ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാനിറ്ററി പാഡ് ബാങ്ക്

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാനിറ്ററി പാഡ് ബാങ്ക്

ഒരു രാഷ്ട്രീയ പ്രവര്‍ത്തക എങ്ങനെ നല്ലൊരു ജനസേവകയാകാം എന്നതിനു ഉത്തമ ദൃഷ്ടാന്തമാണ് ഡോ ഭാരതി ലാവ്കര്‍. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മതിയായ അരോഗ്യ സുരക്ഷയ്ക്കാണ് അവര്‍ ഏറെ പ്രാധാന്യം നല്‍കുന്നത്. നിസഹായരായ പെണ്‍കുട്ടികളേയും സ്ത്രീകളേയും സഹായിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ആദ്യമായി ഒരു ഡിജിറ്റല്‍ സാനിറ്ററി പാഡ് ബാങ്കിനു രൂപം നല്‍കിയ അവര്‍ സ്വന്തം നിയോജക മണ്ഡലത്തില്‍ ഡോട്ടേഴ്‌സ് ഓഫ് വെര്‍സോവ, ഡോക്‌റ്റേഴ്‌സ് ഓഫ് വെര്‍സോവ എന്നിങ്ങനെ നിരവധി വേറിട്ട പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ക്കു പുറമേ എല്ലാ പബ്ലിക് ടോയ്‌ലെറ്റുകളിലും പാഡുകള്‍ ലഭ്യമാകുന്ന വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുകയാണ് ഭാരതിയുടെ അടുത്ത ലക്ഷ്യം.

നമ്മുടെ സമൂഹത്തില്‍ ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും നയപരമായ കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ പ്രാപ്തിയുള്ളവരാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഇവരിരുവരും. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ ഇക്കൂട്ടര്‍ എതിര്‍ദിശയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. മുംബൈയിലെ വെര്‍സോവ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ഡോ ഭാരതി ലാവ്കര്‍ ഇതില്‍നിന്നും അല്പം വ്യത്യസ്തയാണ്. ശരിയായ ലക്ഷ്യത്തിനു വേണ്ടിയുള്ള നിയമ നിര്‍മാണവും അതു നടപ്പില്‍ വരുത്താനുള്ള പോരാട്ടത്തിനുമാണ് അവര്‍ നേതൃത്വം നല്‍കുന്നത്. ആക്ടിവിസം പ്രസംഗിക്കാന്‍ മാത്രമുള്ളതാണെന്നുള്ള രാഷ്ട്രീക്കാരില്‍ ചിലരുടെയെങ്കിലും കാഴ്ചപ്പാടിന് കടക വിരുദ്ധമായി വളരെ ജനകീയമായാണ് അവരുടെ രാഷട്രീയ പ്രവര്‍ത്തനം. സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തന്റെ ജീവിത ലക്ഷ്യമായി ഏറ്റെടുത്തിരിക്കുകയാണ് ഭാരതി.

പഠനങ്ങള്‍ക്കു ശേഷം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ആര്‍ത്തവ സുരക്ഷയെ സംബന്ധിച്ച വിഷയത്തില്‍ ഡിജിറ്റല്‍ സാനിറ്ററി പാഡ് ബാങ്ക് എന്ന ഒരു നവീന പദ്ധതിക്കാണ് ഭാരതി രൂപം നല്‍കിയത്. 2017 മേയ് 28ന് തുടങ്ങിയ ഈ പദ്ധതി പ്രകാരം സാനിറ്ററി പാഡ് ബാങ്കിലേക്ക് ആര്‍ക്ക് വേണമെങ്കിലും പാഡുകള്‍ നേരിട്ട് സംഭാവന ചെയ്യുകയോ അതിനാനുപാതികമായ തുക നല്‍കുകയോ ചെയ്യാം. ഒന്നോ അതില്‍ കൂടുതല്‍ മാസത്തേക്കോ മുതല്‍ വര്‍ഷങ്ങളോളം സംഭാവനകള്‍ നല്‍കാനുള്ള സാഹചര്യവും പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്. ഒരു മാസം ഒരു പെണ്‍കുട്ടിക്ക് 10 പാഡുകള്‍ എന്ന തോതില്‍ 70 രൂപയാണ് ഇതിനായി നിജപ്പെടുത്തിയിരിക്കുന്നത്

ആജീവനാന്ത സേവനം

മറാത്ത് വാഡയില്‍ ജനിച്ചു വളര്‍ന്ന ഭാരതി മറാത്ത് വാഡാ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് യൂണിഫോം സിവില്‍ കോഡില്‍ പിഎച്ച്ഡി നേടിയതിനുശേഷം 25 വര്‍ഷങ്ങള്‍ക്കു മുമ്പാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. രാഷ്ട്രീയക്കാരി എന്നതിലുപരി ഭാരതിയുടെ മനസ് എക്കാലവും ഒരു ആക്ടിവിസ്റ്റ് എന്ന രീതിയിലാണ് ഔന്നത്യം പ്രാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ക്കും അവരുടെ ഉന്നമനത്തിനും വേണ്ടി നിലകൊള്ളാനാണ് അവരുടെ ആഗ്രഹം. ഭാരതിയുടെ ‘ ടീ ഫൗണ്ടേഷന്‍ ‘ എന്ന എന്‍ജിഒ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യവും അതുതന്നെ.

2011-ലെ സെന്‍സസ് പ്രകാരം മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ 120 ഓളം വില്ലേജുകളുള്ള ശിരൂര്‍ കേസര്‍ താലൂക്കിലെ സ്ത്രീ-പുരുഷ ലിംഗാനുപാതം 669 പെണ്‍കുട്ടികള്‍ക്ക് 1000 ആണ്‍കുട്ടികള്‍ എന്ന തോതിലായിരുന്നു. പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞ ഈ മേഖലയില്‍ ഒരു പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചത് ഭാരതിയാണ്. ” എന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ 2011 ഓഗസ്റ്റ് മുതല്‍ മൂന്നു വര്‍ഷത്തേക്ക് ആ താലൂക്ക് ഏറ്റെടുത്തു. ഒരുപാട് പ്രയത്‌നിക്കേണ്ടിവന്നു അവിടുത്തെ കാര്യങ്ങള്‍ ശരിയാക്കിയെടുക്കാന്‍. എന്നാല്‍ വേറിട്ട ഒരു പദ്ധതി നടപ്പിലാക്കിയതോടെയാണ് സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താനായി. 2011 ഓഗസ്റ്റ് 15-ന് ശേഷം അവിടെ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 5000 രൂപ സ്ഥിര നിക്ഷേപം നല്‍കുന്നതായിരുന്നു ആ പദ്ധതി,” ഭാരതി പറയുന്നു. വളരെ ബൃഹത്തായ മാറ്റമാണ് ഇതോടെ ശിരൂര്‍ കേസര്‍ താലൂക്കിലുണ്ടായത്. ഇന്നിവിടെ സാഹചര്യങ്ങള്‍ ഏറെ മാറിയിരിക്കുന്നു. 1000 ആണ്‍കുട്ടികള്‍ക്ക് 921 പെണ്‍കുട്ടികള്‍ എന്ന സ്ഥിതിയിലേക്ക് എത്തിക്കാനും ഭാരതിക്കും കൂട്ടര്‍ക്കും കഴിഞ്ഞിരിക്കുന്നു.

സ്ത്രീകളുടെ ആരോഗ്യസുരക്ഷയ്ക്ക് പ്രാധാന്യം

ഭാരതിയുടെ രാഷ്ട്രീയ ഭാവിയുടെ തുടക്കം നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ്. 2014ല്‍ ശിവ സംഗ്രാം എന്ന പാര്‍ട്ടിയിലേക്ക് ചേക്കേറി. തുടര്‍ന്ന് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലൂടെ മുംബൈയിലെ വെര്‍സോവ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് എത്തപ്പെട്ടു. എംഎല്‍എ പദവി നേടിയപ്പോള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് തന്റെ മാനിഫെസ്റ്റോയില്‍ പ്രമുഖ സ്ഥാനം കൊടുക്കാനായിരുന്നു അവരുടെ തീരുമാനം. ” ഇന്ത്യയിലെ ആകെയുള്ള ജനസംഖ്യയുടെ 50 ശതമാനത്തോളം സ്ത്രീകളാണ്. അവരുടെ പ്രശ്‌നങ്ങള്‍ കുഴിമാടത്തില്‍ തള്ളുംപോലെ അവഗണിക്കാനുള്ളതല്ല,” ഭാരതി ചൂണ്ടിക്കാട്ടുന്നു.

ഭാരതിയുടെ പ്രവര്‍ത്തന മേഖലയില്‍ ഉയര്‍ന്നുവന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു സ്ത്രീകളുടെ ആര്‍ത്തവ സുരക്ഷ. വളരെ ആഴത്തിലുള്ള ഗവേഷണത്തിനു ശേഷമാണ് ഭാരതി ഇതിനുള്ള പരിഹാരം കണ്ടെത്തിയത്. സ്ത്രീകളുടെ ജനിതകപരമായ സവിശേഷതയിലെ ശരീര സുരക്ഷയേക്കുറിച്ച് മതിയായ അറിവില്ലാത്തവരായിരുന്നു ഒട്ടുമിക്കരും. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 15 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് പാഡുകള്‍ യഥേഷ്ടം ലഭിക്കുന്നത്. ഒട്ടുമിക്കര്‍ക്കും മാസംതോറുമുള്ള പാഡിന്റെ വില താങ്ങാനാവാത്തതും ഇതേക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് കാരണം. 70 ശതമാനത്തോളം സ്ത്രീകള്‍ ആര്‍ത്തവ രക്തത്തെ വൃത്തിഹീനമായി കാണുമ്പോള്‍ 66ശതമാനത്തോളം പെണ്‍കുട്ടികള്‍ ടോയ്‌ലെറ്റില്ലാതെയാണ് ആര്‍ത്തവദിനങ്ങള്‍ തള്ളിനീക്കിയിരുന്നത്. 85 ശതമാനത്തോളം സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത തുണികള്‍, ചാരം, ഉമി (Husk), മണ്ണ് , പച്ചിലകള്‍ എന്നിവയാണ് അര്‍ത്തവ ദിനങ്ങളില്‍ പാഡിനു പകരമായി ഉപയോഗിക്കുന്നത്. മാത്രമല്ല ഏതാണ്ട് 23 ശതമാനം പെണ്‍കുട്ടികള്‍ ഋതുമതിയാകുന്നതോടെ സ്‌കൂള്‍ വിദ്യാഭ്യാസവും മതിയാക്കുന്നതായി ഭാരതിക്ക് മനസിലാക്കാന്‍ കഴിഞ്ഞു.

”ഒട്ടുമിക്ക സ്ത്രീകളും ആര്‍ത്തവ ദിനങ്ങള്‍ അനാരോഗ്യകരമായ പ്രായോഗികമല്ലാത്ത സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. സുരക്ഷിതമല്ലാത്ത രീതികള്‍ പലപ്പോഴും സെര്‍വിക്കല്‍ കാന്‍സറിനുപോലും കാരണമാകുന്നുണ്ട്. ലോകത്തൊട്ടാകെ സെര്‍വിക്കല്‍ കാന്‍സര്‍ വഴിയുള്ള മരണങ്ങളില്‍ 27 ശതമാനവും ഇന്ത്യയിലാണെന്നതാണ് മറ്റൊരു പ്രധാന വസ്തുത. എന്നാല്‍ ഇന്ത്യയിലെ 70 ശതമാനം സ്ത്രീകളും സുരക്ഷിതമായ പാഡുകളുടെ വില തങ്ങള്‍ക്ക് താങ്ങാനാവില്ല എന്ന അഭിപ്രായക്കാരാണ്,” ഭാരതി പറയുന്നു.

പഠനങ്ങള്‍ക്കു ശേഷം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ആര്‍ത്തവ സുരക്ഷയെ സംബന്ധിച്ച വിഷയത്തില്‍ ഡിജിറ്റല്‍ സാനിറ്ററി പാഡ് ബാങ്ക് എന്ന ഒരു നവീന പദ്ധതിക്കാണ് ഭാരതി രൂപം നല്‍കിയത്. 2017 മേയ് 28ന് തുടങ്ങിയ ഈ പദ്ധതി പ്രകാരം സാനിറ്ററി പാഡ് ബാങ്കിലേക്ക് ആര്‍ക്ക് വേണമെങ്കിലും പാഡുകള്‍ നേരിട്ട് സംഭാവന ചെയ്യുകയോ അതിനാനുപാതികമായ തുക നല്‍കുകയോ ചെയ്യാം. ഒന്നോ അതില്‍ കൂടുതല്‍ മാസത്തേക്കോ മുതല്‍ വര്‍ഷങ്ങളോളം സംഭാവനകള്‍ നല്‍കാനുള്ള സാഹചര്യവും പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്. ഒരു മാസം ഒരു പെണ്‍കുട്ടിക്ക് 10 പാഡുകള്‍ എന്ന തോതില്‍ 70 രൂപയാണ് ഇതിനായി നിജപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ സാനിറ്ററി പാഡ് ബാങ്കിന്റെ വെബ്‌സൈറ്റിലെ വിലാസത്തിലേക്ക് പാഡുകള്‍ നേരിട്ട് അയക്കാവുന്നതാണ്. സംഭാവന നല്‍കേണ്ട തുക ബാങ്ക് ട്രാന്‍സ്ഫറായോ പേടിഎം വഴിയോ നല്‍കാം. ഓറഞ്ച് റേഷന്‍ കാര്‍ഡിന് അര്‍ഹരായ സ്ത്രീകള്‍ക്കാണ് സാനിറ്ററി പാഡ് ബാങ്കില്‍ നിന്നും പാഡുകള്‍ അഥവാ അതിനാനുപാതികമായ തുക ലഭിക്കുന്നത്.

പാഡ് ആവശ്യമുള്ളവരുടേയും അത് സംഭാവന നല്‍കുന്നവരുടേയും ഒരു ഇടനിലക്കാരായി പ്രവര്‍ത്തിക്കുക മാത്രമാണ് സാനിറ്ററി ബാങ്കിന്റെ റോള്‍. ആദിവാസി മേഖലയില്‍ നിന്നുളളവര്‍ക്കും നിരവധി സ്‌കൂളുകള്‍ക്കും അവര്‍ക്കാവശ്യമായാല്‍ തന്നെ സമീപിക്കാമെന്നും ഭാരതി വ്യക്തമാക്കുന്നുണ്ട്. ഇതുവരെ ഏകദേശം രണ്ടു ലക്ഷം പാഡുകള്‍ ഈ സാനിറ്ററി ബാങ്കിലൂടെ വിതരണം ചെയ്തിട്ടുണ്ട്. ബോളിവുഡ് നടി സീനത്ത് അമന്‍, പ്രശസ്ത ക്ലാസിക്കല്‍ ഗായികയും ആക്ടിവിസ്റ്റുമായ അമൃത ഫട്‌നാവിസ് എന്നിവര്‍ ചേര്‍ന്ന ഉദ്ഘാടനം ചെയ്ത ഈ സംരംഭത്തിനായി ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും സോഷ്യല്‍ മീഡിയ വഴി ഒരു ഷോര്‍ട് ഫിലിമിലൂടെ ആര്‍ത്തവസുരക്ഷയുടെ പ്രാധാന്യം സൂചിപ്പിച്ച് ഈ കാംപെയിനിന്റെ ഭാഗമായി.

വെര്‍സോവയുടെ പെണ്‍മക്കള്‍

ഭാരതി തന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളിലും പബ്ലിക് ടോയ്‌ലെറ്റുകളിലും സാനിറ്ററി പാഡ് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാനും മുന്‍കൈയെടുക്കുകയുണ്ടായി. ‘ ഡോട്ടേഴ്‌സ് ഓഫ് വെര്‍സോവ ‘ എന്ന പേരില്‍ വേറിട്ട മറ്റൊരു പദ്ധതിയും സ്വന്തം നിയോജക മണ്ഡലത്തില്‍ അവര്‍ നടപ്പിലാക്കി. ഇതിനോടകം അഞ്ചോളം സ്‌കൂളുകളില്‍ നടപ്പിലായ ഈ പദ്ധതിയില്‍ ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീനുകള്‍, ഡിസ്‌പോസല്‍ മെഷീന്‍ എന്നിവ സ്ഥാപിക്കുക, നിസ്സഹായരായ പെണ്‍കുട്ടികള്‍ക്ക് പാഡുകള്‍, വേദനാ സംഹാരികള്‍, അടിവസ്ത്രങ്ങള്‍, ആരോഗ്യസുരക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങടങ്ങിയ കുറിപ്പുകള്‍ എന്നിവ ഉള്‍പ്പെട്ട മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റുകള്‍ നല്‍കാനും ലക്ഷ്യമിടുന്നു.

ഡോട്ടേഴ്‌സ് ഓഫ് വെര്‍സോവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകള്‍ക്കു പുറമേ എല്ലാ പബ്ലിക് ടോയ്‌ലറ്റുകളിലും പാഡുകള്‍ ലഭിക്കുന്ന വെന്‍ഡിംഗ് മെഷിന്‍ സ്ഥാപിക്കാനാണ് ഭാരതി അടുത്തതായി പദ്ധതിയിടുന്നത്. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ധനകാര്യ മന്ത്രിയുടെ പിന്തുണയും ഇതിനായി ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് മതിയായ അവധി അനുവദിക്കണമെന്നതാണ് ഭാരതി ഉയര്‍ത്തുന്ന മറ്റൊരു ആവശ്യം

‘ ഡോക്‌റ്റേഴ്‌സ് ഓഫ് വെര്‍സോവ ‘ എന്ന മറ്റൊരു പദ്ധതിയിലൂടെ സ്ത്രീകള്‍ക്കായി ഗൈനക്കോളജിസ്റ്റ് സേവനമുള്ള മെഡിക്കല്‍ ക്യാംപുകളും ഭാരതി നടപ്പിലാക്കി. പ്രത്യുല്‍പ്പാദനപരമായ പല പ്രശ്‌നങ്ങള്‍ക്കും സ്ത്രീകള്‍ പലപ്പോഴും ചികില്‍സ തേടാന്‍ മടിക്കുന്നതാണ് ഇത്തരം ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. തന്റെ നിയോജക മണ്ഡലത്തില്‍ ഒാരോ പെണ്‍കുട്ടി ജനിക്കുമ്പോഴും അതൊരു ആഘോഷമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഓരോ പെണ്‍കുട്ടിയുടെ ജനനത്തിലും അവരുടെ വീട് സന്ദര്‍ശിക്കാനും അവരെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഒരു ചെറിയ സമ്മാനം കൈമാറാനും അവര്‍ മുന്‍കെ എടുക്കുന്നു.

ഡോട്ടേഴ്‌സ് ഓഫ് വെര്‍സോവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകള്‍ക്കു പുറമേ എല്ലാ പബ്ലിക് ടോയ്‌ലറ്റുകളിലും പാഡുകള്‍ ലഭിക്കുന്ന വെന്‍ഡിംഗ് മെഷിന്‍ സ്ഥാപിക്കാനാണ് ഭാരതി അടുത്തതായി പദ്ധതിയിടുന്നത്. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ധനകാര്യ മന്ത്രിയുടെ പിന്തുണയും ഇതിനായി ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് മതിയായ അവധി അനുവദിക്കണമെന്നതാണ് ഭാരതി ഉയര്‍ത്തുന്ന മറ്റൊരു ആവശ്യം. ” ആര്‍ത്തവ സമയത്തെ വേദനകളും പ്രശ്‌നങ്ങളും കാരണം പലപ്പോഴും പ്രഫഷണലുകളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സ്ത്രീ സമൂഹം ഓരോ മാസത്തിലും പനി, വയറുവേദന എന്നിങ്ങനെ സത്യം തുറന്നു പറയാതെ അവധിയെടുക്കുകയാണ് പതിവ്. കാര്യങ്ങള്‍ വ്യക്തമായി തുറന്നു സംസാരിക്കണമെന്നാണ് എന്റെ അഭിപ്രായം,” ഭാരതി വ്യക്തമാക്കി. നൂറ്റാണ്ടുകളായി സ്ത്രീകള്‍ ഇത്തരം വിഷയങ്ങള്‍ തുറന്നു പറയാന്‍ നാണക്കേട് പ്രകടിപ്പിക്കുന്നതു തന്നെയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അവര്‍ പറയുന്നു. രാഷ്ട്രീയത്തില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന വനിതകള്‍പോലും ഇത്തരം വിഷയങ്ങള്‍ തുറന്നു പറയുന്നതിനോട് ആദ്യം യോജിപ്പില്ലാത്തവരായിരുന്നു. ഇന്നവര്‍ ഈ വിഷയത്തില്‍ തുറന്ന വേദിയില്‍പോലും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഡോട്ടേഴ്‌സ് ഓഫ് വെര്‍സോവ ‘ എന്ന പേരില്‍ വേറിട്ട മറ്റൊരു പദ്ധതിയും സ്വന്തം നിയോജക മണ്ഡലത്തില്‍ അവര്‍ നടപ്പിലാക്കി. ഇതിനോടകം അഞ്ചോളം സ്‌കൂളുകളില്‍ നടപ്പിലായ ഈ പദ്ധതിയില്‍ ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീനുകള്‍, ഡിസ്‌പോസല്‍ മെഷീന്‍ എന്നിവ സ്ഥാപിക്കുക, നിസ്സഹായരായ പെണ്‍കുട്ടികള്‍ക്ക് പാഡുകള്‍, വേദനാ സംഹാരികള്‍, അടിവസ്ത്രങ്ങള്‍, ആരോഗ്യസുരക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങടങ്ങിയ കുറിപ്പുകള്‍ എന്നിവ ഉള്‍പ്പെട്ട മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റുകള്‍ നല്‍കാനും ലക്ഷ്യമിടുന്നു

ഒരു രാഷ്ട്രീയ പ്രവര്‍ത്തകയുടേയും ആക്ടിവിസ്റ്റിന്റെയും റോള്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്ന ഭാരതിയില്‍ നിന്നും ഈ മേഖലയിലേക്ക് കടന്നു വരുന്ന ഓരോ സ്ത്രീയും പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകള്‍ക്ക് മതിയായ ആരോഗ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന ശരിയായ ജനസേവക എന്ന നിലയില്‍ ഉദാത്ത മാതൃകയാണ് ഭാരതി.

Comments

comments

Categories: FK Special, Slider