ഒമാന്‍ ബാങ്കിംഗ് മേഖലയെ തരംതാഴ്ത്തി മൂഡീസ്

ഒമാന്‍ ബാങ്കിംഗ് മേഖലയെ തരംതാഴ്ത്തി മൂഡീസ്

ബാങ്കിംഗ് മേഖലയിലെ ദ്രവകത്വ അവസ്ഥ ദുഷ്‌കരമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ റേറ്റിംഗ് കുറച്ച് മൂഡീസും രംഗത്തെത്തിയിരിക്കുന്നത്

മസ്‌കറ്റ്: ഒമാന്‍ ബാങ്കിംഗ് മേഖലയെ സ്ഥിരതയില്‍ നിന്ന് നെഗറ്റീവിലേക്ക് തരം താഴ്ത്തി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. രാജ്യത്തിലെ ബാങ്കുകളെ സാമ്പത്തിക അധഃപതനത്തില്‍ നിന്ന് രക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ ശേഷി ഇടിഞ്ഞതാണ് തരംതാഴ്ത്തലിന് കാരണമായതെന്ന് മൂഡീസ് വ്യക്തമാക്കി. മേഖലയിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടായതും ദ്രവകത്വ അവസ്ഥ ദുഷ്‌കരമായതും ഔട്ട്‌ലുക്കില്‍ മാറ്റം വരാന്‍ കാരണമായിട്ടുണ്ട്.

മൊത്തത്തിലുള്ള പ്രവര്‍ത്തന സാഹചര്യം മോശമായതിനെത്തുടര്‍ന്ന് ജൂലൈ 28 ന് ഒമാന്‍ ഗവണ്‍മെന്റിന്റെ ക്രെഡിറ്റ് റേറ്റിംഗും മൂഡീസ് തരംതാഴ്ത്തിയിരുന്നു. നിലവിലെ പ്രതിസന്ധി രാജ്യത്തിന്റെ ഈ വര്‍ഷത്തെ ക്രെഡിറ്റ് ഗ്രോത്ത് അഞ്ച് ശതമാനമാക്കി ഇടിക്കുമെന്നാണ് മൂഡീസ് വിലയിരുത്തുന്നത്. 2016 ല്‍ 10.1 ശതമാനവും 2015 ല്‍ 12 ശതമാനവും എന്ന വളര്‍ച്ചയില്‍ നിന്നാണ് വലിയ ഇടിവ് ഉണ്ടാകുന്നത്.

നിലവിലെ പ്രതിസന്ധി രാജ്യത്തിന്റെ ഈ വര്‍ഷത്തെ ക്രെഡിറ്റ് ഗ്രോത്ത് അഞ്ച് ശതമാനമാക്കി ഇടിക്കുമെന്നാണ് മൂഡീസ് വിലയിരുത്തുന്നത്. 2016 ല്‍ 10.1 ശതമാനവും 2015 ല്‍ 12 ശതമാനവും എന്ന വളര്‍ച്ചയില്‍ നിന്നാണ് വലിയ ഇടിവ് ഉണ്ടാകുന്നത്.

എണ്ണ വിലയില്‍ ഇടിവുണ്ടായതോടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രതിസന്ധിയുണ്ടായതിനിടയില്‍ നടപ്പാക്കിയ സാമ്പത്തിക ഏകീകരണം ഒമാനിന്റെ പ്രവര്‍ത്തന സാഹചര്യത്തെ ശാന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൂഡീസിന്റെ നിരീക്ഷകയായ മിക് കബേയ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലെ വേഗത കുറയുന്നത് 2017-18ല്‍ മൊത്തം വായ്പയുടെ മൂന്ന് ശതമാനമായി കിട്ടാക്കടം വര്‍ധിക്കാന്‍ കാരണമാകും. മാര്‍ച്ച് അവസാനം വരെ ഇത് 2.1 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും മൂഡീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലാഭസാധ്യതയില്‍ ചെറിയ ഇടിവുണ്ടാകുമെന്നും നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ 2018 ലും 2.4 ശതമാനത്തില്‍ സ്ഥിരതയോടെ നിലനില്‍ക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നു.

മൂലധനം മികച്ച നിലയില്‍ നിലനില്‍ക്കുമെങ്കിലും ഫണ്ടിംഗിലേയും ദ്രവകത്വ അവസ്ഥയിലേയും പ്രതിസന്ധി തുടരും. ഒമാന്‍ ഗവണ്‍മെന്റ് അടുത്തിടെ അന്താരാഷ്ട്ര ബോണ്ട് ഇഷ്യു ചെയ്തതും എണ്ണ വിലയില്‍ ചെറിയ വര്‍ധനവ് വന്നതും ക്രെഡിറ്റ് ഗ്രോത്ത് മന്ദഗതിയിലായതും പ്രതിസന്ധി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Arabia