ഡ്യുലക്‌സ് വെതര്‍ഷീല്‍ഡ് ഫ്‌ളാഷ് വിപണിയില്‍

ഡ്യുലക്‌സ് വെതര്‍ഷീല്‍ഡ് ഫ്‌ളാഷ് വിപണിയില്‍

കൊച്ചി : മുന്‍നിര പെയിന്റ് ആന്‍ഡ് കോട്ടിംഗ്‌സ് കമ്പനിയായ അക്‌സോ നൊബേല്‍, ഡ്യൂലക്‌സ് വെതര്‍ഷീല്‍ഡ് ഫ്‌ളാഷ് വിപണിയില്‍ ഇറക്കി. ഏതു കാലാവസ്ഥാ വെല്ലുവിളികളേയും അതിജീവിക്കാന്‍ ശേഷിയുള്ളതാണ് ഫ്‌ളാഷ്.

വെതര്‍ഷീല്‍ഡ് ഫ്‌ളാഷിന്റെ പ്രത്യേക ഹൈബോണ്ട് സാങ്കേതികവിദ്യ പ്രൈമറിന്റേയും പെയിന്റിന്റേയും ഗുണങ്ങള്‍ ഒരുമിച്ചു ലഭ്യമാക്കുന്നതുകൊണ്ട് പെയിന്റിംഗ് സമയം ലാഭിക്കാം.

ഹെവി മെറ്റല്‍, അല്‍കൈല്‍ ഫിനോള്‍ എതോക്‌സിലേറ്റ്‌സ്, ഫോര്‍മല്‍ ഡി ഹൈഡ് എന്നിവ ചേര്‍ക്കാത്ത, ഫ്‌ളാഷില്‍ വൊളാടൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ട്‌സ് വളരെ കുറഞ്ഞ അളവില്‍ മാത്രമാണുള്ളത്.

ഫ്‌ളാഷിലുള്ള ആല്‍ഗേ ഫങ്കസ് ഗാര്‍ഡ്, പൂപ്പല്‍ ആല്‍കലി ആക്രമണങ്ങളെ പ്രതിരോധിക്കുന്നു. ആല്‍ക്കലി സാള്‍ട്ട് ഉണ്ടാക്കുന്ന കേടുപാടുകളെ ആല്‍ക്കലി ഗാര്‍ഡ് ചെറുക്കുന്നു. ഡെര്‍ട്ട് ഗാര്‍ഡ് ആകട്ടെ അഴുക്കിനേയും പൊടിയേയും തടയുന്നു. സണ്‍റിഫ്‌ളക്റ്റ് ചുവരിലെ താപനില കുറച്ച് ഉള്‍വശത്ത് തണുപ്പ് പ്രദാനം ചെയ്യുകയും ചെയ്യും.

Comments

comments

Categories: Business & Economy