പരിഷ്‌കരണ പദ്ധതികള്‍ സൗദി പുനപരിശോധിച്ചേക്കും

പരിഷ്‌കരണ പദ്ധതികള്‍ സൗദി പുനപരിശോധിച്ചേക്കും

നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്ലാനില്‍ ഉള്‍പ്പെട്ടിരിക്കുന്ന പദ്ധതികളുടെ സമയപരിധി നീട്ടുമെന്നും ചില മേഖലകളില്‍ ഭേദഗതി വരുത്തുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു

റിയാദ്: സൗദി അറേബ്യയുടെ നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്ലാന്‍ (എന്‍ടിപി) പുനപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിലെ പദ്ധതികളുടെ സമയപരിധി നീട്ടുമെന്നും ചില മേഖലകളില്‍ ഭേദഗതി വരുത്തുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ മാറ്റങ്ങള്‍ ആരാംകോയുടെ ഐപിഒയെ ബാധിക്കില്ല

എണ്ണ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള പ്രധാന ശ്രമമെന്ന നിലയിലാണ് 2016 ജൂലൈയില്‍ കിരീടാവകാശി പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാന്‍ എന്‍ടിപി പുറക്കിറക്കിയത്. പ്ലാനില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുകയും പുതിയവ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് വ്യക്തമാക്കി. എന്‍ടിപിയുടെ നവീകരണവുമായി ബന്ധപ്പെട്ട രേഖ കണ്ടെന്ന അവകാശവാദം ഉയര്‍ത്തിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന സര്‍ക്കാരിന്റെ ആസ്തികളുടെ സ്വകാര്യവല്‍ക്കരണവും സ്വകാര്യ മേഖലയില്‍ ഒരു മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതും 11 ശതമാനത്തിന് മുകളിലുള്ള തൊഴിലില്ലായ്മ 2020 ആകുമ്പോഴേക്കും ഒന്‍പത് ശതമാനമാക്കി കുറയ്ക്കുന്നതും ഉള്‍പ്പടെയുള്ള പദ്ധതികളാണ് നവീകരിക്കുന്നത്. ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഓയില്‍ കമ്പനിയായ സൗദി ആരാംകോയെ ഭാഗികമായി സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതി എന്‍ടിപിയുമായി ബന്ധമില്ലാത്തതിനാല്‍ പുതിയ മാറ്റങ്ങള്‍ ആരാംകോയുടെ ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന)യെ ബാധിക്കില്ല.

Comments

comments

Categories: Arabia