വിചിത്രം ഈ രുചിഭേദം

വിചിത്രം ഈ രുചിഭേദം

ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കു നിറം പകരാന്‍ സസ്യജന്യ വര്‍ണകോശങ്ങള്‍

രുചിയും മണവും വര്‍ധിപ്പിക്കുന്ന വസ്തുക്കള്‍ ഭക്ഷണത്തില്‍ ഇന്ന് ഒഴിച്ചുനിര്‍ത്താനാകില്ല. അനുവദനീയമായ അളവില്‍ രാസവസ്തുക്കള്‍ ചേര്‍ക്കാന്‍ നിയമപരമായ തടസങ്ങളില്ല. ഏതു തരത്തിലുള്ള രുചിയും മണവും കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്നതിലേക്ക് ശാസ്ത്രം വളര്‍ന്നു കഴിഞ്ഞു. കൃത്രിമമായി തയാറാക്കപ്പെട്ട ഏതു പഴസത്തും ഇന്നു വിപണിയില്‍ ലഭ്യമാണ്. സാധാരണ കിട്ടുന്ന ഫലത്തിന്റെ രുചിയുള്ള, എന്നാല്‍ അതുമായി പുലബന്ധമില്ലാത്ത നിറത്തിലുള്ള പഴച്ചാറുകള്‍ വിചിത്രവും ആകര്‍ഷകവുമായിരിക്കും. ഉദാഹരണത്തിന് കാരറ്റിന്റെ രുചിയുള്ള പഴച്ചാറ്, ഊതവര്‍ണത്തില്‍ കിട്ടുമ്പോള്‍ നാം അല്‍ഭുതം കൂറുന്നു. സസ്യങ്ങളിലെ വര്‍ണകോശങ്ങളുടെ അമിത സാന്നിധ്യമാണ് ഇത്തരം നിറവ്യത്യാസത്തിനു കാരണം. എന്നാല്‍ ഇവയ്ക്ക് മറ്റു പല ഗുണഗണങ്ങളുമുണ്ട്.

നീല, ചുവപ്പ്, ഊത നിറങ്ങളാണ് വര്‍ണ കോശങ്ങളില്‍ കാണാറുള്ളത്. ബ്ലൂബെറി, കറുത്ത അരി, ചിലതരം ഇലകള്‍ എന്നിവയിലാണ് ഇവയുടെ അമിതസാന്നിധ്യമുള്ളത്. ഇത് ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിച്ച് ഓക്‌സിജന്‍ ഉപയോഗിക്കുന്ന സസ്യങ്ങളെ നിര്‍വീര്യമാക്കുന്നു. സൂപ്പര്‍ഫുഡ് വ്യസായത്തിന് ഇവയെ പ്രിയംകരമാക്കുന്നത് ഈ ഉപാപചയപ്രവര്‍ത്തനമാണ്. എന്നാല്‍ ഈ അമിത നിറപ്പകര്‍ച്ച, കൃത്രിമ നിറത്തിനുപയോഗിക്കുന്ന രാസവസ്തുക്കള്‍ക്കു പകരമായി ഉപയോഗിക്കാമെന്ന മെച്ചവുമുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം പഴച്ചാറുകളുടെ ചേരുവകള്‍ എന്തെല്ലാമെന്ന് അവരോഹണക്രമത്തില്‍ ലേബലില്‍ കുറിച്ചിരിക്കണം. ആപ്പിളിന്റെ രുചി മുന്‍നിര്‍ത്തിയുള്ള ഉല്‍പ്പന്നമാണെങ്കിലും അതില്‍ മാമ്പഴവും മറ്റ് പഴച്ചാറുകളും ചേര്‍ത്തിട്ടുണ്ടെങ്കില്‍ ലേബലില്‍ ആപ്പിള്‍ ജ്യൂസ് എന്നു കുറിക്കരുത്. പകരം, ആപ്പിള്‍- മാമ്പഴ ജ്യൂസ് എന്നെഴുതിയിരിക്കണമെന്നാണു നിര്‍ദേശം

വിവിധ സസ്യങ്ങളില്‍ നിന്ന് വര്‍ണകോശങ്ങള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിന് യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും അനുമതി നല്‍കിയിട്ടുണ്ട്. വര്‍ണകോശങ്ങളുടെ ഉറവിടങ്ങളും സവിശേഷ രസതന്ത്രവുമനുസരിച്ചാണ് ഭക്ഷണത്തിനു നിറം നല്‍കപ്പെടുക. സ്വാഭാവികത നിറങ്ങളാണെങ്കിലും ഇവയ്ക്ക് എന്തില്‍ നിന്നാണോ ഉല്‍പ്പാദിപ്പിക്കുന്നത് ആ മൂലഫലത്തിന്റെ നിറമായോ തന്മാത്രാഘടനയുമായോ യാതൊരു ബന്ധവും ഉണ്ടാകണമെന്നില്ല. ചേരുവകളുടെ സ്വാഭാവിക നിറങ്ങളുമായി പൊരുത്തമില്ലാത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ശാസ്ത്രജ്ഞര്‍ ഇതിനോടകം തയാറാക്കിയിട്ടുണ്ട്.
വിപണിയില്‍ ഇപ്പോള്‍ സര്‍വസാധാരണമായി കിട്ടുന്ന കൃത്രിമ ആപ്പിള്‍, മുന്തിരി സത്തുകളുടെ ചേരുവകളെന്തെന്നു ശ്രദ്ധിച്ചാല്‍ ഈ രംഗത്തെ മാറ്റം മനസിലാക്കാം. ടെസ്‌കോ മാംഗോ കമ്പനി ചേരുവകള്‍ സംബന്ധിച്ച് ഉപഭോക്തൃസംഘടനയോട് 2012-ല്‍ വെളിപ്പെടുത്തിയിരുന്നു. മാമ്പഴച്ചാറ് എന്നു പറഞ്ഞു വില്‍ക്കുന്ന ഉല്‍പ്പന്നത്തില്‍ മാമ്പഴസത്തിന്റെ അളവ് 23 ശതമാനം മാത്രമാണ്. 47 ശതമാനം ആപ്പിള്‍ സത്തും നാലു ശതമാനം പാഷന്‍ഫ്രൂട്ട് ചാറുമാണ് അടങ്ങിയിരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ ഉണ്ടാക്കിയ ഇത്തരം ഉല്‍പ്പന്നങ്ങള്‍, ചെലവേറിയ ഘടകങ്ങള്‍ കൂടി ചേര്‍ത്താണ് വിണിയിലെത്തിക്കുന്നത്. പാക്കറ്റില്‍ വില്‍ക്കുന്ന പഴച്ചാറുകളുടെ പേരില്‍ നിന്ന് അതിലെ ചേരുവകള്‍ ഉപഭോക്താവിന് തിരിച്ചറിയാനാകണമെന്ന് പല രാജ്യങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം പഴച്ചാറുകളുടെ പേര് അതിലെ ചേരുവകളാല്‍ തയാറാക്കിയതാകണം. ചേരുവകള്‍ എന്തെല്ലാമെന്ന് അവരോഹണക്രമത്തില്‍ ലേബലില്‍ കുറിച്ചിരിക്കണം. ആപ്പിളിന്റെ രുചി മുന്‍നിര്‍ത്തിയുള്ള ഉല്‍പ്പന്നമാണെങ്കിലും അതില്‍ മാമ്പഴവും മറ്റ് പഴച്ചാറുകളും ചേര്‍ത്തിട്ടുണ്ടെങ്കില്‍ ലേബലില്‍ ആപ്പിള്‍ ജ്യൂസ് എന്നു കുറിക്കരുത്. പകരം, ആപ്പിള്‍- മാമ്പഴ ജ്യൂസ് എന്നെഴുതിയിരിക്കണമെന്ന് നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്നു. ബദല്‍ ഉല്‍പ്പന്നങ്ങളും രൂപമാറ്റം വന്നവയുമൊക്കെ അസ്ഥിത്വപരമായ താല്‍പര്യം ജനിപ്പിക്കുന്ന ഭാഗമാകാം. പിടികൊടുക്കാത്ത സങ്കീര്‍ണമായ കുറഞ്ഞ സംവേദനക്ഷമതയുള്ള ചെറുമാതൃകയായി ഇതിനെ പരിഗണിക്കാം.

അമേരിക്കന്‍ ഭക്ഷ്യോല്‍പ്പാദക കമ്പനിയായ ജെല്ലിബെല്ലി കണ്‍ഫെക്ഷനറി രാജ്യത്തെ സദ്യകളിലെ പ്രധാന വിഭവമായ പംപ്കിന്‍ പീ ജെല്ലിബീനിന്റെ രുചിയില്‍ ഒരു മധുരപലഹാരം പുറത്തിറക്കിയെങ്കിലും അതിന് വിപണിയില്‍ പിടിച്ചു നില്‍ക്കാനായില്ല. ഗൃഹാതുരത്വം ഉണ്ടാകാത്ത രുചിക്കൂട്ടായതിനാല്‍ ഇത് അതിവേഗം വിപണിയില്‍ നിന്ന് എടുത്തു മാറ്റപ്പെടുകയായിരുന്നു

കൃത്രിമ മധുരനാരങ്ങ സത്തിന്റെ പാക്കറ്റിനെ, അതില്‍ മറ്റു ചേരുവകള്‍ ഉണ്ടെങ്കില്‍ത്തന്നെ ഓറഞ്ച് ജ്യൂസ് എന്നു മാത്രമായിരിക്കും ഉപഭോക്താക്കള്‍ വിശേഷിപ്പിക്കുക. സുഗന്ധദ്രവ്യ നിര്‍മ്മാണശാലകള്‍ പോലെയാണ് എസ്സന്‍സ് നിര്‍മാണശാലകളും പ്രവര്‍ത്തിക്കുന്നത്. ഉല്‍പ്പന്നത്തിന്റെ നിറവും ഗുണവുമുള്ള രസക്കൂട്ടുകള്‍ ചേര്‍ത്തശേഷം പ്രകൃതിജന്യമല്ലാത്ത പ്രത്യേക രാസവസ്തുക്കള്‍ വീണ്ടും കലര്‍ത്തുന്നു. ഉദാഹരണത്തിന് ഈഥൈല്‍ ബുട്ടിറേറ്റ് എന്ന രാസവസ്തു വലിയ അളവില്‍ അമേരിക്കന്‍ വിപണിയില്‍ വില്‍പ്പനയിലുള്ള മധുരനാരങ്ങ സത്തില്‍ ചേര്‍ക്കുന്നു. തോട്ടത്തില്‍ നിന്ന് പറിച്ചെടുത്ത മധുരനാരങ്ങ പുതുമ നഷ്ടപ്പെടാതെ പിഴിഞ്ഞെടുത്ത സത്തിന്റെ രുചിയാണ് ഇതു പകരുന്നത്. അമേരിക്കക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഈ രുചിയുടെ വിപണിമൂല്യമാണ് ഇവിടെ കമ്പനി മുതലെടുക്കുന്നത്.

അമേരിക്കന്‍ ഭക്ഷ്യോല്‍പ്പാദക കമ്പനിയായ ജെല്ലിബെല്ലി കണ്‍ഫെക്ഷനറി രാജ്യത്തെ സദ്യകളിലെ പ്രധാന വിഭവമായ പംപ്കിന്‍ പീ ജെല്ലിബീനിന്റെ രുചിയില്‍ ഒരു മധുരപലഹാരം പുറത്തിറക്കിയെങ്കിലും അതിന് വിപണിയില്‍ പിടിച്ചു നില്‍ക്കാനായില്ല. കാരണം ഓരോ വീട്ടുകാര്‍ക്കും ഈ വിഭവത്തില്‍ വ്യത്യസ്ത രുചിക്കൂട്ടാണുള്ളത്. ഗൃഹാതുരത്വം ഉണ്ടാകാത്ത രുചിക്കൂട്ടായതിനാല്‍ ഇത് അതിവേഗം വിപണിയില്‍ നിന്ന് എടുത്തു മാറ്റപ്പെടുകയായിരുന്നു. എന്നാല്‍ 2014-ല്‍ കമ്പനി വീണ്ടും വിഭവവുമായി രംഗപ്രവേശം ചെയ്തു. മുന്‍തവണത്തെ പരാജയകാരണം മനസിലാക്കിയ കമ്പനി, ഉപഭോക്താക്കളുടെ പ്രതീക്ഷ തെറ്റിക്കാതിരിക്കാന്‍ പ്രചാരണതന്ത്രത്തില്‍ മാറ്റം വരുത്തി. ”ഓരോ കുടുംബത്തിനും തനത് രുചിക്കൂട്ടുകളുണ്ട്. ജെല്ലിബെല്ലി കുടുംബവും വിഭിന്നരല്ല” എന്നായിരുന്നു കമ്പനിയുടെ പുതിയ പരസ്യവാചകം. നിങ്ങള്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ നിറഭേദങ്ങള്‍ക്ക് മുമ്പില്‍ കണ്ണുതുറന്നിരിക്കുക. ഓരോന്നിനും ബദലുണ്ടാകുന്നതിന്റെ അസ്വാഭാവികതയ്ക്കു പിന്നില്‍ മതിപ്പുളവാക്കുക അത്ര ലളിതമല്ലെന്നു ചുരുക്കം.

Comments

comments

Categories: FK Special, Slider