മിഡില്‍ ഈസ്റ്റ് ഹോട്ടലുകളുടെ വരുമാനം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

മിഡില്‍ ഈസ്റ്റ് ഹോട്ടലുകളുടെ വരുമാനം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ഡിമാന്‍ഡിലും നിരക്കിലും കുറവ് വന്നതിന്റെ ഫലമായി ജൂലൈയിലെ ലഭ്യമായ മുറികളില്‍ നിന്നുള്ള വരുമാനം 84.98 ഡോളറിലേക്ക് ഇടിഞ്ഞു

ദുബായ്: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഹോട്ടലുകളിലെ ജൂലൈ മാസത്തെ ലഭ്യമായ മുറിയില്‍ നിന്നുള്ള വരുമാനം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെക്ക് കൂപ്പുകുത്തിയതായി സര്‍വേ ഫലം. ഡിമാന്‍ഡില്‍ കുറവ് വന്നതിനെത്തുടര്‍ന്നാണ് ജൂലൈയില്‍ മോശം പ്രകടനം കാഴ്ചവെച്ചതെന്ന് ഹോട്ട്‌സ്റ്റാറ്റ്‌സ് പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു.

മേഖലയിലെ ഹോട്ടലുകളുടെ റൂം ഒക്കുപ്പന്‍സി നിരക്ക് ഒരു ശതമാനം വര്‍ധിപ്പിച്ച് 60.4 ശതമാനത്തിലെത്തി. മുറികളുടെ ശരാശരി നിരക്ക് 12.7 ശതമാനം ഇടിഞ്ഞ് 140.73 ഡോളറായി. ഡിമാന്‍ഡ് ഇടിഞ്ഞതോടെയാണ് ഹോട്ടലുകള്‍ മുറികളുടെ നിരക്കില്‍ ഡിസ്‌കൗണ്ട് കൊണ്ടുവന്നത്.

ഡിമാന്‍ഡിലും നിരക്കിലും കുറവ് വന്നതിന്റെ ഫലമായി ജൂലൈയിലെ ലഭ്യമായ മുറികളില്‍ നിന്നുള്ള വരുമാനം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 84.98 ഡോളറിലേക്ക് ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ റെക്കോഡ് ചെയ്ത 93.57 ഡോളറിനെയാണ് ഇത് മറികടന്നത്.

വര്‍ധിച്ചുകൊണ്ടിരിക്കുന്ന ചെലവിനെ നിയന്ത്രിക്കാന്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കയിലെ ഹോട്ടലുകള്‍ കാര്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഹോട്ട്‌സ്റ്റാറ്റ് വ്യക്തമാക്കി. മൊത്തം വരുമാനത്തിന്റെ 3.2 ശതമാനത്തില്‍ നിന്നിരുന്ന ശമ്പളപ്പട്ടിക 34.4 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു മുറിയില്‍ നിന്നുള്ള ലാഭവും കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 12 മാസങ്ങളില്‍ നേടിയ ലാഭത്തിന്റെ ശരാശരിയുടെ 51.8 ശതമാനം ഇടിഞ്ഞ് ജൂലൈയില്‍ 73.63 ഡോളറായി.

Comments

comments

Categories: Arabia