ഉപഭോക്താക്കളെ സഹായിക്കാന്‍ അറബിക് ഭാഷ പഠിച്ച് ബാങ്കിംഗ് റോബോട്ട്

ഉപഭോക്താക്കളെ സഹായിക്കാന്‍ അറബിക് ഭാഷ പഠിച്ച് ബാങ്കിംഗ് റോബോട്ട്

എമിറേറ്റ്‌സ് എന്‍ബിഡിയുടെ ജുമൈറ എമിറേറ്റ്‌സ് ടവറിലേയും ദുബായ് മാളിലേയും ബ്രാഞ്ചിലാണ് ഹ്യുമനോയ്ഡ് റോബോട്ടായ പെപ്പര്‍ പ്രവര്‍ത്തിക്കുന്നത്

ദുബായ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഹ്യുമനോയ്ഡ് റോബോട്ടായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ പെപ്പര്‍ ഇനി അറബിക് ഭാഷയിലും സംസാരിക്കും. ഇതിലൂടെ ബാങ്കിലെത്തുന്ന കൂടുതല്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ റോബോട്ടിന് സാധിക്കും.

കഴിഞ്ഞ വര്‍ഷമാണ് റോബോട്ടിനെ എമിറേറ്റ്‌സ് എന്‍ബിഡി യുഎഇയിലേക്ക് കൊണ്ടുവരുന്നത്. ഇതിനോടകം തന്നെ ജനപ്രീതി നേടാന്‍ പെപ്പറിനായി. അറബിക് സംസാരിക്കുന്ന ഉപഭോക്താക്കള്‍ക്കു കൂടി റോബോട്ടിന്റെ സേവനം എത്തിക്കുന്നതിനായാണ് ഭാഷ പഠിപ്പിച്ചതെന്ന് ബാങ്ക് പത്രക്കുറിപ്പില്‍ പറഞ്ഞു.

രണ്ട് ഭാഷകള്‍ സംസാരിക്കുന്ന പെപ്പര്‍ ബാങ്കിന്റെ ജുമൈറ എമിറേറ്റ്‌സ് ടവറിലേയും ദുബായ് മാളിലേയും ബ്രാഞ്ചില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സഹായങ്ങള്‍ നല്‍കുന്നത്. ടോക്കണുകള്‍ നല്‍കുകയും ബാങ്കിന്റെ ഉല്‍പ്പന്ന-സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുകയും ഹാപ്പിനസ് മീറ്ററിലൂടെ ഉപഭോക്താക്കളുടെ പ്രതികരണം ശേഖരിക്കുകയും ചെയ്യുന്നുണ്ട് പെപ്പര്‍.

ടോക്കണുകള്‍ നല്‍കുകയും ബാങ്കിന്റെ ഉല്‍പ്പന്ന-സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുകയും ഹാപ്പിനസ് മീറ്ററിലൂടെ ഉപഭോക്താക്കളുടെ പ്രതികരണം ശേഖരിക്കുകയും ചെയ്യുന്നുണ്ട് പെപ്പര്‍

ഉപഭോക്താക്കള്‍ക്കിടയില്‍ റോബോട്ടിന് വലിയ ജനപ്രീതിയാണുള്ളതെന്നും ബാങ്കിന്റെ ബ്രാഞ്ചുകളിലും പ്രചരണ പരിപാടികളിലും മികച്ച സ്വീകരണമാണ് പെപ്പറിന് ലഭിക്കുന്നതെന്നും എമിറേറ്റ്‌സ് എന്‍ബിഡിയുടെ റീട്ടെയ്ല്‍ ബാങ്കിംഗ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുവോ സര്‍കാര്‍ പറഞ്ഞു. മേഖലയിലേക്ക് ഡിജിറ്റലൈസേഷനും ഇന്നോവേഷനും കൊണ്ടുവരുന്നതില്‍ ബാങ്ക് മുന്‍പന്തിയിലാണ്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഭാഷയില്‍ പെപ്പറിനോട് സംസാരിക്കാനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നതെന്നും സര്‍കാര്‍ വ്യക്തമാക്കി.

2016ല്‍ എമിറേറ്റ്‌സ് എന്‍ബിഡിയുടെ ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ് ബ്രാഞ്ചിലാണ് പെപ്പറിനെ ആദ്യമായി കൊണ്ടുവരുന്നത്. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പദ്ധതിയിലേക്ക് മൂന്ന് വര്‍ഷം കൊണ്ട് ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം നടത്താന്‍ ബാങ്ക് പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Arabia