ആപ്പിള്‍ പുതിയ ഐ ഫോണ്‍ 12ന് പുറത്തിറക്കും

ആപ്പിള്‍ പുതിയ ഐ ഫോണ്‍ 12ന് പുറത്തിറക്കും

ഈ മാസം 12-ന് ആപ്പിള്‍ പുതിയ ഐ ഫോണ്‍ പുറത്തിറക്കും. ഐ ഫോണ്‍ അവതരിപ്പിച്ചതിന്റെ പത്താം വാര്‍ഷികത്തില്‍ സ്‌പെഷല്‍ എഡിഷന്‍ ഫോണായി ഐ ഫോണ്‍ 8 പുറത്തിറക്കുമെന്നാണ് പ്രചരിക്കുന്നത്.
സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വച്ചാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സമീപകാലത്ത് ആപ്പിളിന്റെ വില്‍പ്പനയില്‍ ഇടിവ് നേരിടുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ ഫോണിലൂടെ വിപണിയില്‍ സ്വാധീനം ഉറപ്പാക്കാനായിരിക്കും കമ്പനി ശ്രമിക്കുകയെന്നാണു സൂചന. 12ന് നടക്കുന്ന ചടങ്ങില്‍ വച്ച് ആപ്പിള്‍ ടിവി, ആപ്പിള്‍ വാച്ച് തുടങ്ങിയവയുടെ അപ്പ്‌ഡേറ്റഡ് വേര്‍ഷനും പ്രദര്‍ശിപ്പിക്കും.

Comments

comments

Categories: FK Special