പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി 65 വയസാക്കും

പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി 65 വയസാക്കും

ന്യൂഡെല്‍ഹി: ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) യില്‍ ചേരുന്നതിനുള്ള പ്രായപരിധി 65 വയസായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനംം ഉടന്‍ പുറത്തിക്കും. പുതിയ തീരുമാനപ്രകാരം 18 വയസു മുതല്‍ 65 വയസു വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും.

എന്നാല്‍ പെന്‍ഷന്‍ പദ്ധതിയില്‍ വിഹിതമടയ്ക്കുന്നതിനുള്ള പ്രായപരിധി 70 വയസില്‍ തന്നെ നിലനിര്‍ത്താനാണ് തീരുമാനം.

നിക്ഷേപകരില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് പ്രായപരിധി വര്‍ധിപ്പിക്കുന്നതെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഹേമന്ത് കോണ്‍ട്രാക്റ്റര്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 2004 ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചത്. 18 നും 65 നും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും എന്‍ പി എസില്‍ ചേരാം. എന്‍ആര്‍ഐ പൗരത്വമുള്ളവര്‍ക്കും എന്‍ പി എസില്‍ ചേരാവുന്നതാണ്. എന്നാല്‍ പൗരത്വ നിലവാരത്തില്‍ മാറ്റമുണ്ടായാല്‍ എക്കൗണ്ട് അവസാനിപ്പിക്കപ്പെടും.

Comments

comments

Categories: Slider, Top Stories