ജിഎസ്ടി പ്രത്യാഘാതം ; ഓഗസ്റ്റിലും സേവന മേഖലയില്‍ ഇടിവ് നേരിട്ടു

ജിഎസ്ടി പ്രത്യാഘാതം ; ഓഗസ്റ്റിലും സേവന മേഖലയില്‍ ഇടിവ് നേരിട്ടു

നിക്കെയ് ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക 47.5ല്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സേവന പ്രവര്‍ത്തനങ്ങളില്‍ ഇടിവ് നേരിടുന്നത് ഓഗസ്റ്റിലും തുടര്‍ന്നുവെന്ന് സ്വകാര്യ സര്‍വെ റിപ്പോര്‍ട്ട്. ജൂലൈയിലെ മാന്ദ്യത്തില്‍ നിന്ന് ഏറെ മുന്നേറ്റം നടത്താന്‍ സേവന മേഖലയ്ക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ജൂലൈയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന 45.9 ലേക്ക് നിക്കെയ് ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക താഴ്ന്നിരുന്നു. ഓഗസ്റ്റില്‍ ഇത് 47.5ലേക്ക് ഉയര്‍ന്നിട്ടുണ്ട്. സൂചികയിലെ 50ല്‍ താഴെയുള്ള ഇടിവിനെയാണ് സൂചിപ്പിക്കുന്നത്.

സ്വകാര്യ മേഖലയിലെ സേവനങ്ങള്‍ ഓഗസ്റ്റില്‍ ഇഴഞ്ഞാണ് നീങ്ങിയത്. മാനുഫാക്ചറിംഗ് ഉല്‍പ്പാദനത്തിലെ മുന്നേറ്റത്തിനിടയിലും ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഇടിവ് അനുഭവപ്പെട്ടു. ചരക്കുല്‍പ്പാദനത്തില്‍ ജൂലൈയില്‍ അനുഭവപ്പെട്ട മാന്ദ്യം ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്ന് വ്യക്തമായെങ്കിലും സേവനമേഖലയില്‍ മാന്ദ്യം തുടരുകയാണെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ ഐഎച്ച്എസ് മാര്‍കിറ്റിലെ ഇക്കണോമിസ്റ്റായ പോള്യാന ഡെ ലിമ പറഞ്ഞു.

ഓഗസ്റ്റ് മാസത്തില്‍ നിക്കെയ് ഇന്ത്യ കോംപൊസിറ്റ് പിഎംഐ ഔട്ട്പുട്ട് സൂചിക 49 ആയി ഉയര്‍ന്നിരുന്നു. ജൂലൈയില്‍ 100 മാസത്തെ ഏറ്റവും കുറഞ്ഞ നിലയായ 46ല്‍ നിന്നാണ് ഈ മാറ്റം. സേവന സമ്പദ്‌വ്യവസ്ഥയിലെ തൊഴില്‍ ശേഷിയില്‍ ഓഗസ്റ്റില്‍ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. പുതിയ നിയമനങ്ങളിലുണ്ടായ ഇടിവാണ് ഇതിന് പ്രധാന കാരണമെന്ന് സര്‍വെ പറുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് സേവന മേഖലയിലെ തൊഴിലില്‍ ഇടിവ് വരുന്നതെന്നും സര്‍വെ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories