വിവാഹിതരാണോ ? ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയും

വിവാഹിതരാണോ ? ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയും

വിവാഹിതരായവര്‍ക്ക് ഹൃദയസ്തംഭനത്തെ വലിയ തോതില്‍ അതിജീവിക്കാന്‍ കഴിയുമെന്നു കണ്ടെത്തല്‍. ബെര്‍മിംഗ്ഹാമിലെ ആംസ്റ്റണ്‍ മെഡിക്കല്‍ സ്‌കൂളിലെ ഒരു സംഘം ഗവേഷകരാണ് അവിവാഹിതരെ അപേക്ഷിച്ച് വിവാഹം കഴിഞ്ഞവര്‍ക്ക് പങ്കാളിയില്‍ നിന്നും കൂടുതല്‍ പിന്തുണയും സംരക്ഷണവും കിട്ടുന്നതായും ഹാര്‍ട്ട് അറ്റാക്കിനു കാരണമാകുന്ന ഘടകങ്ങളെ നിയന്ത്രിക്കാന്‍ അവരെ മാനസികമായി ശക്തിപ്പെടുത്തുന്നതായും കണ്ടെത്തിയത്. ഹാര്‍ട്ട് അറ്റാക്കിനെ ഒരു തവണയെങ്കിലും അതിജീവിച്ച 929,552 ഓളം ഹൃദ്രോഗികളിലാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.

അവിവാഹിതര്‍, വിവാഹിതര്‍, ബന്ധം വേര്‍പെടുത്തിയവര്‍, വൈധവ്യം സംഭവിച്ചവര്‍ എന്നിങ്ങനെ തരം തിരിച്ചുള്ള പഠനത്തില്‍ വിവാഹിതരായവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 14 ശതമാനം കൂടുതല്‍ അതിജീവന സാധ്യതയുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇതു കൂടാതെ കൊളസ്‌ട്രോള്‍, പ്രമേഹം, അമിത രക്ത സമ്മര്‍ദ്ദം എന്നിവയിലും വിവാഹിതരായവര്‍ക്ക് മറ്റ് വിഭാഗത്തിലുള്ളവരേക്കാള്‍ റിസ്‌ക് കുറവാണെന്നാണ് കണ്ടെത്തല്‍.
വിവാഹം കഴിച്ചവര്‍ക്ക് പങ്കാളിയില്‍ നിന്നും വൈകാരികവും മാനസികവുമായും കിട്ടുന്ന പിന്തുണയും പ്രോത്സാഹനവും മികച്ച ആരോഗ്യ പരിരക്ഷ നേടാന്‍ സഹായിക്കുന്നതായി പഠനത്തിലൂടെ വ്യക്തമായതായി ഇതിനു നേതൃത്വം നല്‍കിയ ഡോ പോള്‍ കാറ്റെര്‍ വ്യക്തമാക്കി.

വളരെ വിനാശകരമായ വിപത്താണ് ഹാര്‍ട്ട് അറ്റാക്കെന്നും പങ്കാളികള്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ നിരന്തരമായ പിന്തുണയും കരുതലും ഇതിനാവശ്യമാണെന്നും മറ്റൊരു ഗവേഷകനായ ഡോ രാഹുല്‍ പൊട്‌ലൂരിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special