24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുമെന്ന് നിര്‍മല സീതാരാമന്‍

24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുമെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്നത്. 24 മണിക്കൂറും രാജ്യ സുരക്ഷ ഉറപ്പാക്കുന്ന മന്ത്രിയായിരിക്കും താനെന്നും തന്റെ പ്രഥമ പരിഗണന ഇന്ത്യന്‍ സായുധ സേനയ്ക്കായിരിക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം അവര്‍ വ്യക്തമാക്കി.

സൈന്യവുമായും പ്രതിരോധ മന്ത്രാലയവുമായും ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി പരിഹാരം കാണും.

സൈന്യത്തെ കൂടുതല്‍ സജ്ജമാക്കുകയും സാങ്കേതികമായി നവീകരിക്കുകയും ചെയ്യും.പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളുടെ നിര്‍മാണത്തിന് പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ വഴി ഊന്നല്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ വകുപ്പിന്റെ അധിക ചുമതല വഹിച്ചിരുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയില്‍ നിന്നാണ് നിര്‍മല സീതാരാമന്‍ ചുമതലയേറ്റെടുത്തത്. ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീഖര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ജയ്റ്റ്‌ലിക്ക് അധിക ചുമതല നല്‍കിയിരുന്നത്. ചുമതലയേറ്റ ശേഷം സേനാമേധാവികളുമായി നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ച നടത്തി.

Comments

comments

Categories: Slider, Top Stories