ഉത്തര്‍ പ്രദേശ് മെട്രോ കോര്‍പ്പറേഷന്‍ ഉടന്‍ രൂപീകരിക്കും: യോഗി ആദിത്യനാഥ്

ഉത്തര്‍ പ്രദേശ് മെട്രോ കോര്‍പ്പറേഷന്‍ ഉടന്‍ രൂപീകരിക്കും: യോഗി ആദിത്യനാഥ്

ലക്ക്‌നൗ മെട്രോയുടെ ആദ്യ ഓട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക ആയിരുന്നു യുപി മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: ഉത്തര്‍ പ്രദേശ് മെട്രോ കോര്‍പ്പറേഷന്‍ ഉടന്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്ക്‌നൗ മെട്രോയുടെ ആദ്യ ഓട്ടം ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു യോഗിയുടെ പ്രഖ്യാപനം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ചടങ്ങിനെത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളില്‍ മെട്രോ സേവനങ്ങള്‍ തുടങ്ങുമെന്ന് യോഗി വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഗവര്‍ണര്‍ റാം നായിക്കും ചടങ്ങിനെത്തിയിരുന്നു. മെട്രോമാനും മലയാളിയുമായ ഇ ശ്രീധരനെ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറാക്കാനാണ് യോഗി ശ്രമം നടത്തുന്നത്. ഇതിനായി ശ്രീധരന് അപേക്ഷ നല്‍കിയിട്ടുമുണ്ട് മുഖ്യമന്ത്രി.

മെട്രോമാനും മലയാളിയുമായ ഇ ശ്രീധരനെ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറാക്കാനാണ് യോഗി ശ്രമം നടത്തുന്നത്. ഇതിനായി ശ്രീധരന് അപേക്ഷ നല്‍കിയിട്ടുമുണ്ട് മുഖ്യമന്ത്രി

വാരാണസി, കാന്‍പൂര്‍, ആഗ്ര, മൊറാദാബാദ്, അലഹാബാദ്, മീറത്ത്, ഗൊരഖ്പൂര്‍, ഝാന്‍സി തുടങ്ങി വിവിധ നഗരങ്ങളില്‍ മെട്രോ സേവനങ്ങള്‍ തുടങ്ങാനാണ് യോഗി പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി പ്രത്യോക മെട്രോ കോര്‍പ്പറേഷനുകളും രൂപീകരിക്കു. മോണോ റെയ്ല്‍ സര്‍വീസസും ഇതിന്റെ ഭാഗമായി തുടങ്ങിയേക്കും.

ലഖ്‌നൗ സ്മാര്‍ട്ട് നഗരമായി ഉയര്‍ന്നുകൊണ്ടിരിക്കുക ആണെന്നും മെട്രോ സേവനം അതിന്റെ നിലവാരം ഉയര്‍ത്തുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സിംഗിന്റെ ലോക്‌സഭാ മണ്ഡലം കൂടിയാണ് ലഖ്‌നൗ.

Comments

comments

Categories: More