ഷാര്‍ജയുടെ ടൂറിസം മേഖലയില്‍ 7.8 ശതമാനം വളര്‍ച്ച

ഷാര്‍ജയുടെ ടൂറിസം മേഖലയില്‍ 7.8 ശതമാനം വളര്‍ച്ച

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ 70 ശതമാനത്തിന്റെ ഒക്കുപ്പന്‍സി നിരക്കാണ് ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്തത്

ഷാര്‍ജ: ഈ വര്‍ഷം ആദ്യ പകുതിയില്‍ ഷാര്‍ജയുടെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ മികച്ച വര്‍ധന. വരുമാനം 7.8 ശതമാനം വര്‍ധിച്ച് 372 മില്യണ്‍ ദിര്‍ഹത്തില്‍ എത്തിയെന്ന് ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്‌സിടിഡിഎ) പറഞ്ഞു.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ 70 ശതമാനത്തിന്റെ ഒക്കുപ്പന്‍സി നിരക്കാണ് ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ പകുതിയില്‍ നഗരത്തിലെത്തിയ അതിഥികളുടെ എണ്ണം 8,85,000 ആയി വര്‍ധിച്ചെന്നും എസ്‌സിടിഡിഎ റിപ്പോര്‍ട്ട് ചെയ്തു. 2016 ലെ ആദ്യ പകുതിയിലുണ്ടായതിനേക്കാള്‍ 3.5 ശതമാനത്തിന്റെ വര്‍ധനവാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

ഷാര്‍ജയിലേക്ക് എത്തിയിരിക്കുന്നതില്‍ കൂടുതല്‍ പേരും സൗദി പൗരന്‍മാരാണെന്നാണ് പ്രാദേശിക ഹോട്ടലുകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ രണ്ട് പാദത്തില്‍ മാത്രം ഷാര്‍ജയിലെ ഹോട്ടലുകള്‍ സ്വാഗതം ചെയ്തത് 72,000 സൗദിയില്‍ നിന്നുള്ള സന്ദര്‍ശകരെയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സാമൂഹിക സാമ്പത്തിക വികസന പദ്ധതികളുടെ ഭാഗമായി പ്രാദേശിക, ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള ഷാര്‍ജ ഗവണ്‍മെന്റിന്റെ ശ്രമങ്ങളാണ് മികച്ച ഒക്കുപ്പന്‍സി നിരക്ക് നേടിക്കൊടുത്തതെന്ന് എസ്‌സിടിഡിഎ ചെയര്‍മാന്‍ ഖാലിദ് ജസിം പറഞ്ഞു.

2021 ആകുമ്പോഴേക്കും ഷാര്‍ജയിലേക്ക് 10 മില്യണ്‍ സന്ദര്‍ശകരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍

2021 ആകുമ്പോഴേക്കും ഷാര്‍ജയിലേക്ക് 10 മില്യണ്‍ സന്ദര്‍ശകരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ലക്ഷ്യം കൈവരിക്കാന്‍ ഭാവിയെ മുന്നില്‍ കണ്ടുള്ള നിരവധി പദ്ധതികളാണ് ഷാര്‍ജ ആവിഷികരിച്ചിരിക്കുന്നത്. ആഗോള ടൂറിസം മാപ്പില്‍ ഷാര്‍ജയ്ക്ക് ലഭിച്ചിരിക്കുന്ന യുഎഇയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന പദവി കൂടുതല്‍ ശക്തമാക്കി അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളിലാണെന്നും ജസിം കൂട്ടിച്ചേര്‍ത്തു.

മനോഹരമായ ബീച്ചുകള്‍, മ്യൂസിയങ്ങള്‍, വൈല്‍ഡ് ലൈഫ്, പബ്ലിക് പാര്‍ക് എന്നിവയ്‌ക്കൊപ്പം അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, അല്‍ ഖസ്ബി, മ്ലെയ്ഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍, അല്‍ നൂര്‍ മോസ്‌ക് തുടങ്ങിയവയ്ക്ക് ചുറ്റുമാണ് ഷാര്‍ജയുടെ ടൂറിസം മേഖല ശക്തി പ്രാപിക്കുന്നത്.

Comments

comments

Categories: Arabia