അഞ്ചു ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പേപാല്‍ ഇന്ത്യ ഇന്‍ക്യുബേറ്ററിലേക്ക് 

അഞ്ചു ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പേപാല്‍ ഇന്ത്യ ഇന്‍ക്യുബേറ്ററിലേക്ക് 

ആഗോള ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേപാല്‍ ഹോള്‍ഡിംഗ്‌സ് അഞ്ചു ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ തങ്ങളുടെ ഇന്ത്യ ഇന്‍ക്യുബേറ്റര്‍ ചലഞ്ചിന്റെ അഞ്ചാമത് പതിപ്പിലേക്ക് തെരഞ്ഞെടുത്തു. ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്റ്റാര്‍ട്ടപ്പിന്റേയും നിശ്ചിത ഓഹരികള്‍ പേപാല്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ആകെ 250 അപേക്ഷകളാണ് ഈ വര്‍ഷം പേപാല്‍ ഇന്‍ക്യുബേറ്ററിന് ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട് അഞ്ച് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഫിന്‍ബോക്‌സ്,നിയോഐയ്ഡ് ഇന്‍ക്, പേമാട്രിക്‌സ്,സ്‌കെലന്റ്,ടൈബോ എന്നിവയാണ്.

ഫിന്‍ബോക്‌സ്: ഗുഡ്ഗാവ് ആസ്ഥാനമായി 2016ല്‍ പ്രവര്‍ത്തനമാരംഭിച്ച് ഫിന്‍ബോക്‌സ് മോഷ്പിറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഉപഭോക്താക്കളുടെ ഇടപാടുകളുടെ യാത്ര ഡിജിറ്റിലൈസ് ചെയ്യാനും കണ്ടീഷനുകള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ സൈന്‍ ചെയ്യുന്ന നടപടിക്കും സഹായിക്കുന്ന സാസ് ലെന്റിംഗ് പ്ലാറ്റ്‌ഫോമാണ് ഫിന്‍ബോക്‌സ്. ഫിന്‍ബോക്‌സ് ആപ്ലിക്കേഷന്‍ പ്രോഗ്രാം വായ്പക്കാരുടെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പുവരുത്തുക, പരമ്പരാഗത പാരമ്പര്യേതര ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുപയോഗിച്ച് അണ്ടര്‍റൈറ്റ് ചെയ്യുക, ഉപഭോക്താക്കള്‍ക്ക് ക്രോസ് സെല്‍ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ നല്‍കുക എന്നിവയ്ക്ക് സഹായിക്കുന്നതാണ്.

നിയോഐയ്ഡ് ഇന്‍ക്: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയോഐയ്ഡ് ബിസിനസുകളെ മൊബീല്‍ ആപ്ലിക്കേഷനിലെ ലോഗിന്‍, രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കാനും കൂടുതല്‍ വരുമാനം നേടാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനും സഹായിക്കുന്നു. മനുഷ്യന്റെ സ്വഭാവരീതികളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ച് ഉപഭോക്താവിനെ തിരിച്ചറിയാന്‍ നിയോഐയ്ഡിനാകും.

പേമാട്രിക്‌സ് : അനലിക്റ്റിക് അധിഷ്ഠിത പ്രോപ്പര്‍ട്ടി റെന്റല്‍ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് പേമെട്രിക്‌സ്. പ്ലാറ്റ്‌പോമിന്റെ ഡാഷ്‌ബോര്‍ഡ് വാടകക്കാരെ തെരഞ്ഞെടുക്കുക, ക്രെഡിറ്റ് ഓട്ടോമേഷന്‍, റെന്റേഴ്‌സ് ആന്‍ഡ് ലാന്‍ഡ്‌ലോഡ്‌സ് ഇന്‍ഷുറന്‍സ് പോലുള്ള പൂര്‍ണായ റെന്റ് മാനേജ്‌മെന്റ് സേവനങ്ങള്‍ പ്രദാനം ചെയുകയും വാടകക്കാരും സ്ഥലം ഉടമകളും തമ്മിലുള്ള സംവാദനത്തിനും സൗകര്യമൊരുക്കുകയും ചെയ്യുന്നു. ഹൈദരാബാദ് ആസ്ഥാനമായ സ്‌പെക്കിള്‍ ഇന്റര്‍നെറ്റ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

സ്‌കെലന്റ് : സാമ്പത്തിക സേവന സ്ഥാപനങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഉപഭോക്ത്യ ഉള്‍ക്കാഴ്ച്ച നല്‍കുന്ന സ്റ്റാര്‍ട്ടപ്പ്. പ്രൊപ്പറേറ്ററി എഐ മാതൃകകളും ബിഗ് ഡാറ്റാ ഹാഡൂപ് സ്റ്റോറേജ് സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ സ്‌കെസലാന്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനു കീഴില്‍ 2015 ലാണ് കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്.

ടൈബോ: ചെറുകിട ബിസിനസുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത് ക്ലൗഡ് അധിഷ്ഠിത ഒമ്‌നി ചാനല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം. കച്ചവടക്കാരന് വിവിധ വില്‍പ്പന മാധ്യമങ്ങളിലൂടെയുള്ള തങ്ങളുടെ ബസിനസുകളെക്കുറിച്ച് ഒരൊറ്റ കാഴ്ച്ചപാട് ലഭിക്കാന്‍ സഹായിക്കുന്നു. വിതരണ സംവിധാനം പൂര്‍ണമായി ഏകീകരിക്കുന്ന പ്ലാറ്റ്‌ഫോം തങ്ങളുടെ സ്‌റ്റോറിലേക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്തുകൊണ്ട് സമയം ലാഭിക്കാന്‍ സഹായിക്കുന്നു.

2013 ല്‍ ദ ഇന്‍ഡസ് എന്‍ട്രപ്രണേഴ്‌സിന്റെ സഹകരണത്തോടെ ആരംഭിച്ച് പേപ്പാല്‍ ഇന്‍ക്യുബേറ്റര്‍ ഫിന്‍ടെക്, ലോയല്‍റ്റി, മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റാ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെയാണ് ലക്ഷ്യം വെക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ടെക്‌നോളജി കൗണ്‍സില്‍, മെന്റര്‍ഷിപ്പ്, അടിസ്ഥാനസൗകര്യങ്ങള്‍, നിക്ഷേപകരായും ഉപഭോക്താക്കളായും ബന്ധം സ്ഥാപിക്കാനുള്ള അവസരങ്ങള്‍ എന്നിവ ലഭ്യമാക്കും. അടുത്തിടെ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ രണ്ട് ഇന്നൊവേഷന്‍ ലാബുകള്‍ പോപാല്‍ ആരംഭിച്ചിരുന്നു.

Comments

comments

Categories: Business & Economy