നിലേക്കനിയുടെ തിരിച്ചുവരവ് നിയന്ത്രണത്തില്‍ മാറ്റങ്ങള്‍ വരുത്തും:സെസ്

നിലേക്കനിയുടെ തിരിച്ചുവരവ് നിയന്ത്രണത്തില്‍ മാറ്റങ്ങള്‍ വരുത്തും:സെസ്

ന്യൂഡെല്‍ഹി: നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയില്‍ ഇന്‍ഫോസിസിലേക്കുള്ള നന്ദന്‍ നിലേക്കനിയുടെ തിരിച്ചു വരവും കമ്പനി സ്ഥാപകനായ എന്‍ ആര്‍ നാരായണമൂര്‍ത്തിയില്‍ നിക്ഷിപ്തമായ അധികാരങ്ങളും സെബി ചട്ടങ്ങള്‍ക്ക് വിധേയമായി കമ്പനിയുടെ നിയന്ത്രണാധികാരത്തില്‍ മാറ്റം വരുത്തുന്നതിന് ഇടയാക്കിയേക്കുമെന്ന് ഷെയര്‍ഹോള്‍ഡര്‍ ഉപദേശക സ്ഥാപനമായ സെസ്. പ്രൊമോട്ടര്‍മാര്‍ ഓപ്പണ്‍ ഓഫര്‍ നടത്താന്‍ കമ്പനി ആവശ്യപ്പെട്ടേക്കും.

സിഇഒ സ്ഥാനത്ത് നിന്നും വിശാല്‍ സിക്ക രാജി വെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം അവസാനമാണ് നിലേക്കനി ഇന്‍ഫോസിസില്‍ തിരിച്ചെത്തിയത്. വിശാല്‍ സിക്ക പദവിയൊഴിഞ്ഞതിന് പിന്നില്‍ മൂര്‍ത്തിയാണെന്നാണ് ഇന്‍ഫോസിസ് ബോര്‍ഡിന്റെ ആരോപണം. നിലേക്കനിയുടെ തിരിച്ചുവരവിന്റെ ഭാഗമായി രണ്ട് സ്വതന്ത്ര ഡയറക്റ്റര്‍മാരും ചെയര്‍മാന്‍ ആര്‍ ശേഷസായിയും പദവിയൊഴിഞ്ഞിരുന്നു.

നിലേക്കനിയുടെ തിരിച്ചു വരവും മാറ്റങ്ങള്‍ വരുത്തലുകളും സെബിയുടെ എസ്എഎസ്ടി ചട്ടങ്ങള്‍ പ്രകാരമാണെന്ന് കമ്പനിക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിക്ക് ബോര്‍ഡില്‍ തനിക്ക് താല്‍പ്പര്യമുള്ളവരെ എത്തിക്കാനും മറ്റ് ഡയറക്റ്റര്‍മാരോട് ബോര്‍ഡ് വിടാന്‍ സമ്മര്‍ദം ചെലുത്താനും സാധിക്കും.

ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ ഒക്‌റ്റോബര്‍ 24ന് പ്രഖ്യാപിക്കുമെന്ന് ഇന്‍ഫോസിസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Business & Economy