ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ വികസിപ്പിച്ച് ഓട്ടോ കമ്പനികള്‍

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ വികസിപ്പിച്ച് ഓട്ടോ കമ്പനികള്‍

അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ മാത്രം വില്‍പ്പന നടത്താനാകുന്ന സാഹചര്യമാണ് എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്

മുംബൈ: ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കാര്‍ നിര്‍മാണ കമ്പനികള്‍ ഒരുങ്ങുന്നു. ഹ്യൂണ്ടായ്, ടാറ്റ മോട്ടോഴ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ ഉടന്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ മുന്‍ നിരയിലുള്ളത്.

2019ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം ആരംഭിക്കാനാണ് ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോര്‍ പദ്ധതിയിടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് കാര്‍ അവതരിപ്പിക്കുന്നതിനുള്ള പദ്ധതി കമ്പനി ഉപേക്ഷിച്ചതായാണ് സൂചന. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനാണ് ആലോചിക്കുന്നത്. വരുന്ന ഓട്ടോ എക്‌സപോയില്‍ ടാറ്റ മോട്ടോഴ്‌സ് ടിയാഗോ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചേക്കും.

ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ഇന്ത്യയിലെ തുടക്കകാരനായ മഹിന്ദ്ര & മഹിന്ദ്ര 600 കോടി രൂപയുടെ നിക്ഷേപമാണ് അടുത്തിടെ ഈ വിഭാഗത്തിലേക്കായി നടത്തിയത്. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്താനും ഈ തുക വിനിയോഗിക്കും. കെയുവി മുതല്‍ എക്‌സ്‌യുവി 500 വരെ വിവിധ ശ്രേണിയില്‍പ്പെട്ട ഇലക്ട്രിക് വാഹനങ്ങളായിരിക്കും മഹിന്ദ്ര & മഹിന്ദ്ര രാജ്യത്ത് അവതരിപ്പിക്കുക.

ഇലക്ട്രിക് വാഹനങ്ങള്‍ക്കാവശ്യമായ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടൊയോട്ടയും സുസുക്കിയും ചേര്‍ന്ന് രാജ്യത്ത് ലിഥിയംഅയേണ്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നിര്‍ദേശവും മുന്നേട്ടുവച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഓട്ടോകമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങളിലുള്ള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നത്. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ മാത്രം വില്‍പ്പന നടത്താനാകുന്ന സാഹചര്യമാണ് എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

Comments

comments

Categories: Business & Economy