മോദിയുടെ ജന്‍ധന്‍ യോജന നല്‍കുന്ന പാഠങ്ങള്‍

മോദിയുടെ ജന്‍ധന്‍ യോജന നല്‍കുന്ന പാഠങ്ങള്‍

ജന്‍ധന്‍ യോജന പദ്ധതി മൂന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ പദ്ധതിയുടെ പരിപൂര്‍ണ വിജയമാണ് സര്‍ക്കാരിന് മുന്നോട്ടു വെയ്ക്കാനുള്ളത്. ഈ പദ്ധതി പ്രകാരം 295.2 മില്യണ്‍ എക്കൗണ്ടുകളിലായി 658. 45 ബില്യണ്‍ രൂപയാണ് മൊത്തത്തിലുള്ള നിക്ഷേപം. പാവപ്പെട്ട ജനങ്ങള്‍ക്ക് ധന സഹായം ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ക്കുള്ള സാധ്യതകള്‍ ഈ പദ്ധതിയിലുണ്ട്. കാലക്രമേണ ഇതു പ്രവര്‍ത്തികമായാല്‍ ഇന്ത്യ മറ്റു പാശ്ചാത്യ രാജ്യങ്ങളേപ്പോലെ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നതില്‍ സംശയമില്ല

എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതി (പിഎംജെഡിവൈ) മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സ്വന്തമായി ബാങ്ക് എക്കൗണ്ട് ഇല്ലാത്ത എല്ലാവര്‍ക്കും ബാങ്ക് എക്കൗണ്ട് ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി ആയിരുന്നു ഇത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരും കൈനീട്ടി സ്വീകരിച്ച ഏറെ ജനകീയമായ പദ്ധതിയായിരുന്ന ജന്‍ധന്‍ യോജന. എല്ലാവര്‍ക്കും സ്വന്തമായി ഒരു ബാങ്ക് എക്കൗണ്ട് എന്നതിനു പുറമേ ഈ പദ്ധതി എക്കൗണ്ട് ഉടമകള്‍ക്ക് ഒട്ടനവധി പ്രയോജനങ്ങളും നല്‍കുന്നുണ്ട്. ക്രെഡിറ്റ്, പെന്‍ഷന്‍ സൗകര്യങ്ങള്‍ക്കൊപ്പം ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഡെബിറ്റ് കാര്‍ഡും ഈ പദ്ധതിയിലൂടെ എക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്നു. മാത്രമല്ല സര്‍ക്കാര്‍ സബ്‌സിഡി പണമായി തന്നെ ഉടമകളുടെ എക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നു എന്നതാണ് ജന്‍ധന്‍ യോജന പദ്ധതിയുടെ ഏറ്റവും പ്രാധാന്യം നിറഞ്ഞ മറ്റൊരു വസ്തുത.

ജന്‍ധന്‍ യോജന പദ്ധതിയുടെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് ,2017 ഓഗസ്റ്റ് 16 വരെയുള്ള കണക്ക് പ്രകാരം 295.2 മില്യണ്‍ എക്കൗണ്ടുകളിലായി 658. 45 ബില്യണ്‍ രൂപയാണ് മൊത്തത്തിലുള്ള നിക്ഷേപം. ഇത് 150 ദശലലക്ഷം കോടി വരുന്ന ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) അരശതമാനത്തിലും കുറവാണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഈ സഹസ്രാബ്ദത്തിന്റെ ആദ്യ ദശകങ്ങളില്‍ ഇന്ത്യക്കാര്‍ നേടിയ മൊബീല്‍ കണക്ടിവിറ്റിക്കു സമാനമാണിത്.

ജന്‍ധന്‍ യോജന എക്കൗണ്ടുകള്‍ മറ്റ് എക്കൗണ്ടുകളേ അപേക്ഷിച്ച് വളരെയധികം സജീവമാണെന്നാണ് ഈ പദ്ധതിയേക്കുറിച്ച് നടത്തിയ പഠനം (Bank Accounts For The Unbanked: Evidence From A Big Bang Experiment, May 2017) സൂചിപ്പിക്കുന്നത്. ഉപയോഗ ശൂന്യമായിരുന്ന 70 ശതമാനം എക്കൗണ്ടുകളും സജീവമായതായും പഠനത്തില്‍ വ്യക്തമാക്കുന്നു. രണ്ടാമതായി പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന ബാങ്ക് എക്കൗണ്ടുകളില്‍ പലതും കാലക്രമേണ കൂടുതല്‍ സജീവമാകുന്നുണ്ട്. അതുപയോഗിച്ച് പല ക്രയവിക്രയങ്ങളും നടക്കുന്നുണ്ട്. ജന്‍ധന്‍ ഇതര എക്കൗണ്ടുകളില്‍ പലതിലും ഈ ഘടന പലപ്പോഴും കാണണമെന്ന് നിര്‍ബന്ധമില്ല. ഈ പഠനത്തിനുവേണ്ടി എടുത്ത സാംപിളിലെ ജന്‍ധന്‍ ഇതര എക്കൗണ്ടുകളില്‍ പലതിന്റെയും നിര്‍ജീവതയും ഇടപാടുകളുടെ വലുപ്പവും നോക്കുമ്പോള്‍ മുകളില്‍ പറഞ്ഞ കണ്ടെത്തലുകള്‍ വളരെയധികം പ്രസക്തമാണ്. മാത്രമല്ല നിരന്ത്രരം ക്രയവിക്രയം നടക്കുന്ന എക്കൗണ്ടുകളിലെ ക്യാഷ് ബാലന്‍സ് വര്‍ധിക്കുന്നതായും കാണാന്‍ കഴിയുന്നു. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളും മറ്റു സഹായങ്ങളും നേരിട്ട് എക്കൗണ്ടുകളിലേക്ക് എത്തുന്നുണ്ടെങ്കിലും ഇതിന്റെ ഫലപ്രദമായ വിനിയോഗ രീതികള്‍ സര്‍ക്കാര്‍ ശരിയായ രീതിയില്‍ ജനങ്ങളോട് വിശദീകരിച്ചിട്ടില്ല. മൊത്തത്തില്‍ പറഞ്ഞാല്‍ എക്കൗണ്ട് ഇല്ലാതിരുന്നവര്‍ക്ക് അതിന്റെ പ്രവര്‍ത്തനം തിരിച്ചറിയാന്‍ കഴിഞ്ഞു. പണമിടപാടുകള്‍ വര്‍ധിപ്പിക്കാനും അത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും പണം മിച്ചം പിടിക്കാനും അവര്‍ ശീലിച്ചതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

എല്ലാവര്‍ക്കും സ്വന്തമായി ഒരു ബാങ്ക് എക്കൗണ്ട് എന്നതിനു പുറമേ ഈ പദ്ധതി എക്കൗണ്ട് ഉടമകള്‍ക്ക് ഒട്ടനവധി പ്രയോജനങ്ങളും നല്‍കുന്നുണ്ട്. ക്രെഡിറ്റ്, പെന്‍ഷന്‍ സൗകര്യങ്ങള്‍ക്കൊപ്പം ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഡെബിറ്റ് കാര്‍ഡും ഈ പദ്ധതിയിലൂടെ എക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്നു. മാത്രമല്ല സര്‍ക്കാര്‍ സബ്‌സിഡി പണമായി തന്നെ ഉടമകളുടെ എക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നു എന്നതാണ് ജന്‍ധന്‍ യോജന പദ്ധതിയുടെ ഏറ്റവും പ്രാധാന്യം നിറഞ്ഞ മറ്റൊരു വസ്തുത

ജന്‍ധന്‍ യോജന പദ്ധതിയുടെ വിജയഗാഥ ഇവിടെയൊന്നും അവസാനിക്കുന്നില്ല. ഇതിനെ സംബന്ധിച്ചുള്ള മറ്റൊരു പഠനം ( Who Wants To Be An Entrepreneur?, May 2016,) പറയുന്നത് ഇപ്രകാരമാണ്: ” ഉല്‍പ്പാദന ക്ഷമത കുറഞ്ഞ ഔപചാരിക സംരംഭങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഉല്‍പ്പാദന ക്ഷമത കൂടിയ തൊഴിലവസരങ്ങളുള്ള മികച്ച സ്ഥാപനങ്ങളിലേക്ക് മാറ്റപ്പെടാനും ഇത് കാരണമാകുന്നു. ഇത്തരത്തിലുള്ള മാറ്റം സാമ്പത്തിക വികസനത്തിനും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിവെയ്ക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ധന സഹായം ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങള്‍ക്കുള്ള സാധ്യതകള്‍ ഈ പദ്ധതിയിലുണ്ട്. കാലക്രമേണ ഇതു പ്രവര്‍ത്തികമായാല്‍ ഇന്ത്യ മറ്റു പാശ്ചാത്യ രാജ്യങ്ങളേപ്പോലെ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ സ്ഥിരത കൈവരിക്കാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടിവരുമെന്നു മാത്രമല്ല കൂടുതല്‍ നയപരമായ കാര്യങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കേണ്ടതുമുണ്ട്. ഉല്‍പ്പാദന ക്ഷമതയുള്ള മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഏറ്റവും ആദ്യം നടപ്പില്‍ വരുത്തേണ്ടത്, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ല. ഇതിനോടൊപ്പം ബാങ്കിംഗ് മേഖലയിലെ നിഷ്‌ക്രീയാസ്തി, ബിസിനസ് മേഖലയിലെ ശരിയായ പരിവര്‍ത്തനങ്ങളുടെ അഭാവം എന്നീ വിഷയങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്.

ജന്‍ധന്‍ യോജന പദ്ധതി സര്‍ക്കാരിനെ സംബന്ധിച്ച് വിജയം തന്നെ. തികച്ചും രാഷ്ട്രീയപരമായ ഒരു നയം രാജ്യത്തൊട്ടാകെ ജനശ്രദ്ധ ആകര്‍ഷിക്കുന്നതും ദീര്‍ഘകാല സാമ്പത്തിക ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതുമായ അത്യപൂര്‍വ കാഴ്ചയാണ് ഈ പദ്ധതിയിലൂടെ നടപ്പിലായത്. കൈയ്യടി നേടാന്‍ വേണ്ടി മാത്രം പദ്ധതികള്‍ അവിഷ്‌കരിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ നിന്നും ഒരു ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന ജനകീയ പദ്ധതി ആവിഷ്‌കരിക്കാനായതില്‍ എന്‍ഡിഎ സര്‍ക്കാരിന് എക്കാലവും അഭിമാനിക്കാം

അഞ്ചു പതിറ്റാണ്ടായി ഇന്ത്യയില്‍ നിലനിന്ന പൊതുമേഖല ബാങ്കിംഗ് സംവിധാനങ്ങള്‍ സമൂഹത്തിലെ ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് ശരിയായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കിയില്ലെന്നും ഇതു പരിഹരിക്കാന്‍ ജന്‍ധന്‍ യോജന പോലെയുള്ള പദ്ധതി ആവിഷ്‌കരിക്കേണ്ടതായി വന്നുവെന്നാണ് നിലവിലെ സാഹചര്യത്തില്‍ നിന്നും നാം മനസിലാക്കേണ്ടത്. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ വിജയം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍, പൊതുമേഖല ബാങ്കുകള്‍ക്ക് മൂന്നു വര്‍ഷമായി നിഷ്‌ക്രീയാസ്തികള്‍ അനുവദിച്ചതിനു സ്വയം കുറ്റപ്പെടുത്താനും തയാറായേ മതിയാകൂ.

കിട്ടാക്കടങ്ങള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതു ശരിതന്നെ. അതാതു ബാങ്കുകളില്‍ കിട്ടാനുള്ള തുക തിരിച്ചു പിടിക്കാന്‍ കേന്ദ്രബാങ്കിനെ മേല്‍നോട്ടക്കാരനായി നിയമിച്ചിട്ടുമുണ്ട്. എന്നാല്‍ ബാങ്കുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മൊത്ത വായ്പ വിഭാഗത്തിലെ മോശം ആസ്തികളുടെ വിഹിതമാണ്. ഇതിന്റെ പരിധി ഉയര്‍ത്താനുള്ള ഒരു സൂചനയും ഇതുവരെ നല്‍കിയിട്ടുമില്ല. 2017 മാര്‍ച്ചിലെ കണക്കനുസരിച്ച് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ മൊത്തം ബാങ്ക് വായ്പകളുടെ 17.75 ശതമാനവും സമ്മര്‍ദ വായ്പകളാണ്. 2016 മാര്‍ച്ചില്‍ ഇത് 16.9 ശതമാനമായിരുന്നു.

പാപ്പരത്വ നിയമം, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിയന്ത്രണം, ബിനാമി ഇടപാടുകളിലെ നിയന്ത്രണം എന്നിങ്ങനെ നിരവധി നയങ്ങളും നിയമനിര്‍മാണങ്ങളും സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാലിവയെല്ലാം ദീര്‍ഘ കാല സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമായവയാണ്. നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വ കാല വളര്‍ച്ചയില്‍ അസ്ഥിരത തുടരുക തന്നെയാണെന്നു പറയാം.

തോല്‍വികളിലെന്നപോലെ വിജയങ്ങളില്‍ നിന്നും ധാരാളം പഠിക്കാനുണ്ട്. ജന്‍ധന്‍ യോജന പദ്ധതി സര്‍ക്കാരിനെ സംബന്ധിച്ച്് വിജയം തന്നെ. തികച്ചും രാഷ്ട്രീയപരമായ ഒരു നയം രാജ്യത്തൊട്ടാകെ ജനശ്രദ്ധ ആകര്‍ഷിക്കുന്നതും ദീര്‍ഘകാല സാമ്പത്തിക ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നതുമായ അത്യപൂര്‍വ കാഴ്ചയാണ് ഈ പദ്ധതിയിലൂടെ നടപ്പിലായത്. കൈയ്യടി നേടാന്‍ വേണ്ടി മാത്രം പദ്ധതികള്‍ അവിഷ്‌കരിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ നിന്നും ഒരു ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന ജനകീയ പദ്ധതി ആവിഷ്‌കരിക്കാനായതില്‍ എന്‍ഡിഎ സര്‍ക്കാരിന് എക്കാലവും അഭിമാനിക്കാനാവുന്ന നേട്ടമാണ് ജന്‍ധന്‍ പദ്ധതിയിലൂടെ സാധ്യമായതെന്നു പറയെതെ വയ്യ. മുന്‍കാല എന്‍ഡിഎ സര്‍ക്കാരിന്റെ ‘ ഇന്ത്യ തിളങ്ങുന്നു’ (‘India Shining’ Campaign) എന്ന പേരില്‍ നടത്തിയ കാംപെയിനിന്റെ പരാജയം അത്ര പെട്ടെന്നൊന്നും ജനങ്ങള്‍ മറന്നിട്ടില്ല. നരേന്ദ്ര മോദി വിളംബരം ചെയ്ത ‘ നല്ല ദിനം’ (Acche Din) അതിന്റെ പരിപൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പിലാകണമെങ്കില്‍ മുന്‍കാല പരാജയങ്ങളില്‍ നിന്നും ശരിയായ പാഠമുള്‍ക്കൊള്ളുക തന്നെ വേണം.

Comments

comments

Categories: FK Special, Slider