭിച്ച് കഴിഞ്ഞു.

Comments

comments

Categories: Top Stories