യുഎസ് ഫാക്റ്ററി ഓര്‍ഡറില്‍ ജൂലൈയില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്

യുഎസ് ഫാക്റ്ററി ഓര്‍ഡറില്‍ ജൂലൈയില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്

ന്യൂഡെല്‍ഹി: യുഎസ് നിര്‍മിത ചരക്കുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഓര്‍ഡറുകളില്‍ വന്‍ ഇടിവ്. മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ മൂലധന ചരക്കുകള്‍ക്കുള്ള ഓര്‍ഡറുകള്‍ മെച്ചപ്പെട്ടു.

മൂന്നാം പാദത്തിന്റെ ആരംഭത്തില്‍ ബിസിനസ് ചെലവഴിക്കല്‍ ശക്തിപ്പെടുമെന്നതിന്റൈ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഗതാഗത ഉപകരണങ്ങളുടെ ആവശ്യത്തില്‍ ഇടിവ് വന്നതിനൊപ്പം ഫാക്റ്ററി ചരക്ക് ഓര്‍ഡറുകള്‍ 3.3 ശതമാനം കുറഞ്ഞുവെന്ന് വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

2014 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത 3.0 ശതമാനമെന്ന ഉയര്‍ച്ചയ്ക്ക് ബദലായി ജൂണില്‍ 3.2 ശതമാനമായി ഓര്‍ഡറുകള്‍ ഉയര്‍ന്നുവെന്നാണ് ജൂണിലെ ഡാറ്റ കാണിക്കുന്നത്. ഫാക്റ്ററി ഓര്‍ഡറുകള്‍ ജൂലൈയില്‍ 3.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയിരുന്നത്.

യുഎസ് സമ്പദ്‌വ്യവസ്ഥയുടെ 12 ശതമാനം വരുന്ന മാനുഫാക്ചറിംഗ് ശക്തിപ്പെടുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എയര്‍ ക്രാഫ്റ്റ് ഒഴികെയുള്ള പ്രതിരോധ ഇതര മൂലധന ചരക്കുകളുടെ ഓര്‍ഡര്‍ ജൂലൈയില്‍ 1.0 ശതമാനം ഉയര്‍ന്നു. ജൂണിലിത് 0.4 ശതമാനമായിരുന്നു.കോര്‍ കാപിറ്റല്‍ ഗുഡ്‌സ് എന്ന് വിളിക്കപ്പെടുന്ന ഓര്‍ഡറുകള്‍ ജൂണില്‍ 0.1 ശതമാനമാണ് ഇടിഞ്ഞത്.

Comments

comments

Categories: Business & Economy