പ്രവാസികള്‍ക്ക് പ്രിയം ബഹ്‌റൈന്‍

പ്രവാസികള്‍ക്ക് പ്രിയം ബഹ്‌റൈന്‍

166 രാജ്യങ്ങളില്‍ നിന്നുള്ള 13,000 പ്രവാസികള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് ഏറ്റവും മികച്ച പ്രവാസി ഡെസ്റ്റിനേഷനായി ബഹ്‌റൈനിനെ തെരഞ്ഞെടുത്തത്

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച പ്രവാസി ഡെസ്റ്റിനേഷനായി ബഹ്‌റൈനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 12 മാസങ്ങളിലുണ്ടായ വലിയ മുന്നേറ്റങ്ങളാണ് രാജ്യത്തിന് ആദ്യ സ്ഥാനം നേടിക്കൊടുത്തത്. 166 രാജ്യങ്ങളില്‍ നിന്നുള്ള 13,000 പ്രവാസികള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് ഏറ്റവും മികച്ച പ്രവാസി ഡെസ്റ്റിനേഷന്‍ കണ്ടെത്തിയത്.

65 രാജ്യങ്ങളെ വിലയിരുത്തി ഇന്റര്‍നാഷന്‍സാണ് എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേ നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ 19 ാം സ്ഥാനത്തുനിന്നാണ് ബഹ്‌റൈന്‍ ആദ്യ സ്ഥാനത്തേക്ക് ഉയര്‍ന്നത്. 17ാം സ്ഥാനത്തുള്ള ഒമാനാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള രണ്ടാമത്തെ മികച്ച ഡെസ്റ്റിനേഷന്‍. യുഎഇയ്ക്ക് 26ാം സ്ഥാനമാണുള്ളത്. ഖത്തര്‍ (58), സൗദി അറേബ്യ (61), കുവൈറ്റ് (64) എന്നീ രാജ്യങ്ങളാണ് ഏറ്റവും താഴെയുള്ളത്.

കോസ്റ്ററിക, മെക്‌സിക്കോ, തയ്‌വന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ബഹ്‌റൈന് പിന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നത്. യുഎസിന്റേയും (43) യുകെയുടേയും (54) സ്ഥാനത്തിലും കാര്യമായ ഇടിവുണ്ടായി. പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്ത് തോന്നുന്ന സുരക്ഷിതത്വം തന്നെ ബഹ്‌റൈനില്‍ തോന്നുന്നുണ്ടെന്നും ഈസ് ഓഫ് സെറ്റ്‌ലിംഗ് ഇന്‍ ഇന്‍ഡക്‌സില്‍ മികച്ച സ്ഥാനമാണ് രാജ്യത്തിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക ഭാഷ പഠിക്കാതെ തന്നെ ജീവിക്കാന്‍ സാധിക്കും എന്നതും ബഹ്‌റൈനെ പ്രവാസികളുടെ പ്രിയപ്പെട്ട രാജ്യമാക്കി.

കഴിഞ്ഞ വര്‍ഷത്തെ 19 ാം സ്ഥാനത്തുനിന്നാണ് ബഹ്‌റൈന്‍ ആദ്യ സ്ഥാനത്തേക്ക് ഉയര്‍ന്നത്. 17 ാം സ്ഥാനത്തുള്ള ഒമാനാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള രണ്ടാമത്തെ മികച്ച ഡെസ്റ്റിനേഷന്‍

കരിയറിനെക്കുറിച്ച് സന്തോഷമുണ്ടെന്നും സര്‍വേയില്‍ പങ്കെടുത്ത പ്രവാസികള്‍ പറഞ്ഞു. മികച്ച പ്രവാസി ഡെസ്റ്റിനേഷന്‍ മാത്രമല്ല വര്‍കിംഗ് എബ്രോഡ് ഇന്‍ഡക്‌സില്‍ മൂന്നാം സ്ഥാനവും ജോബ് ആന്‍ഡ് കരിയറിലും വര്‍ക് ലൈഫ് ബാലന്‍സിലും മൂന്നാം സ്ഥാനവും ബഹ്‌റൈനുണ്ട്. കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ഡക്‌സില്‍ 28 ാം സ്ഥാനത്താണ് ബഹ്‌റൈന്‍. പേഴ്‌സണല്‍ ഫിനാന്‍സ് ഇന്‍ഡക്‌സില്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13 ാം സ്ഥാനത്തെത്തി. രാജ്യത്തെ സാമ്പത്തിക സാഹചര്യത്തില്‍ 68 ശതമാനം പ്രവാസികളും സന്തുഷ്ടരാണ്. സ്വന്തം നാട്ടില്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇവിടെ നിന്നുണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്ന് 41 ശതമാനം പേരും പറഞ്ഞു.

ബഹ്‌റൈനില്‍ കുടുംബമായി താമസിക്കുന്ന പ്രവാസികള്‍ക്കും രാജ്യത്തെക്കുറിച്ച് മതിപ്പാണുള്ളത്. ഫാമിലി ലൈഫ് ഇന്‍ഡക്‌സില്‍ 34 ാം സ്ഥാനത്തുനിന്ന് 2017ല്‍ 10 ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 2016 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസ നിലവാരത്തിലും ശിശു സംരക്ഷണത്തിലും മികവ് കൈവരിച്ചിട്ടുണ്ട്. സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായാണ് പ്രവാസികള്‍ ഗള്‍ഫ് മേഖലയിലേക്ക് താമസം മാറ്റുന്നത്. ടാക്‌സുകളിലുള്ള ഇളവും അവരെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്.

Comments

comments

Categories: Arabia