577 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ചടി പ്രസുകള്‍

577 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ചടി പ്രസുകള്‍

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ ഉണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ 577 കോടി രൂപ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. സ്റ്റോക്കായി അച്ചടിച്ചിരുന്ന അസാധു നോട്ടുകള്‍, അച്ചടി ചെലവുകള്‍, മഷി, ഉപയോഗശൂന്യമായ കടലാസ്സുകള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്. നേരത്തേ അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലൂടെ വ്യക്തമായത് സര്‍ക്കാര്‍ നടപടി ഫലപ്രദമായില്ലെന്ന വിലയിരുത്തലിലേക്ക് നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രസുകളുടെ ആവശ്യവും എത്തിയിരിക്കുന്നത്.

കഴിഞ്ഞ പാദങ്ങളില്‍ ജിഡിപി വളര്‍ച്ചയില്‍ ഉണ്ടായ ഇടിവും വിവിധ മേഖലകളില്‍ തുടരുന്ന മാന്ദ്യവും നോട്ട് അസാധുവാക്കലിനെതിരേ വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് ഇട നല്‍കുന്നത്.

എന്നാല്‍ നോട്ട് അസാധുവാക്കലിലൂടെ നികുതി അടിത്തറയും അവബോധവും വര്‍ധിപ്പിക്കാനായെന്നും സമ്പദ് വ്യവസ്ഥയിലെ കറന്‍സിയുടെ അളവ് കുറയ്ക്കാനായെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ നികുതി വരുമാനത്തില്‍ ഇതിനു സമാനമായ വര്‍ധന സമീപ വര്‍ഷങ്ങളില്‍ തന്നെ ഉണ്ടായിട്ടുണ്ടെന്നും നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച ചെലവുകളുടെ ഫലമായി ആര്‍ബി ഐ കേന്ദ്ര സര്‍ക്കാരിനു നല്‍കുന്ന ഡിവിഡന്റ് ഇത്തവണ പകുതിയായി കുറഞ്ഞെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Slider, Top Stories