റീയൂണിയനിലെ ഇന്ത്യന്‍ സാന്നിധ്യം

റീയൂണിയനിലെ ഇന്ത്യന്‍ സാന്നിധ്യം

ഫ്രാന്‍സിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയായ റീയൂണിയന്‍ (reunion) ദ്വീപാണ് മലബാറുകാര്‍ 25 ശതമാനത്തോളമുള്ള ആ ദ്വീപ സമൂഹം.

മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നോളം മലബാറുകാരുള്ള ഒരു ദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഫ്രിക്കന്‍ വന്‍കരയിലുള്ള മൊസാംബിക്കിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നുണ്ടെന്നത് എത്രപേര്‍ക്കറിയാം.

ഫ്രാന്‍സിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയായ റീയൂണിയന്‍ (reunion) ദ്വീപാണ് മലബാറുകാര്‍ 25 ശതമാനത്തോളമുള്ള ആ ദ്വീപ സമൂഹം. മലബാറുകാരോ അതോ മല്‍ബാറികളോ (Malbars) എന്നത് വേറൊരു ചോദ്യചിഹ്നവും. കേരള സംസ്ഥാന രൂപവല്‍ക്കരണത്തിന് മുന്‍പ് മലബാര്‍ ജില്ലയില്‍ പെട്ടവരെയാണ് മലബാറികള്‍ എന്ന് ലോകത്തില്‍ പൊതുവെ വിളിക്കുന്നതെങ്കില്‍ റീയൂണിയനിലെ മല്‍ബാറികള്‍ ഇന്ത്യന്‍ പ്രദേശങ്ങളായ പോണ്ടിച്ചേരി, കാരയ്ക്കല്‍, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 19ാം നൂറ്റാണ്ടില്‍ കുടിയേറിയവരാണ്. ഇന്ത്യയിലെ ഫ്രഞ്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് അടിമവേലയ്ക്കായാണ് അഞ്ച് തലമുറകള്‍ക്ക് മുമ്പ് ഫ്രഞ്ചുകാരുടെ തന്നെ അധീനതയില്‍ മൗറീഷ്യസിനും മൊസാംബിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്ന റീയൂണിയനിലേക്ക് കുടിയേറ്റം നടക്കുന്നത്. ഇവിടെ നടമാടിയിരുന്ന ജാതിവ്യവസ്ഥയും താഴ്ന്ന ജാതിയിലുള്ളവരെ അങ്ങോട്ട് ആകര്‍ഷിക്കാന്‍ പോന്നതായിരുന്നു. മല്‍ബാറികള്‍ അഥവാ ദക്ഷിണേന്ത്യന്‍ തമിഴന്‍മാര്‍ മൗറീഷ്യസിലാണ് ആദ്യം എത്തിപ്പെട്ടതെങ്കിലും പിന്നീട് റീയൂണിയന്‍ ദ്വീപില്‍ എത്തിച്ചേരുകയും ഭൂരിഭാഗവും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. എന്നാല്‍, ഹിന്ദുമതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈവിടാന്‍ തയാറാവാത്ത അവരില്‍ വലിയൊരു വിഭാഗം പില്‍ക്കാലത്ത് ഹിന്ദുമതം തന്നെ സ്വീകരിക്കുകയാണുണ്ടായത്.

ഇന്ന് റീയൂണിയനില്‍ 25 ശതമാനത്തോളം മല്‍ബാറികളാണ്. അതിന് പുറമെ ഗുജറാത്തില്‍ നിന്നും മറ്റ് ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നും കച്ചവടത്തിനായി എത്തിയ തനത് ജനസമൂഹവും ഇവിടെയുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉറുദു സംസാരിക്കുന്ന മുസ്ലീങ്ങള്‍ ഇവിടെ സറാബ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നു.

ഒട്ടേറെ മനോഹരമായ ബീച്ചുകള്‍ക്കും പ്രസിദ്ധമായ റീയൂണിയന്‍ ദ്വീപിന്റെ 40 ശതമാനത്തോളം യുനെസ്‌കോയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
1946 മുതല്‍ ഫ്രാന്‍സിന്റെ സമുദ്രാനന്തര അതിര്‍ത്തി പ്രദേശമായി കണക്കാക്കുന്ന റീയൂണിയന്‍ ദ്വീപില്‍ നിന്നും ഫ്രഞ്ച് ദേശീയ അസംബ്ലിയിലേക്ക് ഏഴ് അംഗങ്ങളേയും ഉപരിസഭയായ സെനറ്റിലേക്ക് മൂന്ന് പേരെയും അയക്കുന്നു.

1690 മുതല്‍ അടിമത്തത്തിന്റെ ചരിത്രമുള്ള റീയൂണിയനില്‍ 1848 ല്‍ ഔദ്യോഗികമായി ഇത് നിരോധിക്കുകയും ചെയ്തതോടെ ഇവിടേക്കുള്ള മനുഷ്യകടത്ത് നിലച്ചതായി പറയാം. 1869 വരെ യൂറോപ്പില്‍ നിന്ന് ആഫ്രിക്കന്‍ മുനമ്പ് വഴി യാത്ര ചെയ്യുന്ന കപ്പലുകള്‍ക്കുള്ള ഒരിടത്താവളമെന്ന നിലയില്‍ രാജ്യാന്തര സമുദ്രാനന്തര പാതയില്‍ ഈ ദ്വീപിന് സവിശേഷമായ സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ സൂയസ് കനാലിന്റെ നിര്‍മാണം ഈ മേഖലയില്‍ റീയൂണിയന്റെ പ്രാധാന്യം തന്നെ നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു.

1507ല്‍ പോര്‍ച്ചുഗീസുകാരാണ് റീയൂണിയന്‍ കണ്ടെത്തിയത്. 1638ഓടെ ഫ്രഞ്ചുകാര്‍ മൗറീഷ്യസ് കേന്ദ്രീകരിച്ച് റീയൂണിയന്റെ നിയന്ത്രണം പിടിച്ചെടുത്തതില്‍ തുടങ്ങുന്നു ഫ്രഞ്ച് കോളനിവല്‍ക്കരണം ഇവിടെ.

ഭരണനിര്‍വഹണത്തിനായി 24 നഗരസഭകളായി റീയൂണിയനെ തിരിച്ചിരിക്കുകയാണ്. ഇതിനെ 49 കാന്റണുകള്‍ എന്ന പ്രാദേശിക സഭകളായി വീണ്ടും വിഭജിച്ചിരിക്കുന്നു. കേവലം 63 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് റീയൂണിയന്റെ വിസ്തൃതി. അഗ്നിപര്‍വ്വത സാന്നിധ്യമുള്ള ഇവിടെ വോള്‍ക്കാനോകള്‍ പൊട്ടിയൊഴുകുന്നതും പതിവ് കാഴ്ചയാണ്. 2006ല്‍ പടര്‍ന്നുപിടിച്ച ചിക്കന്‍ ഗുനിയ രാജ്യത്തെ നാലിലൊരു ഭാഗം ജനങ്ങളെ കാര്യമായി ബാധിച്ചു.

1671ല്‍ ഇവിടത്തെ ജനസംഖ്യ കേവലം 90 മാത്രമായിരുന്നെങ്കില്‍ 2016ല്‍ അത് 850,996 ആയി മാറിയിരിക്കുകയാണ്, ഇതില്‍ 25 ശതമാനത്തോളം ഇന്ത്യന്‍ വംശജര്‍ അഥവാ മല്‍ബാറികളും.

മല്‍ബാറികള്‍ അഥവാ ദക്ഷിണേന്ത്യന്‍ തമിഴന്‍മാര്‍ മൗറീഷ്യസിലാണ് ആദ്യം എത്തിപ്പെട്ടതെങ്കിലും പിന്നീട് റീയൂണിയന്‍ ദ്വീപില്‍ എത്തിച്ചേരുകയും ഭൂരിഭാഗവും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. എന്നാല്‍, ഹിന്ദുമതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈവിടാന്‍ തയാറാവാത്ത അവരില്‍ വലിയൊരു വിഭാഗം പില്‍ക്കാലത്ത് ഹിന്ദുമതം തന്നെ സ്വീകരിക്കുകയാണുണ്ടായത്

യൂറോപ്യന്‍, ആഫ്രിക്കന്‍, ഇന്ത്യന്‍, ചൈനീസ് വംശജരുടെ മിശ്രിതമാണ് റീയൂണിയനിലെ ജനങ്ങള്‍ എന്ന് പൊതുവില്‍ പറയാം. ഫ്രഞ്ച് ഔദ്യോഗിക ഭാഷയാണെങ്കിലും Reunion crecle എന്ന ഫ്രഞ്ച് കലര്‍ന്ന നാട്ടുഭാഷയാണ് ജനങ്ങളില്‍ ഭൂരിഭാഗവും സംസാരിക്കുന്നത്. തമിഴ് ഏതാനും സ്‌കൂളുകളില്‍ ഇപ്പോഴും പഠിപ്പിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് റീയൂണിയന്‍ സര്‍വകലാശാലയ്ക്ക് ഇന്ത്യയിലെ പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുമായി ധാരണാപത്രമുണ്ട്. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ അവിടം സന്ദര്‍ശിക്കുന്നതിനുള്ള അവസരവും റീയൂണിയന്‍ നല്‍കുന്നുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 11 ശതമാനത്തോളം ഹിന്ദുവിശ്വാസികളുള്ള റീയൂണിയനില്‍ തമിഴ് ശൈലിയിലുള്ള നിരവധി ക്ഷേത്രങ്ങളും നമുക്ക് കാണാന്‍ കഴിയും.

റീയൂണിയന്റെ തലവിധി മാറ്റിയെഴുതിയതില്‍ പ്രമുഖന്‍ ഇവിടേക്ക് നിയോഗിക്കപ്പെട്ട സെനറ്റര്‍ മൈക്കല്‍ ഡെബറിസ് ആയിരുന്നു. അഞ്ചാം റിപ്പബ്ലിക്കിന്റെ പ്രസിഡന്റായിരുന്ന ചാള്‍സ് ഡിഗോയുടെ വലംകൈയും ഫ്രഞ്ച് ഭരണഘടനാ ശില്‍പ്പിയും പ്രധാനമന്ത്രിയുമായിരുന്ന മൈക്കല്‍ ആണ് റീയൂണിയന്‍ ദ്വീപിന് ആധുനിക മുഖം നല്‍കിയത്.

സെയിന്റ് ഡെന്നിസ് തലസ്ഥാനമായുള്ള ഈ ഫ്രഞ്ച് അതിര്‍ത്തി പ്രദേശത്തിനാണ് ഇന്നും മഹാസമുദ്രത്തിലെ ഏറ്റവും സമൃദ്ധിയുള്ള ദ്വീപ് എന്ന ഖ്യാതിയുള്ളത്. ആഫ്രിക്കന്‍ വന്‍കരയിലെ മഡഗാസ്‌കറിന് 175 കിലോമീറ്റര്‍ കിഴക്കായും മൗറീഷ്യസിന് തെക്ക് വടക്കായും സ്ഥിതി ചെയ്യുന്ന റീയൂണിയന് ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയുമായും പൊക്കിള്‍ക്കൊടി ബന്ധമാണുള്ളത്.

അഞ്ചാം തലമുറയില്‍ എത്തി നില്‍ക്കുന്ന മല്‍ബാറികളില്‍ ബഹുഭൂരിപക്ഷത്തിനും തമിഴ് അത്ര വശമില്ലെങ്കിലും ഇന്ത്യന്‍ വംശീയതയില്‍ സ്വകാര്യ അഭിമാനം കണ്ടെത്തുന്നവരാണ് ഇവര്‍. 1801ല്‍ ബോണപാര്‍ട്ട് എന്നാക്കി മാറ്റിയ ഈ ദ്വീപ് 1848ല്‍ റീയൂണിയന്‍ എന്ന പേര് വീണ്ടും സ്വീകരിക്കുകയായിരുന്നു.

Comments

comments

Categories: FK Special, Slider