വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണത്തില്‍ 12% കുറവുള്ളതായി ആര്‍ബിഐ

വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണത്തില്‍ 12% കുറവുള്ളതായി ആര്‍ബിഐ

ന്യൂഡെല്‍ഹി: തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണം ഇടിഞ്ഞതായി ആര്‍ബിഐ റിപ്പോര്‍ട്ട്. 2.3 ലക്ഷം കോടിയിലധികം രൂപ ബാങ്കുകളില്‍ തന്നെയാണെന്നും സമ്പദ്‌വ്യവസ്ഥയില്‍ പണത്തിന്റെ അളവ് ഇപ്പോഴും താഴ്ന്നനിലയിലാണെുമാണ് കേന്ദ്ര ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നോട്ട് അസാധുവാക്കല്‍ നയത്തിനു മുന്‍പ് 17.9 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് വിനിമയത്തിലുണ്ടായിരുന്നത്. ഇതിനേക്കാല്‍ 12 ശതമാനം കുറവ് പണമാണ് നോട്ടുകളായി ഇപ്പോള്‍ വിപണിയിലുള്ളത്.

2016 നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വിനിമയത്തില്‍ നിന്നും ഒഴിവാക്കിയതിനു ശേഷം ജനുവരിയില്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 9 ലക്ഷം കോടി രൂപയില്‍ താഴെ മാത്രം മൂല്യമുള്ള നോട്ടുകളാണ് രാജ്യത്തുണ്ടായിരുന്നത്. അന്നു മുതല്‍ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആര്‍ബിഐ ഊര്‍ജിതമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി കേന്ദ്ര ബാങ്കിന്റെ അച്ചടി കേന്ദ്രങ്ങള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുകയും സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്റെ അളവ് ഓരോ ആഴ്ചയിലും വര്‍ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചകളായി വിപണിയിലെ നോട്ടുകളുടെ മൂല്യത്തില്‍ ഇടിവ് പ്രകടമാകുകയാണ്. കഴിഞ്ഞ രണ്ടാഴ്ചകളായി ബാങ്കുകള്‍ പിന്‍വലിച്ചതിനേക്കാള്‍ കൂടുതല്‍ തുക കേന്ദ്ര ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ട്. എന്നിരുന്നാലും നോട്ട് ലഭ്യത സുസ്ഥിരമായതിന്റെ സൂചനയായാണ് ഇത് കണക്കാക്കുന്നത്.

Comments

comments

Categories: Slider, Top Stories