സമുദ്രതാപനം അന്റാര്‍ട്ടിക്കയിലെ മല്‍സ്യവൈവിധ്യം കുറയ്ക്കും

സമുദ്രതാപനം അന്റാര്‍ട്ടിക്കയിലെ മല്‍സ്യവൈവിധ്യം കുറയ്ക്കും

നേരിയ തോതിലുള്ള ചൂടു പോലും മഞ്ഞുനിറഞ്ഞ അന്റാര്‍ട്ടിക്കന്‍ മേഖലയിലെ സമുദ്രവിഭവങ്ങളെ ദോഷകരമായി ബാധിക്കുമെന്ന പഠനം. താപനിലയിലുണ്ടാകുന്ന ഒന്നോ രണ്ടോ സെല്‍ഷ്യസിന്റെ വര്‍ധനപോലും മഞ്ഞുരുക്കത്തിനും ജലജീവികളുടെ നാശത്തിനു വഴി തെളിക്കുമെന്നാണ് ഗവേഷണഫലം. സമുദ്രത്തിന്റെ അടിത്തട്ടില്‍ ചൂടു പാനലുകള്‍ നിരത്തിവെച്ചാണ് താപവ്യതിയാനം ജലജീവികളില്‍ നടത്തുന്ന ആഘാതത്തെപ്പറ്റി പഠനം നടത്തിയത്.

ബ്രിട്ടിഷ് അന്റാര്‍ട്ടിക് സര്‍വേയും സ്മിത്ത്‌സോണിയന്‍ എന്‍വിയോണ്‍മെന്റല്‍ റിസര്‍ച്ച് സെന്ററുമാണ് ഗവേഷണത്തിനു പിന്നില്‍. പാനലുകള്‍കള്‍ക്കു മുകളില്‍ മില്ലീമീറ്ററുകളോളം മാത്രമാണു ചൂടായതെങ്കിലും വലിയ മാറ്റമാണ് സമുദ്രജീവികളിലുണ്ടാക്കിയത്. മാറുന്ന താപനിലയോട് ജീവികള്‍ എങ്ങനെയാകും പ്രതികരിക്കുകയെന്ന് കരുതിയതിനേക്കാള്‍ വിഭിന്നമായിരുന്നു പഠനഫലമെന്ന് ഓസ്‌ട്രേലിയന്‍ അന്റാര്‍ട്ടിക്ക് ഡിവിഷനിലെ സമുദ്രജീവശാസ്ത്രജ്ഞന്‍ ജോണി സ്റ്റാര്‍ക്ക് പറഞ്ഞു. ഒരു ഡിഗ്രിക്കു മുകളില്‍ ചൂടായപ്പോള്‍ത്തന്നെ ജീവികളുടെ വളര്‍ച്ചയില്‍ മുന്‍ര്‍ഷത്തെ അപേക്ഷിച്ച് അസാധാരണ മാറ്റം കാണാനായി.

ലോകത്തിന്റെ പലഭാഗത്തുമുള്ള സമുദ്രആവാസ വ്യവസ്ഥകളുടെ സംതുലനത്തില്‍ കാലാവസ്ഥാവ്യതിയാനം വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഇതുവരെ വളരെക്കുറച്ചേ മനസിലാക്കാനായിട്ടുള്ളൂവെന്ന കാര്യമാണ് ഒമ്പതു മാസത്തെ പഠനത്തില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ഓസ്‌ട്രേലിയയില്‍ ഒരു വര്‍ഷത്തിനിടെ തന്നെ സമുദ്രതാപനിലയില്‍ വരുന്ന വ്യത്യാസം 10- 20 ഡിഗ്രിയൊക്കെയാണ്.

എന്നാല്‍ അന്റാര്‍ട്ടിക്കയില്‍ ജീവികളെ ആവാസ വ്യവസ്ഥയില്‍ വരുന്ന ചെറിയ മാറ്റം പോലും ബാധിക്കും. തീര്‍ച്ചയായും ഇത് ആശാങ്കാജനകം തന്നെ, വെറും ഒരു ഡിഗ്രി താപനില ഉയരുമ്പോള്‍ത്തന്നെ ഇത്തരമൊരു വ്യത്യാസമുണ്ടാകുമെന്ന് ആരും കരുതില്ലെന്ന് സ്റ്റാര്‍ക്ക് പറയുന്നു. നിരവധി ജലജീവികള്‍ക്കു വംശനാശം സംഭവിക്കുമ്പോള്‍ത്തന്നെ ചില തരം ജീവികള്‍ വളരുന്നതായി കാണുന്നുണ്ട്. പുഴുവിനത്തില്‍പ്പെടുന്ന റോമന്‍ഷെല്ല പെറിയെറി, ഇഴജന്തുവായ ഫെനെസ്ട്രുലിന റുഗുല എന്നിവയുടെ എണ്ണം 70 ശതമാനം വരെ വര്‍ധിച്ചതായി പഠനത്തില്‍ തെളിഞ്ഞു.

Comments

comments

Categories: FK Special