കറിപൗഡര്‍ വിപണിയിലെ സൂപ്പര്‍നോവ

കറിപൗഡര്‍ വിപണിയിലെ സൂപ്പര്‍നോവ

ഗുണമേന്‍മയില്‍ വിട്ടുവീഴ്ച ചെയ്യാതെ കറിപൗഡര്‍ വിപണിയില്‍ ഉപയോക്താക്കളുടെ പ്രിയവും തങ്ങളുടേതായ ഇടവും നേടിയ കമ്പനിയാണ് സൂപ്പര്‍നോവ. മലബാറിലും മധ്യതിരുവിതാകൂറിലുമായി വളര്‍ന്നു നില്‍ക്കുന്ന വിപണി കേരളത്തിലാകമാനം വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനിക്ക് നേതൃത്വം നല്‍കുന്ന മുഹമ്മദ് അലി.

 

പതിറ്റാണ്ടുകളുടെ ബിസിനസ്സ് പാരമ്പര്യമാണ് ബിസിനസുകാരനായ പിതാവിന്റെ പുത്രനായ മുഹമ്മദ് അലിയ്ക്കുള്ളത്. പിതാവിനൊപ്പം ബിസിനസ്സില്‍ ഒപ്പം നിന്ന മുഹമ്മദ് അലിക്ക് ഒരു മികച്ച ബിസിനസ്സുകാരനാകാന്‍ കഴിഞ്ഞത് ഈ അനുഭവത്തിന്റെ കരുത്തില്‍ നിന്നാണ്. 2000-ല്‍ സൂപ്പര്‍നോവ എന്ന കമ്പനി പ്രവര്‍ത്തനമാരംഭിച്ച് ഒന്നര ദശാബ്ദം പിന്നിടുമ്പോള്‍ മലബാര്‍ മേഖലയിലെ ശക്തരാണ് ഇവര്‍. വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ മുഴുവന്‍ ബിസിനസ് വ്യാപിപ്പിക്കുകയും സൂപ്പര്‍നോവയേ കേരളത്തിലെ മുന്‍നിര ബ്രാന്‍ഡായി വളര്‍ത്തുകയുമാണ് തന്റെ ലക്ഷ്യമെന്ന് മുഹമ്മദ് അലി ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

വ്യവസായ രംഗത്തേക്കുള്ള ചുടവടുവയ്പ്പിനെകുറിച്ച്?

അച്ഛന്‍ ബിസിനസുകാരനായിരുന്നു. അദ്ദേഹത്തിന്റെ പാത പിന്‍തുടര്‍ന്നാണ് ഞാനും ബിസിനസ്സിലേക്ക് എത്തിയത്. 1975ല്‍ മഞ്ചേരിയില്‍ പലചരക്ക് ബിസിനസ്സായിരുന്നു അദ്ദേഹത്തിന്. അന്നെനിക്ക് 15 വയസ്സായിരുന്നു. മൂത്ത മകന്‍ ആയിരുന്നതിനാല്‍ തന്നെ ബിസിനസ്സ് കാര്യങ്ങളില്‍ ഇടപെട്ടിരുന്നു. 2000ത്തിലാണ് സൂപ്പര്‍നോവാ എന്ന ഈ കമ്പനി ആരംഭിച്ചത്.

മറ്റു ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടുതലാണ് സൂപ്പര്‍ നോവയുടെ ഉല്‍പന്നങ്ങള്‍ക്ക്. എന്നാല്‍ ഇത് ഗുണനിലവാരത്തിന് നല്‍കുന്ന അധികവിലയാണെന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പൊതുവേ വിലകൂടിയ ഉല്‍പന്നങ്ങള്‍ ആളുകള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. മുളകിനെക്കാള്‍ വിലകുറച്ച് മുളകുപൊടിയും മല്ലിയെക്കാള്‍ വിലകുറച്ചു മല്ലിപ്പൊടിയുമൊക്കെ കൊടുക്കുന്ന വിപണിയാണ്. മികച്ച ഉല്‍പന്നങ്ങള്‍ നല്‍കുമ്പോള്‍ ഇത് ചെയ്യാനാകില്ല. അതുകൊണ്ടാണ് വിലയില്‍ വ്യതിയാനം സാധിക്കാത്തത്.

സൂപ്പര്‍നോവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?

പ്രധാനമായും കറിപൗഡറുകളാണ് നിര്‍മിക്കുന്നത്. അതോടൊപ്പം തന്നെ അച്ചാറുകളും നിര്‍മിക്കുന്നുണ്ട്. ഒരു പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോള്‍. അതോടെ സോസ,് ജാം പോലെയുള്ള ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഉദ്ദേശത്തിലാണ്. നിലവില്‍ കോട്ടയത്തും മലബാര്‍ മേഖലകളിലുമാണ് സൂപ്പര്‍നോവ ഉള്ളത്. മുന്നോട്ട് പോകുമ്പോള്‍ എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കുമൊക്കെ എത്താന്‍ പദ്ധതിയുണ്ട്. അതിനായുള്ള മാര്‍ക്കറ്റ് സര്‍വേയൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്. വിപണിയില്‍ കടുത്ത മല്‍സരമുള്ള മേഖലകളാണ് ഇവിടം. ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചവര്‍ പറഞ്ഞു കേട്ടു ലഭിക്കുന്ന ഉപഭോക്താക്കളാണ് ഞങ്ങള്‍ക്കധികവും. ഉപയോഗിച്ച് നല്ലതാണെന്ന് ബോധ്യപ്പെടുന്നവര്‍ വീണ്ടും തിരക്കിവരുന്നതിനാലാണ് ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ നിലനില്‍ക്കുന്നത്. പരസ്യങ്ങള്‍ കുറവാണ്. മറ്റു ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടുതലാണ് സൂപ്പര്‍ നോവയുടെ ഉല്‍പന്നങ്ങള്‍ക്ക്. എന്നാല്‍ ഇത് ഗുണനിലവാരത്തിന് നല്‍കുന്ന അധികവിലയാണെന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. പൊതുവേ വിലകൂടിയ ഉല്‍പന്നങ്ങള്‍ ആളുകള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. മുളകിനെക്കാള്‍ വിലകുറച്ച് മുളകുപൊടിയും മല്ലിയെക്കാള്‍ വിലകുറച്ചു മല്ലിപ്പൊടിയുമൊക്കെ കൊടുക്കുന്ന വിപണിയാണ്. മികച്ച ഉല്‍പന്നങ്ങള്‍ നല്‍കുമ്പോള്‍ ഇത് ചെയ്യാനാകില്ല. അതുകൊണ്ടാണ് വിലയില്‍ വ്യതിയാനം സാധിക്കാത്തത്.

റോള്‍ മോഡല്‍

 

അച്ഛന്‍ തന്നെയാണ്. ബിസിനസ് കാര്യങ്ങളിലൊക്കെ വളരെ കണിശക്കാരനായിരുന്നു അദ്ദേഹം. വളരെ ആക്ടീവായി ബിസിനസ് കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതായാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ഒരു തൊഴിലായി കാണാതെ ബിസിനസ്സിനെ ഒരു ശീലമായാണ് അദ്ദേഹം കൂടെകൂട്ടിയിരുന്നത്.

 

ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോട്…

 

പരിചയമുള്ള തൊഴിലുമായി ബന്ധപ്പെട്ട ബിസിനസിസ് തിരഞ്ഞെടുക്കുക, സത്യസന്ധതയും സ്ഥിരോല്‍സാഹവും എപ്പോഴും ചേര്‍ത്തുപിടിക്കുക.

 

10 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍നോവയെകുറിച്ച് കാണുന്ന സ്വപ്‌നം

 

സൂപ്പര്‍നോവ വിപണിയില്‍ ഒന്നാം സ്ഥാനം കീഴടക്കുന്നു.

ഗുണനിലവാരമുള്ള ചേരുവകള്‍ ഉറപ്പുവരുത്തുന്നത് എങ്ങനെയാണ്?

പരിചയസമ്പന്നരായ ആളുകളാണ് ഇവ തിരഞ്ഞെടുക്കാന്‍ പോകുന്നത്. പിന്നെ ഏത് സാധനമാണെങ്കിലും ഗുണനിലവാര പരിശോധനയ്ക്ക് ശേഷം മാത്രമേ നിര്‍മാണ പ്രക്രിയയിലേക്ക് പോകുകയൊള്ളു. നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ശരിയായ പരിശോധനകള്‍ നടത്തിയാണ് ഉല്‍പന്നമാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് പരാതികളൊന്നും വരുന്നില്ല. രാജസ്ഥാന്‍, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നത്. കേരളത്തില്‍ ഇവയൊന്നും ഇപ്പോള്‍ ആരും ഉല്‍പാദിപ്പിക്കുന്നില്ല. നല്ല സാധനങ്ങള്‍ കൊണ്ടുണ്ടാക്കുന്നതൊന്നും മോശമാകില്ല. ചേരുവകള്‍ നല്ലതല്ലെങ്കില്‍ അത് ഉല്‍പന്നത്തിലും പ്രതിഫലിക്കും.

കയറ്റുമതി വിപുലീകരണ ആശയങ്ങള്‍ മനസ്സിലുണ്ടോ?

കേരളത്തിന് പുറത്ത് ചെറിയതോതില്‍ വിപണനം നടത്തുന്നുണ്ടെങ്കിലും വലിയ തോതില്‍ എക്‌സ്‌പോര്‍ട്ടിംഗ് തലത്തിലേക്ക് വന്നിട്ടില്ല. നിലവില്‍ നിര്‍മിക്കുന്ന ഉല്‍പന്നം പൂര്‍ണ്ണമായി വിറ്റുപോകുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന. എക്‌സ്‌പോര്‍ട്ടിംഗ് രംഗത്തു വലിയ മല്‍സരമാണുള്ളത്. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ കേരളം മുഴുവന്‍ വ്യാപിക്കാനും കൂടുതല്‍ ആളുകളിലേക്ക് ഉല്‍പന്നത്തെകുറിച്ചുള്ള അറിവ് എത്തിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ഇത്തരത്തിലൊരു കമ്പനി നടത്തുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളികള്‍?

ഈ ബിസിനസ്സിനാവശ്യമായ ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നത് എവിടേനിന്നെന്ന ചോദ്യമാണ് ഏറ്റവും പ്രധാനമായി നേരിട്ട വെല്ലുവിളി. വിപണിയില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഡിസ്ട്രിബ്യൂഷനാണ്. ഹോള്‍സെയില്‍ ബിസിനസ്സ് ഇതിന് മുന്‍പേ ചെയ്തിരുന്നതിനാല്‍ ഡിസ്ട്രിബ്യൂഷന്‍ കാര്യങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. മുന്‍പുണ്ടായിരുന്ന പരിചയസമ്പത്ത് ഒരു പരിധി വരെ ഗുണകരമായി. സഹോദരന്‍ ഉള്‍പ്പെടെ നല്ലൊരു ടീം ഒപ്പമുണ്ടായിരുന്നു. കമ്പനിയുടെ അഡ്മിനിസ്‌ട്രേഷന്‍ പോലെയുള്ള കാര്യങ്ങള്‍ മരുമകന്‍ നോക്കും. പണ്ടത്തെകാലത്ത് വീട്ടില്‍ ഉണക്കിപൊടിച്ച് നിര്‍മിച്ചിരുന്നവയാണ് പല ഉല്‍പന്നങ്ങളും. ഇന്നും ആ പതിവ് മുഴുവനായി മാറി എന്ന് പറയാനാകില്ല. മറ്റ് സംസ്ഥാനങ്ങളിലെ ആളുകള്‍ പൂര്‍ണ്ണമായി പാക്കേജ്ഡ് ഭക്ഷണത്തെ ആശ്രയിക്കുമ്പോള്‍ കേരളത്തില്‍ സ്വന്തമായി നിര്‍മിച്ചെടുക്കാന്‍ തയ്യാറാകുന്നവര്‍ ഇന്നും നിരവധിയുണ്ട്.

Comments

comments

Categories: FK Special, Slider