ട്വിറ്ററില്‍ രണ്ട് കോടി ഫോളോവേഴ്‌സുമായി ദീപിക

ട്വിറ്ററില്‍ രണ്ട് കോടി ഫോളോവേഴ്‌സുമായി ദീപിക

ബോളിവുഡ് നടി ദീപിക പദുക്കോണിനു ട്വിറ്ററില്‍ രണ്ട് കോടി ഫോളോവേഴ്‌സ് എന്ന അപൂര്‍വ നേട്ടം സ്വന്തമായി. ഇതോടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ഏഷ്യന്‍ വനിതയെന്ന ഖ്യാതിയും ദീപികയ്ക്കു സ്വന്തമായി. 2007-ല്‍ ബോളിവുഡില്‍ ചുവടുവച്ചതിനു ശേഷം ദീപികയ്ക്ക് ആരാധകരുടെ കാര്യത്തില്‍ ക്രമാനുഗത വളര്‍ച്ച നേടാനായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

രണ്ട് കോടി ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചതിന് ആരാധകര്‍ക്കു നന്ദി അറിയിച്ചു കൊണ്ട് ദീപിക ട്വീറ്റ് ചെയ്യുകയുമുണ്ടായി. ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സഹായിച്ചത് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണെന്നും അവര്‍ പറഞ്ഞു.

Comments

comments

Categories: FK Special