റോബോട്ടിക്‌സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പിഐഎഫും സോഫ്റ്റ് ബാങ്കും കൈകോര്‍ക്കുന്നു

റോബോട്ടിക്‌സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പിഐഎഫും സോഫ്റ്റ് ബാങ്കും കൈകോര്‍ക്കുന്നു

പൊതു, സ്വകാര്യ മേഖലകളിലും സമൂഹത്തിലും റോബോട്ടിക് സംവിധാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കാര്യക്ഷമമായി എങ്ങനെ ഉപയോഗിക്കാം എന്നതാണ് കൂട്ടുസംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്

റിയാദ്: സൗദി അറേബ്യയില്‍ റോബോട്ടുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനായി രാജ്യത്തിന്റെ സോവറൈന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (പിഐഎഫ്) ജാപ്പനീസ് ടെക്‌നോളജി കമ്പനി സോഫ്റ്റ്ബാങ്ക് ഗ്രൂപ്പും സംയുക്ത പദ്ധതികള്‍ക്ക് തുടക്കമിടും. ഒക്‌റ്റോബറില്‍ ഇരു കമ്പനികളും ചേര്‍ന്ന് ധാരണപത്രത്തില്‍ ഒപ്പുവെച്ചതിന്റെ അടുത്ത പടിയായാണ് പങ്കാളിത്തം.

പൊതു, സ്വകാര്യ മേഖലകളിലും സമൂഹത്തിലും റോബോട്ടിക് സംവിധാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കാര്യക്ഷമമായി എങ്ങനെ ഉപയോഗിക്കാം എന്നതാണ് കൂട്ടുസംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരു വിഭാഗവും പത്രക്കുറിപ്പിലൂടെ പറഞ്ഞു. പദ്ധതി പ്രകാരം പിഐഎഫും സോഫ്റ്റ്ബാങ്കും വരും മാസങ്ങളില്‍ ഗവണ്‍മെന്റുകളുമായും ആഗോള സ്ഥാപനങ്ങളുമായും പങ്കാളിത്തം സ്ഥാപിക്കും. ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ റോബോട്ടിക് ഇന്‍ഡസ്ട്രിയെ ഉപയോഗപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളായിരിക്കും ആവിഷ്‌കരിക്കും.

ആശയത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് അതിവേഗത്തില്‍ പരിണാമപ്പെടുകയാണ് റോബോട്ടിക്‌സ് ശാഖയെന്ന് ലോകപ്രശസ്ത സംരംഭകനും ശതകോടീശ്വരനും സോഫ്റ്റ്ബാങ്ക് സ്ഥാപകനുമായ മസയോഷി സണ്‍

നിലവില്‍ വ്യാവസായിക തൊഴിലാളികളില്‍ 0.7 ശതമാനം മാത്രമാണ് റോബോട്ടുകളുള്ളത്. 2020 ആകുമ്പോഴേക്കും ലോകവ്യാപകമായി റോബോട്ടിക്‌സിനും അതുമായി ബന്ധപ്പെട്ട സര്‍വീസുകള്‍ക്കുമായി ചെലവഴിക്കുന്ന തുക ഇരട്ടിയായി ഉയര്‍ത്താനാകുമെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു. 2016ല്‍ ഉപയോഗിച്ച 90 ബില്യണ്‍ ഡോളറിനെ 2020 ആകുമ്പോഴേക്കും 188 ബില്യണ്‍ ഡോളറാക്കിയാണ് ഉയര്‍ത്തുക.

സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയുടെ അവിഭാജ്യഘടകമാണ് സാങ്കേതിക വിദ്യയെന്ന് സൗദി കിരീടാവകാശി മൊഹമ്മെദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഭാവിയില്‍ രാജ്യത്തിനായി മികച്ച സംഭാവന നടത്താന്‍ റോബോട്ടിക് മേഖലയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനാല്‍ ഈ പദ്ധതിക്ക് സുപ്രധാനമായ സ്ഥാനമാണുള്ളതെന്നും അദ്ദേഹം.

തിയറിയില്‍ നിന്ന് റിയാലിറ്റിയിലേക്ക് വളരെ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് റോബോട്ടിക് വ്യവസായമെന്നും അതിനാല്‍ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിലും മറ്റും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ സിഇഒയും ചെയര്‍മാനുമായ മസായോഷി സണ്‍ പറഞ്ഞു. സൗദി അറേബ്യ ഈ രംഗത്ത് സജീവമായതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആധുനികവല്‍ക്കരിക്കുന്നതിലും വൈവിധ്യവല്‍ക്കരിക്കുന്നതിലും പിന്തുണയ്ക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും സണ്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia