ആദ്യ പകുതിയില്‍ 561 സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെടുത്തി യുഎഇ

ആദ്യ പകുതിയില്‍ 561 സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെടുത്തി യുഎഇ

ടെലികമ്യൂണിക്കേഷന്‍സ് റഗുലേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ അനുസരിച്ച് ഗവണ്‍മെന്റ്, ഗവണ്‍മെന്റ് ഇതര വെബ്‌സൈറ്റുകളാണ് ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നത്

ദുബായ്: ഈ വര്‍ഷം ആദ്യ പാദത്തില്‍ യുഎഇയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കെതിരെ നടപ്പാക്കിയ 561 സൈബര്‍ ആക്രമണങ്ങള്‍ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേഷന്‍ അതോറിറ്റി പരാജയപ്പെടുത്തിയതായി രാജ്യത്തിന്റെ വാര്‍ത്ത ഏജന്‍സിയായ ഡബ്ല്യൂഎഎം റിപ്പോര്‍ട്ട് ചെയ്തു. 2016 ല്‍ യുഎഇയില്‍ നടന്ന ആക്രമണങ്ങളില്‍ 53 ശതമാനവും പരാജയപ്പെടുത്തിയിരുന്നു.

രാജ്യത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വെബ്‌സൈറ്റുകള്‍ക്കെതിരേയുള്ള ഭീഷണി വര്‍ധിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഡബ്ല്യൂഎഎം. ടെലികമ്യൂണിക്കേഷന്‍സ് റഗുലേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ അനുസരിച്ച് ഗവണ്‍മെന്റ്, ഗവണ്‍മെന്റ് ഇതര വെബ്‌സൈറ്റുകളാണ് ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നത്. ആദ്യ പകുതിയില്‍ 284 സൈബര്‍ ആക്രമണങ്ങളാണ് ഈ മേഖലയ്ക്കു നേരെയുണ്ടായത്.

മറ്റ് 277 ആക്രമണങ്ങള്‍ സ്വകാര്യ മേഖലയിലെ ഇ-പോര്‍ട്ടലുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും ശില്‍പ്പശാലകളും നടത്തുമെന്ന് അതോറിറ്റി പറഞ്ഞു.

Comments

comments

Categories: Arabia, Slider