സൗജന്യ ബിസിനസ് ആപ്പ് പ്രഖ്യാപിച്ച് വാട്‌സാപ്പ്,

സൗജന്യ ബിസിനസ് ആപ്പ് പ്രഖ്യാപിച്ച് വാട്‌സാപ്പ്,

വലിയ സംരംഭങ്ങള്‍ക്ക് നിരക്ക് ഈടാക്കും

ന്യൂയോര്‍ക്ക്: മെസേജിംഗ് സേവന പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് ചെറുകിട- ഇടത്തരം ബിസിനസുകള്‍ക്ക് സൗജന്യ ആപ്പിക്കേഷന്‍ പ്രഖ്യാപിച്ചു. പുതിയ ആപ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം വലിയ ബിസിനസ് സംരംഭങ്ങള്‍ക്ക് ഉപഭോക്താക്കളുമായുള്ള മികച്ച ആശയവിനിമയത്തിന് നിരക്ക് ഏര്‍പ്പെടുത്താനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. ഭാവിയില്‍ ബിസിനസുകള്‍ക്ക് നിരക്ക് ഈടാക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്ന് വാട്‌സാപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ മാറ്റ് ഇഡേമ പറഞ്ഞു. നിരക്ക് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാന സമയങ്ങള്‍, ഡെലിവറി സ്ഥിരീകരണങ്ങള്‍, മറ്റ് അപ്‌ഡേറ്റുകള്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ അറിയിപ്പുകള്‍ നല്‍കാന്‍ ആഗോള കമ്പനികളെ എന്റര്‍പ്രൈസ് സൊലൂഷന്‍ അനുവദിക്കും.

ഒന്നിലധികം പ്രതിനിധികള്‍ ഒരു അക്കൗണ്ട് കൈകാര്യം ചെയ്യുന്നതോ അല്ലെങ്കില്‍ ഉയര്‍ന്ന വ്യാപ്തിയില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതോ ആയ വിമാനകമ്പനികള്‍, ഇ-കൊമേഴ്‌സ് സൈറ്റുകള്‍, ബാങ്കുകള്‍ പോലുള്ള സംരംഭങ്ങള്‍ക്ക് ഒരുപക്ഷേ വാട്‌സാപ്പ് നിരക്ക് ഈടാക്കും. ബിസിനസ് അക്കൗണ്ടുകളെ പരിശോധിക്കുന്നതിനായി വാട്‌സാപ്പ് പൈലറ്റ് പ്രോഗ്രാം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്്. പേഴ്‌സണല്‍ അക്കൗണ്ടുകളില്‍ നിന്നും ഫെയ്ക്ക് അക്കൗണ്ടുകളില്‍ നിന്നും ഇവയെ തിരിച്ചറിയുന്നതിനുവേണ്ടിയാണിത്.

ഒരാഴ്ച മുന്‍പുതന്നെ വാട്‌സാപ്പ് ബിസിനസ് വെരിഫൈഡ് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ തുടങ്ങിയിരുന്നു. ബിസിനസ് സംബന്ധിച്ച സംഭാഷണങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതി അവ തടഞ്ഞുവയ്ക്കാന്‍ കഴിയും. നിങ്ങളുടെ ഫോണ്‍ നമ്പര്‍ കോണ്‍ടാക്റ്റുകളില്‍ ഇതിനകം തന്നെ ബിസിനസ് എന്ന് ഇല്ലെങ്കില്‍ അവരുടെ നമ്പറിന് പകരം അവരുടെ പേര് സ്വയം രജിസ്റ്റര്‍ ചെയ്യുന്നതായിരിക്കും. ഓപ്ഷണല്‍ സ്‌പോണ്‍സേര്‍ഡ് ഫലങ്ങളുള്ള ഒരു ബിസിനസ് സെര്‍ച്ച് എന്‍ജിന്‍ സൃഷ്ടിക്കാന്‍ ആപ്പ് അനുവദിക്കും. മറ്റൊരുവിധത്തില്‍ ഓര്‍ഗനൈസേഷന്‍ അല്ലെങ്കില്‍ സ്‌പോണ്‍സേര്‍ഡ് സന്ദേശങ്ങളുമായി പ്രതികരിക്കുന്നതിന് മുന്‍പ് വാട്‌സാപ്പിലെ ബിസിനസുകള്‍ ഉപയോക്താവുമായി സമ്പര്‍ക്കം സ്ഥാപിക്കേണ്ടതുണ്ട്.

Comments

comments

Categories: Tech