ജിയോയുമായി മത്സരത്തിനുറച്ച് എയര്‍ടെല്‍

ജിയോയുമായി മത്സരത്തിനുറച്ച് എയര്‍ടെല്‍

എയര്‍ടെല്ലിന്റെ 500 മില്ല്യണ്‍ ഡോളറിന്റെ ഐപിഎല്‍ ബിഡ് സൂചന നല്‍കുന്നത് കണ്ടന്റ് ബിസിനസില്‍ യുദ്ധം മുറുകുമെന്നാണ്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഡിജിറ്റല്‍ മീഡിയ സംപ്രേക്ഷണ അവകാശത്തിന് 500 മില്ല്യണ്‍ ഡോളറിന്റെ ബിഡ് നടത്തിയ എയര്‍ടെല്ലിന്റെ നടപടി കണ്ടന്റ്, ഡിജിറ്റല്‍ സേവനം എന്നിവയില്‍ റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതിന്റെ സൂചന ആണെന്ന് വിദഗ്ധര്‍. ഭാരതിയുടെ ലേല തുക അത്ഭുതപ്പെടുത്തുന്നതാണ്. ജിയോയുടെ കടന്നു വരവിന് ശേഷം കണ്ടന്റ് ബിസിനസിലെ തങ്ങളുടെ സമീപനത്തില്‍ എയര്‍ടെല്‍ മാറ്റം വരുത്തി എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്-ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കുന്നതിനായി ജിയോ 475 മില്ല്യണ്‍ ഡോളറായിരുന്നു ബിഡ് തുകയായി വെച്ചത്. എന്നാല്‍ സ്റ്റാര്‍ ഇന്ത്യക്കായിരുന്നു കരാര്‍ ലഭിച്ചത്. ഡിജിറ്റല്‍ കണ്ടന്റിലും ടെലികോം കമ്പനികള്‍ ഇനി മുതല്‍ നിക്ഷേപം നടത്തി തുടങ്ങുമെന്നാണ് എയര്‍ടെല്ലിന്റെ നീക്കം അടിവരയിടുന്നതെന്ന് എച്ച്എസ്ബിസിയുടെ ഡയറക്റ്ററും ടെലികോം വിശകലന വിദഗ്ധനുമായ രാജീവ് ശര്‍മ്മ പറഞ്ഞു. വിപണി ഏകീകരിക്കപ്പെടുകയും 4ജി വ്യാപനം 40 ശതമാനത്തിന് മുകളിലാകുകയും ചെയ്യുന്നതോടെ കണ്ടന്റിനെക്കുറിച്ച് ടെലികോം കമ്പനികള്‍ ഗൗരവപരമായി ചിന്തിച്ചു തുടങ്ങുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജിയോയ്ക്ക് ഒപ്പം നിന്ന് ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം നേടിയെടുക്കുന്നതിന് എയര്‍ടെല്‍ കാണിച്ച താല്‍പര്യം ഇടത്തരം കാലയളവില്‍ ഏതൊരു മേഖലയില്‍ നിന്നുമുള്ള ഏകീകരണത്തിന് ഗുണകരമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു-ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കുന്നതിനായി ജിയോ 475 മില്ല്യണ്‍ ഡോളറായിരുന്നു ബിഡ് തുകയായി വെച്ചത്‌

ജിയോയുടെ വൈവിധ്യമാര്‍ന്ന ഉള്ളടക്ക തന്ത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഓവര്‍-ദ-ടോപ്പ് (ഒടിടി) സംവിധാനമാണ് എയര്‍ടെല്‍ പിന്തുടരുന്നത്. അവരുടെ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ വിങ്കിനെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ഇത്രനാളും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതേസമയം, കണ്ടന്റ് ഇടത്തില്‍ വലിയ തോതിലുള്ള വര്‍ധനവ് എയര്‍ടെല്‍ ഉണ്ടാക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ് ഐപിഎല്‍ ലേലം. മുഴുവന്‍ സമയ ഡിജിറ്റല്‍ സേവന ദാതാക്കളാകുന്നതിന് കണ്ടന്റുകളില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനും എയര്‍ടെല്‍ ശ്രമിച്ചു വരികയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രത്യേകിച്ച്, കണ്ടന്റ് ബിസിനസില്‍ ജിയോയുടെ ആക്രമണ സ്വഭാവത്തിനോടുള്ള എയര്‍ടെല്ലിന്റെ പ്രതികരണം കൂടിയാണിതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

എന്നാല്‍, ഇതു സംബന്ധിച്ച് എയര്‍ടെല്ലിന്റെയും ജിയോയുടെയും പ്രതികരണം ലഭ്യമായിട്ടില്ല. 2017 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ പ്രമുഖ പത്ത് വീഡിയോ സ്ട്രീമിംഗ് ആപ്പുകളില്‍ പ്രതിമാസ ഉപയോഗത്തില്‍ (ഓവര്‍-ദി-ടോപ്പ്) മുന്നില്‍ നില്‍ക്കുന്ന ഏക കമ്പനി ജിയോ മാത്രമാണെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

Comments

comments

Categories: Business & Economy