മൂന്നാറിനൊരു മുഖച്ചാര്‍ത്ത്

മൂന്നാറിനൊരു മുഖച്ചാര്‍ത്ത്

മൂന്നാറിന്റെ മണ്ണില്‍ പ്രീമിയം ഹോട്ടലുകള്‍ക്കും ഇടം നേടാന്‍ സാധിക്കും എന്ന് കണ്ടെത്തിയവരാണ് ചാണ്ടീസ് വിന്‍ഡി വുഡ്‌സ്. 2013-14 വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ചാണ്ടീസ് വിന്‍ഡി വുഡ്‌സ് ചുരുങ്ങിയ കാലയളവിനുള്ളില്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിക്കഴിഞ്ഞു

ലോകം ചുറ്റാന്‍ ഇറങ്ങുന്ന ഏതൊരു ടൂറിസ്റ്റിന്റെയും പട്ടികയില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇടം നേടിയിട്ടുണ്ടാകും. കേരളം സന്ദര്‍ശിക്കാനെത്തുന്ന ഓരോ ടൂറിസ്റ്റിന്റെയും ലക്ഷ്യസ്ഥാനങ്ങളിലൊന്ന് പ്രകൃതി രമണീയമായ മൂന്നാറാണ്. ലോക ടൂറിസത്തില്‍ മൂന്നാറിനുള്ള സ്ഥാനം അടയാളപ്പെടുത്തുമ്പോള്‍ അതില്‍ ചാണ്ടീസ് വിന്‍ഡി വുഡ്‌സ് എന്ന പേരും എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാകും. പച്ചപ്പട്ട് പുതച്ചതുപോലുള്ള മൂന്നാറിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുവാനായി ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും എത്തുന്നവര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇന്ന് മുന്‍നിരക്കാരാണ് ഇവര്‍.

2013-14 വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ചാണ്ടീസ് വിന്‍ഡി വുഡ്‌സ് ചുരുങ്ങിയ കാലയളവിനുള്ളില്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിക്കഴിഞ്ഞു. പുതുമയും, വ്യത്യസ്തതയുമാര്‍ന്ന നിര്‍മാണ ശൈലിയും, അകത്തളവും, മുറികളുമെല്ലാം ആഢംബരം നിറഞ്ഞു തുളുമ്പുന്നവയുമാണ്. ചാണ്ടീസ് വിന്‍ഡി വുഡ്‌സിന്റെ ചുവടു പിടിച്ചാണ് മുന്നാറില്‍ ഇന്നു കാണുന്ന മറ്റു ആഢംബര ഹോട്ടലുകളുടേയും റിസോര്‍ട്ടുകളുടേയും കടന്നുവരവ് എന്ന് സ്ഥാപനത്തിന്റെ ജനറല്‍ മാനേജരും, കോര്‍പ്പറേറ്റ് ഷെഫുമായ നിബു ജെയിംസ് ചൂണ്ടിക്കാട്ടുന്നു.

മൂന്നാറിന്റെ മണ്ണില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് രംഗത്ത് പ്രീമിയം വിഭാഗത്തിലുള്ള താമസ സൗകര്യങ്ങള്‍ക്കും സാധ്യതയുണ്ട് എന്ന് തെളിയിച്ച ചാണ്ടീസ് വിന്‍ഡി വുഡ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഏറ്റുമാനൂര്‍ സ്വദേശിയായ മാത്യു കുരുവിളയാണ്. സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയായ മാത്യു കുരുവിള 1994-ല്‍ ചാണ്ടീസ് കണ്‌സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ ആരംഭത്തിലൂടെയാണ് ബിസിനസ് ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടക്കം മുതല്‍ ഗവണ്‍മെന്റ് കോണ്‍ട്രാക്റ്റുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്ന ചാണ്ടീസ് കണ്‌സ്ട്രക്ഷന്‍സ് ചുരുങ്ങിയ കാലയളവില്‍ തന്നെ മേഖലയിലെ മുന്‍നിരക്കാരായി മാറുകയുണ്ടായി. 2007ല്‍ ചാണ്ടീസ് ഹോംസിലൂടെ ഫഌറ്റുകളുടേയും, വില്ലകളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്കും, 2010ല്‍ ചാണ്ടീസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സിലൂടെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് രംഗത്തേയ്ക്കും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയുണ്ടായി. ഹോട്ടല്‍ രംഗത്ത് ചാണ്ടീസിന്റെ കന്നി സംരംഭമാണ് വിന്‍ഡി വുഡ്‌സ്. ഇന്ന് വിന്‍ഡി വുഡ്‌സിന് പുറമേ പെരുമ്പാവൂരിനടുത്തുള്ള പാണിയേലി പോരില്‍ സ്ഥിതിചെയ്യുന്ന വിസ്പറിംഗ് വാട്ടര്‍, തേക്കടിയിലുള്ള കളരിക്കല്‍ ബംഗ്ലാവ് എന്നിവയും കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മാത്യു കുരുവിളയുടെ സംഭാവനകളാണ്. വൈകാതെ തന്നെ മൂന്നാര്‍ ടോപ് സ്റ്റേഷനിലും ചാണ്ടീസിന്റെ റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കും. ബിസിനസുകാരന്‍ എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മാത്യു കുരുവിള മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ച വെയ്ക്കുന്നത്. ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടാനും ഇദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.

മൂന്നാറിലെ മലനിരകളോട് ഇഴുകി ചേര്‍ന്നു കിടക്കുന്ന വിധത്തിലാണ് ചാണ്ടീസ് വിന്‍ഡി വുഡ്‌സിന്റെ നിര്‍മ്മാണം. 12 നിലകളിലായി ആഢംബര സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 48 മുറികളാണ് ഇവിടെയുള്ളത്. എല്ലാ മുറികളില്‍ നിന്നും ഒരേ ദൃശ്യങ്ങള്‍ വീക്ഷിക്കാന്‍ സാധിക്കുമെന്ന സവിശേഷതയും ഇവര്‍ക്കുണ്ട്. മുറികളില്‍ നിന്നും ദൃശ്യമാകുന്ന തേയില തോട്ടങ്ങളുടെ മനോഹരദൃശ്യങ്ങള്‍ കണ്ണിന് കുളിര്‍മ്മ സമ്മാനിക്കും. ഫൈവ്‌സ്റ്റാര്‍ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്ന മുറികള്‍ക്ക് പുറമേ മള്‍ട്ടി-കുസൈന്‍ റെസ്റ്റൊറന്റ്, കോണ്‍ഫറന്‍സ് ആന്‍ഡ് ബാങ്ക്വിറ്റ് ഹാള്‍, സ്വിമ്മിംഗ് പൂള്‍, ഗെയിംസ് റൂം, ട്രാവല്‍ അസിസ്റ്റന്‍സ്, സ്പാ, കാര്‍ പാര്‍ക്കിംഗ്, സേഫ് ഡെപ്പോസിറ്റ് ലോക്കേഴ്‌സ്, ഹെല്‍ത്ത് ക്ലബ് എന്നീ സംവിധാനങ്ങളും സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല അറബിക് വിഭവങ്ങളും, ഒതന്റിക് ക്ലാസിക്ക് ഇന്ത്യന്‍ വിഭവങ്ങളും ഇവരുടെ യുഎസ്പിയായി ഉയര്‍ത്തിക്കാട്ടുന്നു. ഹോട്ടലിനകത്ത് നിര്‍മ്മിച്ചിരിക്കുന്ന കൃത്രിമ ട്രക്കിംഗ്, കേരളത്തിന്റെ പഴമ വിളിച്ചോതുന്ന ചായക്കടയും, നാടന്‍ പലഹാരങ്ങളും പുറം നാടുകളില്‍ നിന്നും എത്തുന്നവരില്‍ കൗതുകം സൃഷ്ടിക്കുന്നവയാണ്. അതുപോലെ കേരളത്തിന്റെ തനത് വസ്ത്രധാരണ രീതികളും, ഭക്ഷണ രീതികളും വരുന്ന അതിഥികളേയും ഇവിടെ പഠിപ്പിക്കുന്നുണ്ട്.

മൂന്നാറില്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ 40 ശതമാനം ഉത്തരേന്ത്യക്കാരും, 40 ശതമാനം അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരും, 10 ശതമാനം മറ്റു രാജ്യക്കാരും, ബാക്കി 10 ശതമാനം കേരളീയരും, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായിരിക്കും. ഇതില്‍ എല്ലാ വിഭാഗത്തില്‍ നിന്നും ചാണ്ടീസ് വിന്‍ഡി വുഡ്‌സിന് ഉപഭോക്താക്കള്‍ ഉണ്ട്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളില്‍ നിന്നും എത്തുന്ന ഈ സഞ്ചാരികള്‍ക്ക് അവരുടെ സംസ്‌കാരത്തിന് അനുസരിച്ചുള്ള ഭക്ഷണങ്ങളും, സേവനങ്ങളും ലഭ്യമാക്കുന്നു എന്നത് വിന്‍ഡി വുഡ്‌സിന്റെ അനന്യമായ സവിശേഷതയാണ്. ‘ചാണ്ടീസ് വിന്‍ഡി വുഡ്‌സില്‍ എത്തുന്ന സഞ്ചാരികളില്‍ നല്ലൊരു വിഭാഗവും ഇവിടെ താമസിച്ചവരുടെ അഭിപ്രായങ്ങള്‍ കേട്ടറിഞ്ഞ് എത്തുന്നവരാണ്. അതുപോലെ സേവനങ്ങളുടെ മികവ് മൂലം വീണ്ടും തങ്ങളെ തന്നെ സമീപിക്കുന്ന അനേകം ഉപഭോക്താക്കളും ഇന്ന് ഞങ്ങള്‍ക്കുണ്ട്,’ നിബു ജെയിംസ് വ്യക്തമാക്കി.

ചാണ്ടീസ് വിന്‍ഡി വുഡ്‌സില്‍ എത്തുന്ന സഞ്ചാരികളില്‍ നല്ലൊരു വിഭാഗവും ഇവിടെ താമസിച്ചവരുടെ അഭിപ്രായങ്ങള്‍ കേട്ടറിഞ്ഞ് എത്തുന്നവരാണ്. അതുപോലെ സേവനങ്ങളുടെ മികവ് മൂലം വീണ്ടും സമീപിക്കുന്ന അനേകം ഉപഭോക്താക്കളും ഇന്ന് ഞങ്ങള്‍ക്കുണ്ട് നിബു ജെയിംസ് ജനറല്‍ മാനേജര്‍ ചാണ്ടീസ് വിന്‍ഡി വുഡ്‌സ്

താമസം മാത്രമല്ല, സഞ്ചാരികള്‍ക്ക് മൂന്നാറിന്റെ പ്രകൃതി രമണീയത വേണ്ടവിധത്തില്‍ ആസ്വദിക്കുവാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം വഹിക്കുന്നുണ്ട്. മൂന്നാറിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള സന്ദര്‍ശനങ്ങള്‍, ജീപ്പ് സഫാരി, സാംസ്‌കാരിക പരിപാടികള്‍, ക്യാംപ് ഫയര്‍ എന്നിവയും താമസത്തിനൊപ്പം ഇവര്‍ ലഭ്യമാക്കുന്നു.

ശക്തമായ മത്സരമുള്ള ഹോട്ടല്‍ മേഖലയില്‍ പിടിച്ചു നില്‍ക്കുന്നതിന് മാറുന്ന കാലത്തിനൊപ്പമുള്ള സഞ്ചാരം അനിവാര്യമാണെന്നാണ് നിബു ജെയിംസ് അഭിപ്രായപ്പെടുന്നത്. ഒരേ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കാലാകാലങ്ങളായി പിന്തുടരുന്നതെങ്കില്‍ മേഖലയില്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുക അസാധ്യമാണ്. ക്രിയാത്മക രീതിയിലുള്ള പുതിയ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ട് മാത്രമേ ഈ മേഖലയില്‍ മുന്നേറ്റം നടത്താന്‍ സാധിക്കൂ. ടൂറിസ്റ്റ് സമൂഹത്തിനിടയില്‍ എല്ലായ്‌പ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പേരായി നമ്മള്‍ മാറേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നമ്മുടെ സാന്നിധ്യം ആളുകള്‍ മനസിലാക്കുകയുള്ളു. ഇതിന് മികച്ച മാര്‍ഗം സമൂഹ മാധ്യമങ്ങളാണ്. ലോകം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന ഫേസ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് തുടങ്ങിയവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സ്ഥാപനത്തിന്റെ സവിശേഷതകള്‍ പ്രചരിപ്പിക്കുന്നത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ സഹായകരമാകുന്നുണ്ടെന്ന് നിബു ജെയിംസ് കൂട്ടിച്ചേര്‍ത്തു.

ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ പ്രതിമാസ കണക്കനുസരിച്ച് 70 മുതല്‍ 75 ശതമാനം വരെ ഒക്കുപ്പന്‍സിയും ഇവര്‍ അവകാശപ്പെടുന്നു. മാത്രമല്ല പ്രതിവര്‍ഷം പത്ത് ശതമാനം വളര്‍ച്ച കൈവരിക്കാനും സാധിക്കുന്നുണ്ട്. ലാഭത്തിനു പുറമേ ലോക വ്യാപകമായി ചാണ്ടീസ് വിന്‍ഡി വുഡ്‌സിനെ ഇന്ന് ടൂറിസ്റ്റുകള്‍ തിരിച്ചറിയുന്നു എന്നുള്ളതാണ് ഇവരുടെ പ്രധാന നേട്ടം. ‘ഈ തിരിച്ചറിവാണ് ഞങ്ങളെ 2016-ലെ ബെസ്റ്റ് ഹോസ്പ്പിറ്റാലിറ്റി മാനേജ്‌മെന്റിനുള്ള വേള്‍ഡ് ലക്ഷ്വറി അവാര്‍ഡിന് അര്‍ഹരാക്കിയത്. അതുപോലെ തന്നെ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളെ മാനിച്ച് കഴിഞ്ഞ മൂന്ന് കൊല്ലത്തോളമായി ട്രിപ്പ് അഡൈ്വസര്‍ എന്ന് വെബ്‌സൈറ്റ് ചാണ്ടീസ് വിന്‍ഡി വുഡ്‌സിനെയാണ് മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്,’ നിബു ജെയിംസ് പറഞ്ഞു.

Comments

comments

Categories: FK Special, Slider