നിസ്സാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് 71,000 രൂപ വരെ ഉത്സവകാല ഡിസ്‌കൗണ്ട്

നിസ്സാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് 71,000 രൂപ വരെ ഉത്സവകാല ഡിസ്‌കൗണ്ട്

ഈ മാസം നിസ്സാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ വാങ്ങുമ്പോള്‍ സ്വര്‍ണ്ണനാണയം ഉറപ്പായും ലഭിക്കും

ന്യൂ ഡെല്‍ഹി : ഉത്സവ സീസണ്‍ പ്രമാണിച്ച് നിസ്സാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് നിസ്സാന്‍ ഇന്ത്യാ 71,000 രൂപ വരെ ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. നിസ്സാന്‍ വാഹനങ്ങള്‍ക്ക് 71,000 രൂപ വരെയും ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് 16,000 രൂപ വരെയുമാണ് അതാത് ബ്രാന്‍ഡുകള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സൗജന്യ ഇന്‍ഷൂറന്‍സ്, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 6,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് നിസ്സാന്‍ കാറുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുക. മൈക്ര കാറിന് ഇപ്പോള്‍ 39,000 രൂപ വരെയുള്ള ഓഫറുകള്‍ ലഭിക്കും. മൈക്ര ആക്റ്റിവിന് 34,000 രൂപ വരെയായിരിക്കും. ഇരു മോഡലുകള്‍ക്കും ഉത്സവകാല ഓഫറുകളായി സൗജന്യ ഇന്‍ഷൂറന്‍സ്, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫര്‍ എന്നിവയാണ് ലഭിക്കുക.

സെപ്റ്റംബര്‍ 19 നോ അതിനുമുമ്പോ ബുക്ക് ചെയ്യുന്നവരില്‍നിന്ന് ഒമ്പത് പേര്‍ക്ക് സൗജന്യമായി കാര്‍ നല്‍കുമെന്നും കമ്പനികള്‍ പ്രഖ്യാപിച്ചു

ഗോ പ്ലസ് എംപിവിക്ക് 16,000 രൂപ വരെയും ഗോ ഹാച്ച്ബാക്കിന് 14,500 രൂപ വരെയും 800 സിസി റെഡി-ഗോ മോഡലിന് 13,000 രൂപ വരെയും ഡാറ്റ്‌സണ്‍ ഓഫറുകള്‍ നല്‍കും. സൗജന്യ ഇന്‍ഷൂറന്‍സ്, 2,000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫര്‍ എന്നിവ ഉള്‍പ്പെടെയാണിത്. ‘പില്ലേഴ്‌സ് ഓഫ് ഇന്ത്യാ’ പദ്ധതിയനുസരിച്ച് റെഡി-ഗോ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 6,000 രൂപയുടെ ഇളവ് വേറെയും നല്‍കും.

ഇവ കൂടാതെ, ഈ മാസം നിസ്സാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ വാങ്ങുമ്പോള്‍ സ്വര്‍ണ്ണനാണയം ഉറപ്പായും ലഭിക്കും. നിസ്സാന്‍ റെനോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യാ (എന്‍ആര്‍എഫ്എസ്‌ഐ) മുഖേന 7.99 ശതമാനം പലിശ നിരക്കില്‍ ഫിനാന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 19 നോ അതിനുമുമ്പോ ബുക്ക് ചെയ്യുന്നവരില്‍നിന്ന് ഒമ്പത് പേര്‍ക്ക് സൗജന്യമായി കാര്‍ ലഭിക്കാനുള്ള അവസരവും നിസ്സാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകള്‍ പ്രഖ്യാപിച്ചു.

Comments

comments

Categories: Auto