വിഷമയമായ ജലത്തെ ശുദ്ധീകരിക്കാന്‍ കുളവാഴയ്ക്കു സാധിക്കും

വിഷമയമായ ജലത്തെ ശുദ്ധീകരിക്കാന്‍ കുളവാഴയ്ക്കു സാധിക്കും

മലിന ജലത്തില്‍ കാണപ്പെടുന്ന ക്രോമിയം-6 പോലെ സാന്ദ്ര കൂടുതലുള്ള വിഷലിപ്തമായ ലോഹങ്ങളെ നീക്കം ചെയ്യാന്‍ കുളവാഴയ്ക്കു സാധിക്കുമെന്ന് ഇന്ത്യ – എത്യോപ്യ സംയുക്തമായി നടത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. ജലാശയങ്ങളില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന പാഴ്‌ച്ചെടിയാണു കുളവാഴ. ഇവയ്ക്കു മലിനവസ്തുക്കളെ വലിച്ചെടുക്കാന്‍ അപാരമായ കഴിവുണ്ടെന്നാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

മനുഷ്യന് ഏറ്റവും മാരകമാം വിധം ദോഷം ചെയ്യുന്ന ലോഹമാണു ക്രോമിയം. മനുഷ്യ ശരീരത്തില്‍ ഏറ്റവും ചെറിയ അളവില്‍ പോലും ക്രോമിയം പ്രവേശിച്ചാല്‍ കരള്‍, വൃക്ക, നാഡീവ്യൂഹം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ ബാധിക്കും. സ്റ്റീല്‍, പെയ്ന്റ്, ചായക്കൂട്ടുകള്‍, രാസവസ്തുക്കള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന വ്യവസായങ്ങള്‍, വൈദ്യുതി ഉപയോഗിച്ച് ലോഹം പൂശുന്ന പ്രക്രിയയായ ഇലക്ട്രോപ്ലേറ്റിംഗ്, ലെതര്‍ ടാനിംഗ് തുടങ്ങിയ സ്ഥലങ്ങളിലാണു ക്രോമിയത്തിന്റെ സാന്നിധ്യം കാണപ്പെടുന്നത്. ഇവിടെ നിന്നും പുറന്തള്ളുന്ന മലിനജലത്തിലൂടെയാണു ക്രോമിയം പുറത്തേയ്ക്ക് വരുന്നത്.

Comments

comments

Categories: FK Special, Slider

Related Articles