റോസ്‌നെഫ്റ്റില്‍ 9.1 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ചൈന

റോസ്‌നെഫ്റ്റില്‍ 9.1 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ചൈന

ബെയ്ജിംഗും മോസ്‌കോയും തമ്മിലുള്ള ഊര്‍ജ്ജ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പുതിയ നീക്കം സഹായിക്കും

ബെയ്ജിംഗ്: ചൈനീസ് സ്ഥാപനമായ സിഇഎഫ്‌സി റഷ്യന്‍ ഓയില്‍ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ 14.16 ശതമാനം ഓഹരികള്‍ വാങ്ങും. ഗ്ലെന്‍കോറിന്റെയും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യുഐഎ)യുടെയും കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് 9.1 ബില്ല്യണ്‍ ഡോളറിന് റോസ്‌നെഫ്റ്റിന്റെ ഓഹരികള്‍ സിഇഎഫ്‌സി വാങ്ങുന്നത്.

ബെയ്ജിംഗും മോസ്‌കോയും തമ്മിലുള്ള ഊര്‍ജ്ജ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കും. എണ്ണയില്‍ മാത്രം ഒതുങ്ങി നിന്ന ഒരു കമ്പനിയെന്ന നിലയില്‍ നിന്നും ഊര്‍ജ്ജമേഖലയിലാകെ വിശാല താല്‍പ്പര്യങ്ങളുള്ള കുത്തകകമ്പനിയെന്ന നിലയിലേക്ക് സിഇഎഫ്‌സി വളര്‍ന്നുകഴിഞ്ഞതായാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ലോകത്തിലെ രണ്ടാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവായ ചൈനയും ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ റഷ്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ കരാര്‍ സഹായിക്കും.

റഷ്യയ്ക്ക് മേല്‍ യുഎസ് പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗ്ലെന്‍കോര്‍ പോലുള്ള പാശ്ചാത്യ കമ്പനികള്‍ക്ക് റോസ്‌നെഫ്റ്റുമായി വലിയ കരാറുകളിലോ പങ്കാളിത്തത്തിലോ ഏര്‍പ്പെടാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ചൈനീസ് കമ്പനിയുമായുള്ള പുതിയ കരാര്‍ നിലവില്‍ വന്നത്

റഷ്യയ്ക്ക് മേല്‍ യുഎസ് പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗ്ലെന്‍കോര്‍ പോലുള്ള പാശ്ചാത്യ കമ്പനികള്‍ക്ക് റോസ്‌നെഫ്റ്റുമായി വലിയ കരാറുകളിലോ പങ്കാളിത്തത്തിലോ ഏര്‍പ്പെടാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ചൈനീസ് കമ്പനിയുമായുള്ള പുതിയ കരാര്‍ നിലവില്‍ വന്നത്. ചൈന റഷ്യയില്‍ ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ഇത്. ഗ്ലെന്‍കോറും ക്യുഐഎയും റോസ്‌നെഫ്റ്റില്‍ യഥാക്രമം 0.5 ശതമാനം, 4.7 ശതമാനം ഓഹരികള്‍ നിലനിര്‍ത്തും.

2014ല്‍ കിഴക്കന്‍ ഉക്രയ്‌നില്‍ കടന്നാക്രമണം നടത്തിയതിന്റെയും ക്രിമിയ പിടിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെയും ഭാഗമായാണ് റഷ്യയുടെ മേല്‍ യുഎസ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്.

Comments

comments

Categories: Top Stories, World