റോബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പുതിയ സര്‍വീസ് സെന്ററുമായി ദുബായ്

റോബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പുതിയ സര്‍വീസ് സെന്ററുമായി ദുബായ്

14 ഗവണ്‍മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനം ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്കും പോര്‍ട്ടലിലേക്കും ചുരുക്കാന്‍ സെന്ററിന് സാധിക്കും

ദുബായ്: സ്മാര്‍ട്ട് റോബോട്ടുകള്‍ ജീവനക്കാരായുള്ള പുതിയ സെന്ററിന് ദുബായ് ഭരണാധികാരി ഷേയ്ഖ് മൊഹമ്മെദ് ബിന്‍ റഷീദ് അല്‍ മക്തൗം തുടക്കം കുറിച്ചു. ഗവണ്‍മെന്റിന്റെ 14 ഏജന്‍സികളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും.

എമിറേറ്റ്‌സ് ടവറില്‍ ആരംഭിച്ച സര്‍വീസ് 1 എന്ന പുതിയ സെന്ററില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വേഗത്തിലും കൂടുതല്‍ മികച്ചരീതിയിലും ഭരണപരമായ സേവനങ്ങള്‍ ലഭ്യമാക്കും. 14 ഗവണ്‍മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനം ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്കും പോര്‍ട്ടലിലേക്കും ചുരുക്കാന്‍ സാധിക്കുമെന്നും ഷേയ്ഖ് മൊഹമ്മെദ് പറഞ്ഞു.

ജനങ്ങളുടെ എല്ലാ അഭിപ്രായങ്ങളും പരീക്ഷിക്കാനുള്ള ലബോറട്ടറിയായി സെന്ററിനെ മാറ്റാമെന്നും പൊതുജനങ്ങളുടെ ആശയങ്ങള്‍ ഗവണ്‍മെന്റിനോട് ദിവസേന ചര്‍ച്ചചെയ്യുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 14 ഫെഡറല്‍, പ്രാദേശിക ഗവണ്‍മെന്റ് ഏജന്‍സികളുടെ സേവനങ്ങളാണ് സെന്ററില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നിരവധി പാക്കേജുകള്‍ അനുവദിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് വരുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

14 ഫെഡറല്‍, പ്രാദേശിക ഗവണ്‍മെന്റ് ഏജന്‍സികളുടെ സേവനങ്ങളാണ് സെന്ററില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്‌

നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള വിവിധ സര്‍വീസുകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള മബ്രൗക് മ യാക് എന്ന പാക്കേജാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി വിവാഹം കഴിഞ്ഞവര്‍ക്ക് വേണ്ടിയുള്ള മബ്രൂക് മ ഡബ്രത് എന്ന സേവനവും ലഭ്യമാക്കുന്നുണ്ട്. ഒരു സന്ദര്‍ശനത്തിലൂടെ വിവാഹ കരാര്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള സേവനങ്ങളും ഇതിലൂടെ ലഭ്യമാക്കും.

തികച്ചും വ്യത്യസ്തമായ രീതിയിലുള്ള സാഹചര്യമായിരിക്കും സര്‍വീസ് സെന്ററിലുണ്ടാവുക. ഒരു സന്ദര്‍ശനത്തിലൂടെ തന്നെ ആവശ്യമായ എല്ലാ സേവനങ്ങളും ലഭ്യമാക്കാന്‍ സാധിക്കുമെന്നും ഷേയ്ഖ് മൊഹമ്മെദ് പറഞ്ഞു. പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി യുഎഇ ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ഷേയ്ഖ് മൊഹമ്മെദിന്റെ നിര്‍ദേശപ്രകാരമാണ് ഇത് നടപ്പാക്കിയത്.

Comments

comments

Categories: Arabia